കോടികൾ സമ്പാദിക്കമമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. അത് സഫലമാക്കാനാണ് എല്ലാവരും ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കുന്നത്. എന്നാൽ 60-70 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിയുമ്പോൾ ഒന്നാം സമ്മാനം നിങ്ങൾക്ക് ലഭിക്കാനുള്ള സാധ്യത എത്രത്തോളമാണെന്ന് ഊഹിക്കാൻ സാധിക്കുന്നതേയുള്ളു. അതുകൊണ്ടുതന്നെ ഭാഗ്യപരീക്ഷണം മാറ്റവെച്ച് സാമ്പത്തിക നിക്ഷേപത്തിലേക്ക് മാറിയാൽ കുറച്ച് വർഷങ്ങൾ കൊണ്ട് കോടികൾ സമ്പാദിക്കാൻ കഴിയും. ലക്ഷങ്ങൾ എല്ലാ മാസവും നിക്ഷേപിക്കേണ്ട ആവശ്യമില്ല. വെറും ആയിരങ്ങൾ മതി.
ലക്ഷ്യം ഉറപ്പാണ്, മാർഗം മികച്ചതാക്കുക
തുടക്കത്തിൽ പറഞ്ഞത് പോലെ ഒരുകോടി രൂപ സമ്പാദിക്കുക എന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമാണ്. എന്നാൽ അതിന് മികച്ച മാർഗവും കൃത്യമായ നിക്ഷേപ ശീലവും അത്യാവശ്യമാണ്. അതുവഴി ഭാവി ജീവിതം സാമ്പത്തിക ഭദ്രതയുള്ളതാക്കി മാറ്റാം. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ അധിക സമ്പാദ്യമായും കുട്ടികളുടെ പഠനത്തിനുള്ള സമ്പാദ്യമായും പുതിയ വീട് വയ്ക്കാനും എല്ലാത്തിനും ഈ നിക്ഷേപ രീതി ഉപകാരപ്പെടും.
1 കോടി രൂപ സമ്പാദിക്കാൻ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കേണ്ടി വരും എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. അതിനുള്ള ഉത്തരം 10,000 രൂപ എന്നതാണ്. എല്ലാവർഷവും നിക്ഷേപം 15 ശതമാനം നിക്ഷേപ തുക ഉയർത്തണം. അങ്ങനെ എങ്കിൽ നിങ്ങൾക്ക് 15 വർഷം കൊണ്ട് 1 കോടി രൂപ സമ്പാദിക്കാം.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ
കുറഞ്ഞ കാലാവധിയിൽ മികച്ച നിക്ഷേപം കെട്ടിപ്പടുക്കാൻ ഏറ്റവും മികച്ച നിക്ഷേപമാർഗം എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ ആണ്. ഒരു മ്യൂച്വൽ ഫണ്ട് സ്കീമിലേക്ക് നിക്ഷേപകൻ ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ (പ്രതിമാസം, ത്രൈമാസം പോലെ) നിക്ഷേപം നടത്തുന്ന ഒരു രീതിയാണിത്. ഇത് ദീർഘകാലയളവിൽ സമ്പത്ത് സൃഷ്ടിക്കാനും വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും അച്ചടക്കത്തോടെ നിക്ഷേപം തുടരാനും സഹായിക്കുന്നു.
ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈ തുക കൃത്യമായ ഇടവേളകളിൽ മ്യൂച്വൽ ഫണ്ടിലേക്ക് ഓട്ടോ ഡെബിറ്റ് ചെയ്യാൻ സാധിക്കും. കാലക്രമേണ ഈ ചെറിയ നിക്ഷേപങ്ങൾ കോമ്പൗണ്ടിംഗ് പ്രയോജനപ്പെടുത്തി വളരുന്നു, അതുവഴി സമ്പത്ത് വർദ്ധിപ്പിക്കുന്നു.
അപകടസാധ്യത
പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നത്, മിച്ച റിട്ടേൺസ് നൽകുക മാത്രമല്ല, ഭാവിയിലേക്കുള്ള സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയും ചെയ്യുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ടതായതിനാൽ എസ്ഐപിയിൽ ചില അപകടസാധ്യതകളുണ്ടെന്നതിൽ സംശയമില്ല. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ എസ്ഐപി വഴിയുള്ള മൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ മറ്റൊരു സ്കിമും നൽകാത്ത ഉയർന്ന വരുമാനം നൽകുമെന്ന കാര്യത്തിൽ തർക്കമില്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications