ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്.ഐ.പി) നിങ്ങളുടെ സാമ്പത്തിക വളർച്ചക്ക് സുപ്രധാനമായ ഒരു നിക്ഷേപ മാർഗമാണ്. മ്യൂച്വൽ ഫണ്ടുകളിലൂടെ സമ്പാദിക്കാൻ എസ്.ഐ.പി തന്നെയാണ് മികച്ച മാർഗം. ഇതിലൂടെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപകർക്ക് സ്ഥിരമായി നിക്ഷേപിക്കാൻ സാധിക്കുന്നു. ദീർഘകാല നിക്ഷേപങ്ങളിലൂടെയാണ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നത്. അതിന് എസ്.ഐ.പി വഴിയൊരുക്കും.
എസ്.ഐ.പി ദീർഘകാല നിക്ഷേപത്തിലൂടെ കൂട്ടുപലിശയുടെ നേട്ടവും ഉറപ്പാക്കാൻ സാധിക്കും. അതിനാൽ നിക്ഷേപിക്കുന്ന തുകയേക്കാൾ ഇരട്ടി നേട്ടം ലഭിക്കും. എന്നാൽ നിശ്ചിത ഇടവേളകളിൽ കൃത്യമായി നിങ്ങളുടെ നിക്ഷേപം നടത്തണം. കൂട്ടുപലിശയുണ്ടെങ്കിൽ നിങ്ങളുടെ നിക്ഷേപം കാലക്രമേണ ഗണ്യമായി വർദ്ധിപ്പിക്കുകയും വലിയ തുക സമ്പാദിക്കാനും സാധിക്കുന്നു. അതായത് ചിലപ്പോൾ ഇരട്ടിയിലധികം നേട്ടം വരെ കൂട്ടുപലിശയിലൂടെ ഉറപ്പാക്കാം.
ഇവിടെ നിങ്ങളുടെ നിക്ഷേപത്തെ മൂന്ന് രീതിയിൽ പരിശോധിക്കാം. അതായത് നിങ്ങൾ 15 വർഷത്തേക്ക് പ്രതിമാസ എസ്ഐപി 5,000 രൂപ എന്ന കണക്കിൽ നിക്ഷേപിക്കുന്നു. എങ്കിൽ എത്ര രൂപ മെച്യൂരിറ്റിയായി ലഭിക്കും? ഇനി 7.5 വർഷത്തേക്ക് നിങ്ങൾ 10,000 രൂപ പ്രതിമാസ എസ്ഐപിയിൽ നിക്ഷേപിച്ചാൽ ലാഭം എത്ര? എന്നാൽ 5 വർഷത്തെ കാലാവധിയിൽ പ്രതിമാസ എസ്ഐപി 15,000 രൂപ അടച്ചാൽ എത്ര രൂപയായി നിക്ഷേപം വളരും? വിശദമായി നോക്കാം. ഇവിടെ 12 ശതമാനം വാർഷിക വരുമാനം കണക്കാക്കിയാൽ നേട്ടം എത്രയാണ്?

15 വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കാം...
എസ്ഐപി നിക്ഷേപത്തിലൂടെ 12 ശതമാനം വാർഷിക പലിശ കണക്കാക്കിയാൽ 15 വർഷത്തേക്ക് 5,000 രൂപ എല്ലാ മാസവും നിക്ഷേപിച്ചാൽ എത്ര രൂപ നേട്ടം പ്രതീക്ഷിക്കാം. ഈ 15 വർഷം കൊണ്ട് നിങ്ങളുടെ മൊത്തം നിക്ഷേപം ഏകദേശം 9 ലക്ഷം രൂപയായിരിക്കും. പക്ഷേ കാലാവധി പൂർത്തിയാവുമ്പോൾ ഈ 9 ലക്ഷം വളർന്ന് 25.23 ലക്ഷം രൂപയുടെ കോർപ്പസായി മാറും. അതായക് ഇവിടെ 16.23 ലക്ഷം രൂപയാണ് പലിശയിനത്തിൽ ലഭിക്കുന്നത്.
7.5 വർഷത്തെ കാലാവധിയിൽ നിക്ഷേപിച്ചാൽ കോർപ്പസ് എത്ര?
നിങ്ങൾ എസ്ഐപിയിൽ എല്ലാ മാസവും 10,000 രൂപ നിക്ഷേപം ആരംഭിച്ചാൽ 7.5 വർഷത്തേക്ക് നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപ തുക 9 ലക്ഷം രൂപയായിരിക്കും. അങ്ങനെങ്കിൽ നിങ്ങളുടെ നിക്ഷേപം കാലാവധി അവസാനിക്കുമ്പോൾ ഏകദേശം 14.63 ലക്ഷം രൂപയായി വളരുന്നു. ഇവിടെ 12 ശതമാനം പലിശ കണക്കാക്കിയാൽ ലഭിക്കുന്ന മൊത്തം വരുമാനം 5.63 ലക്ഷം രൂപയാണ്.
5 വർഷത്തേക്ക് എസ്ഐപിയിൽ നിക്ഷേപിച്ചാൽ നേട്ടം എത്ര?
5 വർഷത്തേക്ക് പ്രതിമാസം 15,000 രൂപയുടെ എസ്‌ഐപി നിക്ഷേപം നടത്തിയാൽ 9 ലക്ഷം രൂപയാണ് മൊത്തം നിക്ഷേപ തുകയായി കണക്കാക്കുന്നത്. ഈ തുക കാലാവധി പൂർത്തിയാവുമ്പോൾ ഏകദേശം 12.37 ലക്ഷം രൂപയായി വളരുന്നു. എന്നാൽ പലിശയിനത്തിൽ ലഭിക്കുന്നത് 3.37 ലക്ഷം രൂപയാണ്.
ഈ മൂന്ന് നിക്ഷേപ രീതികളും വ്യത്യസ്തമാണ്. അതായത് മൂന്ന് രീതിയിലും മൊത്തം നിക്ഷേപ തുക 9 ലക്ഷമാണ്. പക്ഷേ ലഭിക്കുന്ന മെച്യൂരിറ്റി തുക വേറിട്ടതാണ്. 15 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ ലഭിക്കുന്നത് 22.53 ലക്ഷമാണ്. അതായത് പലിശ മാത്രം 16 ലക്ഷത്തിനു മുകളിൽ നേടാം. എന്നാൽ 7.5 വർഷത്തെ നിക്ഷേപത്തിനും 5 വർഷത്തെ നിക്ഷേപത്തിനും കുറഞ്ഞ കോർപ്പസാണ് ലഭിക്കുന്നത്. ഇതിനർത്ഥം ദീർഘകാലത്തെ നിക്ഷേപത്തിലൂടെയാണ് സമ്പാദ്യ വളരുന്നതും കൂട്ടുപലിശയുടെ ശക്തി ഉയരുന്നതും.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
