ഭാവി ജീവിതം സുരക്ഷിതമാക്കാൻ നിക്ഷേപം കൂടിയേ തീരു. എത്ര നേരത്തെ നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും കൂടുതൽ സമ്പാദ്യം എന്നതാണ് രീതി. ഒരു പ്രത്യേക ലക്ഷ്യത്തോടെയും മുൻകൂട്ടി നിശ്ചയിച്ച ടാർഗെറ്റ് തുകയും മനസ്സിൽ വെച്ചാണ് നിക്ഷേപം ആരംഭിക്കേണ്ടത്. ഉദാഹരണത്തിന് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിരമിക്കൽ ആസൂത്രണം തുടങ്ങിയവ.
വരുമാനത്തിൽ നിന്നും ആദ്യം ചിലവഴിക്കുകയല്ല മറിച്ച് നിക്ഷേപിക്കുകയാണ് വേണ്ടത്. അതിന് ശേഷം മാത്രം ചിലവഴിക്കലിലേക്ക് പോവുക എന്നതാണ് നിക്ഷേപത്തിന്‍റെ ശരിയായ രീതി. എന്നാൽ മാത്രമേ മികച്ച സമ്പാദ്യം കണ്ടെത്താൻ സാധിക്കുകയുള്ളു. അതായത് ചെലവുകൾക്ക് മുമ്പ് സമ്പാദ്യത്തിന് മുൻഗണന നൽകുന്നത് സാമ്പത്തിക ലക്ഷ്യങ്ങൾ കൂടുതൽ ഫലപ്രദമായി കൈവരിക്കാൻ സഹായിക്കും.
വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികളുണ്ടെങ്കിലും ഇന്ന് കൂടുതൽ ജനപ്രിയമാകുന്ന പദ്ധതി മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ്. ഓഹരി വിപണിയുടെ അപകട സാധ്യതകളില്ലാതെ നിക്ഷേപം ആസൂത്രണം ചെയ്യാൻ മ്യൂച്വൽ ഫണ്ട് സഹായിക്കുന്നു.
എസ്ഐപി
സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി എന്നത് ഒരു നിക്ഷേപ രീതിയാണ്. പ്രതിവാരമോ പ്രതിമാസമോ എന്ന കണക്കിലുള്ള നിര്‍ദ്ദിഷ്ട ഇടവേളകളില്‍ ഒരു നിശ്ചിത തുക വീതം നിശ്ചിത കാലയളവിലേക്ക് സമയ ബന്ധിതമായി ആവര്‍ത്തിച്ച് നിക്ഷേപിക്കുന്ന രീതിയാണിത്. നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുക, എസ്‌ഐപി തീയതി, മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ എന്നിവ നിക്ഷേപകന് തീരുമാനിക്കാം.

5000 രൂപയുടെ എസ്ഐപി
ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ പ്രതിമാസം 5,000 രൂപ നിക്ഷേപിക്കുന്നതിലൂടെ എത്ര രൂപ സമ്പാദിക്കാൻ കഴിയുമെന്ന് കണക്ക് കൂട്ടിയിട്ടുണ്ടോ..? 12% ശതമാനം പലിശ ലഭിച്ചാൽ 20 വർഷം കൊണ്ട് 50 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും. ഇതിൽ 12 ലക്ഷം രൂപ മാത്രമാണ് നിങ്ങളുടെ നിക്ഷേപമുണ്ടാവുക. ബാക്കിയുള്ള 38 ലക്ഷം രൂപ പലിശയിലൂടെ ലഭിക്കുന്നതായിരിക്കും. അതേസമയം പ്രതിമാസ നിക്ഷേപം 10,000 രൂപയായി ഉയർത്തിയാൽ 20 വർഷം കൊണ്ട് 1 കോടി രൂപ സമ്പാദിക്കാം.
25 വർഷം നീണ്ടുനിൽക്കുന്ന കാലയളവിൽ, പ്രതിമാസം 5,000 രൂപയോ 10,000 രൂപയോ ലാഭിക്കുന്നതിലൂടെ യഥാക്രമം 95 ലക്ഷം രൂപയും 1.9 കോടി രൂപയും ലഭിക്കും.
പണപ്പെരുപ്പം കണക്കിലെടുക്കണം
നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ കൃത്യമായ ധാരണ ഉണ്ടാകണം. നിക്ഷേപ കാലാവധി, ആ കാലാവധിയിൽ വരാൻ സാധ്യതയുള്ള പണപ്പെരുപ്പം എന്നിവയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഉദാഹരണത്തിന്, 20 വർഷത്തിനുള്ളിൽ നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം രൂപ വേണമെങ്കിൽ, 25 വർഷത്തിന് ശേഷം ചെലവ് 35 ലക്ഷമായി ഉയർന്നേക്കാം. 30 വർഷത്തേക്ക് ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനിൽ (എസ്ഐപി) പ്രതിമാസം 3,000 രൂപ നിക്ഷേപിക്കുന്നത് ഒരു കോടി രൂപയിൽ കൂടുതൽ തുക സമ്പാദിക്കാൻ സഹായിക്കും.

നിക്ഷേപം ഒന്നിൽ ഒതുക്കരുത്
സമ്പാദ്യശീലം വളർത്തിയെടുക്കുന്നതിന് 2-3 മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ എസ്ഐപി-കൾ ആരംഭിക്കുന്നത് നല്ലതാണ്. ഈ ഫണ്ടുകൾ വിവിധ മാർക്കറ്റ് ക്യാപിറ്റലൈസേഷനുകളിലും സെക്ടറുകളിലും വൈവിധ്യവത്കരിക്കപ്പെട്ടിട്ടുണ്ടെന്നും ദീർഘകാലത്തേക്ക് അവയുടെ മാനദണ്ഡങ്ങളെ തുടർച്ചയായി മറികടന്നിട്ടുണ്ടെന്നും ഉറപ്പാക്കുക.
ഇതുവരെ നിക്ഷേപം ആരംഭിച്ചിട്ടില്ലെങ്കിൽ ഉടൻ തന്നെ ആരംഭിക്കണം. കാരണം ഈ പ്രക്രിയ വൈകുന്നത് പിന്നീട് നിക്ഷേപത്തിന് കൂടുതൽ തുക ആവശ്യമായി വരും. നിങ്ങളുടെ സമ്പാദ്യം നേരത്തെ ആരംഭിക്കുന്നതിലൂടെ, നിങ്ങൾക്ക് ഒരു ചെറിയ തുക സംഭാവന ചെയ്യാനും കാലക്രമേണ കോമ്പൗണ്ടിംഗിൻ്റെ നേട്ടങ്ങളിൽ നിന്ന് പ്രയോജനം നേടാനും കഴിയും.
അറിയിപ്പ് : മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

വന്ദേ ഭാരത് സ്ലീപ്പർ: മുംബൈ-ബംഗളൂരു യാത്ര ഇനി മിന്നൽ വേഗത്തിൽ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications