മള്‍ട്ടികമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) വെള്ളിവില 4 ശതമാനം ഉയര്‍ന്ന് 4,00,780 രൂപയിലെത്തി. ഇറാനിലെ യുഎസ് ഇടപെടലും വിപണി പ്രതീക്ഷകള്‍ക്കനുസൃതമായി യുഎസ് ഫെഡ് റിസര്‍വ് നിരക്ക് അതേപടി നിലനിര്‍ത്തിയതും ദുര്‍ബലമായ ഡോളറുമാണ് കാരണം. സ്വര്‍ണ്ണത്തിന് ബദലായി ഉപഭോക്താക്കളും നിക്ഷേപകരും വെള്ളിയെ കാണുന്നു. പരിമിതമായ വിതരണവും ഡിമാന്റുയര്‍ത്തി.

ആഗോള വിപണി
ആഗോള വിപണിയില്‍ വെള്ളിവില ഔണ്‍സിന് 120 ഡോളറിനരികിലാണ്. 119.34 എന്ന റെക്കോര്‍ഡ് നിലവാരത്തിയ സ്പോട്ട് സില്‍വര്‍ നിലവില്‍ 117.87 ഡോളറില്‍ ട്രേഡ് ചെയ്യുന്നു. വെള്ള ലോഹം ഈ വര്‍ഷം ഇതുവരെ 60 ശതമാനമുയര്‍ന്നു.
വെള്ളിവില കുതിക്കുമോ
ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കുന്ന പക്ഷം അത് വെള്ളിയില്‍ പ്രതിഫലിക്കുമെന്നായിരുന്നു നിഗമനം. ബോണ്ട് യീല്‍ഡ് കുറയുന്നതോടെ നിക്ഷേപകര്‍ ലോഹങ്ങളില്‍ കൂടുതല്‍ നിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. കൂടാതെ ഉയരുന്ന വ്യാവസായിക ആവശ്യങ്ങളും ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും. പുതിയ സാഹചര്യത്തില്‍ വിപണി പ്രവണതകള്‍ സസൂക്ഷ്മം വിലയിരുത്താന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് തീരുമാനം യുകെയിലെ റീട്ടെയില്‍ വെള്ളി വില്‍പ്പന, ഫ്രാന്‍സ്, ജര്‍മ്മനി പിഎംഐ ഡാറ്റ, യൂറോപ്യന്‍ യൂണിയന് ബിസിനസ് സര്‍വേകള്‍, യുഎസ് പിഎംഐ നമ്പറുകള്‍, യുഎസ് ഉപഭോക്തൃ വികാരം, ജപ്പാന് സെന്‍ട്രല്‍ ബാങ്ക് നിരക്ക് തീരുമാനം എന്നിവയാണ് നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഡാറ്റകള്‍.
സാങ്കേതിക സൂചകങ്ങള്‍
സാങ്കേതിക സൂചികങ്ങള്‍ അമിത വാങ്ങല്‍ കാണിക്കുന്നുണ്ടെങ്കിലും വില ഉയരുമെന്നുതന്നെയാണ് പൊതുവേയുള്ള നിഗമനം. വില 120 ഡോളറിന് മുകളിലെത്തുന്ന പക്ഷം അത് പിന്നീട് 130 ഡോളറിലേയ്ക്ക് കുതിക്കും. അതേസമയം ലാഭമെടുപ്പ് നടക്കുന്ന പക്ഷം വിലയിടിയാനും സാധ്യതയുണ്ട്. 100 ഡോളറിന് താഴെയാണ് വ്യാപാരം നടക്കുന്നതെങ്കില്‍ വില 96-90 ഡോളറിലേയ്ക്ക് വീഴാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications