ട്രംപിന്റെ നികുതി പ്രഖ്യാപനത്തിന് പിന്നാലെ ആഗോള രംഗത്തെ നിക്ഷേപകർ എല്ലാം തന്നെ വലിയ ആശങ്കയിലാണുള്ളത്. ഭീമമായ നികുതികൾ വഹിക്കാൻ പലപ്പോഴും പല രാജ്യങ്ങൾക്കും കഴിയാതെ വരുന്നതും യുഎസ് മാർക്കറ്റിലെ തങ്ങളുടെ ആധിപത്യം നഷ്ടപ്പെടുന്നതും വലിയ വെല്ലുവിളികൾ ആഗോള സാമ്പത്തിക സാഹചര്യത്തിൽ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതികൾക്ക് 27 ശതമാനം നിരക്കിൽ നികുതി ഏർപ്പെടുത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചതോടെ ആഗോള വിപണികൾ എല്ലാം തന്നെ വലിയ വീഴ്ചയാണ് രേഖപ്പെടുത്തിയത്.
ഒരു ബട്ടർഫ്ലൈ എഫക്ട് പോലെ ഈ ആഗോള സാഹചര്യം ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ വലിയ രീതിയിൽ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് എസ്ഐപികളിൽ നിന്ന് ആളുകൾ കൂട്ടത്തോടെ പിന്മാറുന്നതും, എസ്ഐപികളുടെ മൂല്യം ഇടിഞ്ഞു കൊണ്ടേയിരിക്കുന്നതും. ഇതൊരു ഗൗരവകരമായ വിഷയമാണെന്ന് തന്നെ മുൻനിർത്തിക്കൊണ്ട് പരിശോധിച്ചാൽ എസ് ഐ പികൾ ഇനി തുടരണോ വേണ്ടയോ എന്നതാണ് നിക്ഷേപകർ ചിന്തിക്കുന്നത്.
വെള്ളിയാഴ്ച സെൻസെക്‌സ് 1.22% ത്തോളം താഴ്ന്നപ്പോൾ നിഫ്റ്റി 1.49% ഇടിഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 27ന് നിഫ്റ്റി 26,277 എന്ന ഉയരം കൈവരിച്ചിരുന്നെങ്കിലും ഇപ്പോൾ അതിൽ നിന്നും 12.8% താഴെയാണ് നിൽക്കുന്നത്. ഇത് നിക്ഷേപകര സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
എസ്ഐപികൾ ഇപ്പോൾ നിർത്തണം ? അതോ തുടരണോ? വിദഗ്ധർ പറയുന്നത് നോക്കാം
വിപണി ഇടിഞ്ഞു നിൽക്കുകയാണെങ്കിലും നിക്ഷേപത്തിന് ഏറ്റവും നല്ല സമയമാണിതെന്നാണ് ധനകാര്യ വിദഗ്ധർ പറയുന്നു. വിപണി താഴേക്ക് പോകുമ്പോൾ എസ്ഐപികൾ അവസാനിപ്പിക്കേണ്ടതില്ലെന്നും നിലവിലുള്ള ശൈപികൾ തുടരാനും പുതിയത് ആരംഭിക്കാനും ഏറ്റവും മികച്ച സമയം ഇതാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.
"ദീർഘകാല ലക്ഷ്യങ്ങൾക്കായുള്ള ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളാണ് എസ് ഐ പികൾ വഴി ചെയ്യുന്നത്. വിപണി ഇടിയുമ്പോൾ കൂടുതൽ യൂണിറ്റുകൾ ലഭിക്കുന്നത് മൂലം നിലനിൽപ്പിന് കൂടി ഈ സാഹചര്യം സഹായിക്കും," എന്ന് അപ്‌ന ധൻ ഫിനാൻഷ്യൽ സർവീസസ് സ്ഥാപകയായ പ്രീതി സെന്ദേ പറഞ്ഞു.

തകർന്നു നിൽക്കുന്ന ഈ അവസ്ഥയിൽ ഏത് ഫണ്ടുകളിൽ നിക്ഷേപിക്കാം?
വലിയ കമ്പനികളിലെ ലാർജ് ക്യാപ് ഫണ്ടുകളും, വിപുലമായ മേഖലകളിൽ നിക്ഷേപിക്കുന്ന മൾട്ടി ക്യാപ് ഫണ്ടുകളും തെരഞ്ഞെടുത്താൽ അനാവശ്യമായ വിപണിയിലെ ചലനങ്ങൾ ഒഴിവാക്കാം. "ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ ഫണ്ടുകളും പരിശോധിക്കാവുന്നതാണ്," എന്ന് വെൽത്ത് ലാഡർ ഡയറക്ട് സ്ഥാപകൻ ശ്രീധരൻ പറഞ്ഞു.
ഫിൻവെസ്റ്റ് മെന്റ്‌പ്രോയുടെ സ്ഥാപകൻ സിഎ ദീപക് ഗുപ്ത വസ്തുനിഷ്ടമായ ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടുകൾ, മൾട്ടി ആസറ്റ് ഫണ്ടുകൾ എന്നിവ നിർദേശിക്കുന്നു.
ധൈര്യമാണ് വിജയത്തിന്റെ താക്കോൽ
"നിക്ഷേപകർ 3-5 വർഷത്തെ ദീർഘകാല കാഴ്ചപ്പാടോടെ മുന്നോട്ട് പോകണം. ആവശ്യമെങ്കിൽ ഈ സമയത്ത് കൂടുതൽ തുകയും നിക്ഷേപിക്കാം," എന്നാണ് ശ്രീധരന്റെ കൂട്ടിച്ചേർക്കൽ. ആസ്തി വിഭജനത്തിനും മികച്ച സമയം വിപണി ഇടിയുമ്പോഴാണെന്നും, ഇക്വിറ്റി-ഡെബ്റ്റ് അനുപാതം വീണ്ടുമൊരുക്കാനും ഈ സമയമാകാം ഏറ്റവും നല്ലതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. "ഉദാഹരണത്തിന് 70:30 എന്നുള്ള ഇക്വിറ്റി-ഡെബ്റ്റ് അനുപാതം വിപണി ഇടിയുന്നത് മൂലം 60:40 ആയി മാറിയാൽ, വീണ്ടും 70:30 ആക്കുന്നത് നല്ലതാണ്," എന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും വിദഗ്ധരുടെ അഭിപ്രായം മുൻനിർത്തി നോക്കിയാൽ വിപണിയുടെ ഈ ഇടിവിൽ ഏറ്റവും കൂടുതൽ എസ്ഐപികൾ വാങ്ങുന്നത് വരുംകാലത്ത് കൂടുതൽ ലാഭം നേടിത്തരാൻ സഹായിക്കും എന്ന് തന്നെയാണ് വ്യക്തമാകുന്നത്. ക്ഷമ എന്ന രണ്ട് അക്ഷരമാണ് എപ്പോഴും വിപണിയിൽ നേട്ടം ഉണ്ടാക്കിത്തരുന്നത്. കാത്തിരിക്കാനുള്ള സമയമുണ്ടെങ്കിൽ ലാഭം ലാഭത്തിനു മുകളിൽ കയറി വലിയൊരു നേട്ടം തന്നെ കൊയ്തെടുക്കാൻ സാധിക്കും. നിങ്ങളുടെ നിക്ഷേപ താൽപര്യങ്ങൾ അനുസരിച്ച് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി മാത്രം എസ്ഐപികൾ തുടരുക. നിലവിൽ വിപണിയിലെ ഇടിവ് വലിയ സാമ്പത്തിക മാന്ദ്യത നിങ്ങൾക്ക് നൽകുന്നുണ്ടെങ്കിൽ എസ് ഐ പികൾ തുടരാതിരിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications