ആഗോള രാഷ്ട്രീയ സംഭവവികാസങ്ങള്‍, സാമ്പത്തിക സൂചനകള്‍, കറന്‍സി മാറ്റങ്ങള്‍ എന്നിവയോട് നിക്ഷേപകര്‍ നടത്തുന്ന പ്രതികരണം വെള്ളിവില ഉയര്‍ത്തുന്നു. ഓഹരി, ക്രിപ്റ്റോകറന്‍സി എന്നിവയുടെ തിളക്കം കുറയുകയും വെള്ളി,സ്വര്‍ണ്ണം, പ്ലാറ്റിനം എന്നിവയെ നിക്ഷേപകര്‍ സുരക്ഷിത മാര്ഗ്ഗങ്ങളാക്കുകയുമായിരുന്നു. വ്യവസായ അസംസ്കൃത വസ്തുവെന്ന നിലയിലും നിക്ഷേപകര്‍ കൂടുതല്‍ വാങ്ങിക്കൂട്ടുന്നത് കാരണവും ഡിമാന്റുയര്ന്നു.
ലഭ്യത അതേസമയം പരിമിതമാണ്. ഡോളര്‍ ദുര്‍ബലമായതാണ് ആഗോള വാങ്ങല്‍ ഉയരുന്നതിന് പിന്നില്‍. ഈ സാഹചര്യത്തില്‍ വില 100 ഡോളര്‍ മറികടക്കുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

വെള്ളിവില കുതിക്കുമോ?
ഔണ്‍സിന് 99 ഡോളറാണ് വെള്ളി ഇതുവരെ രേഖപ്പെടുത്തിയതില്‍ ഉയര്‍ന്ന വില. നിലവിലിത് 97 ഡോളറിലൊതുങ്ങുന്നു. യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കലിന് തയ്യാാകുന്നതോടെ അത് ബോണ്ട് വരുമാനം കുറയ്ക്കുകയും നിക്ഷേപകര്‍ ലോഹങ്ങളില്‍ കൂടുതല്‍ നിക്ഷേപിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ വെള്ളിവില 100 ഡോളര്‍ മറികടന്ന്് കുതിച്ചേയ്ക്കും. ഉയരുന്ന വ്യാവസായിക ആവശ്യങ്ങളും ഭൗമരാഷ്ട്രീയ പ്രശ്്നങ്ങളും ഡിമാന്റ് ഉയര്‍ത്തും.
നിക്ഷേപകര്‍ എന്തുചെയ്യണം?
ആഗോള ഡാറ്റകള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുക എന്നതാണ് പ്രധാനം. യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് തീരുമാനം യുകെയിലെ റീട്ടെയില്‍ വെള്ളി വില്‍പ്പന, ഫ്രാന്‍സ്, ജര്‍മ്മനി പിഎംഐ ഡാറ്റ, യൂറോപ്യന്‍ യൂണിയന് ബിസിനസ് സര്‍വേകള്‍, യുഎസ് പിഎംഐ നമ്പറുകള്‍, യുഎസ് ഉപഭോക്തൃ വികാരം, ജപ്പാന് സെന്‍ട്രല്‍ ബാങ്ക് നിരക്ക് തീരുമാനം എന്നിവ പ്രധാനപ്പെട്ടവയാണ്.വിലയിലെ ചാഞ്ചാട്ടം കുറയ്ക്കാനായി റിസ്ക്ക് മാനേജ്മെന്റില്‍ ശ്രദ്ധ പുലര്‍ത്താനും പെട്ടെന്നുള്ള വിപണി മാറ്റങ്ങളില്‍ നിന്നും കരുതല്‍ നേടാനായി പോര്‍ട്ട് ഫോളിയോ ബാലന്‍സിംഗ് നടപ്പിലാക്കാനും വിദഗ്ധര്‍ ഉപദേശിക്കുന്നു. നിക്ഷേപമാര്‍ഗ്ഗങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് വൈവിദ്യത്ക്കരിക്കുകയും വ്യവസായിക ട്രെന്റും പിന്തുടരുകയും വേണം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications