നിക്ഷേപ പദ്ധതികളിൽ വലിയ തുക ഒറ്റത്തവണയായി നിക്ഷേപിച്ചാൽ മാത്രമാണ് സമ്പാദ്യം വളർത്താൻ സാധിക്കുകയുള്ളു എന്നാണ് ഭൂരിപക്ഷം ആളുകളും ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെ വലിയൊരു മൂലധനം ലഭിക്കുന്നതുവരെ അവർ നിക്ഷേപം വൈകിപ്പിക്കുന്നു. എന്നാൽ ചെറിയ നിക്ഷേപം ദീർഘകാലത്തേക്ക് തുടരുന്നതിലൂടെ മികച്ച സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കും എന്നതാണ് വസ്തുത. കാരണം ദീർഘകാല നിക്ഷേപത്തിൽ കൂട്ടുപലിശ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ' ഇന്ന് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ നാളത്തേക്ക് മാറ്റിവയ്ക്കരുത്' എന്ന് പറയുന്നത് പോലെ ഇന്നുതന്നെ നിങ്ങളുടെ നിക്ഷേപം ആരംഭിക്കു.
ഏത് നിക്ഷേപം തിരഞ്ഞെടുക്കണം..?
നിക്ഷേപം തുടങ്ങുമ്പോൾ എല്ലാവരും ചോദിക്കുന്ന ചോദ്യം ഏത് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കണമെന്നാണ്. കാരണം ഇന്ന് വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. എന്നാൽ നിലവിൽ ദീർഘകാല നിക്ഷേപത്തിൽ ഏറ്റവും കൂടുതൽ വരുമാനം നൽകുന്നത് മ്യൂച്വൽ ഫണ്ടുകളാണ്. രാജ്യത്ത് മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ എണ്ണവും വലിയ രീതിയിൽ വർദ്ധിക്കുന്നുണ്ട്. മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്‍റ് പ്ലാൻ അഥവാ എസ്ഐപി ഉപയോഗിച്ച് നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള തുക നിക്ഷേപിക്കാൻ സാധിക്കും.
എന്താണ് എസ്ഐപി..?
നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു മ്യൂച്വൽ ഫണ്ടിൽ കൃത്യമായ ഇടവേളകളിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ കഴിയുന്ന ഒരു മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്‍റ് പ്ലാൻ. എസ്ഐപി തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വയമേവ ഡെബിറ്റ് ചെയ്യാനും തിരഞ്ഞെടുത്ത മ്യൂച്വൽ ഫണ്ട് സ്കീമിൽ തുക നിക്ഷേപിക്കാനും നിങ്ങൾക്ക് സാധിക്കും.
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ കാര്യത്തിൽ കോമ്പൗണ്ടിംഗിന്‍റെ ശക്തി സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ്. നിങ്ങൾ 100 രൂപ നിക്ഷേപിച്ചുവെന്നും ഈ നിക്ഷേപത്തിൽ നിന്ന് 5 രൂപ സമ്പാദിച്ചാൽ കോമ്പൗണ്ട് പലിശ ലഭിക്കുമെന്നും കരുതുക. ഇനി, അടുത്ത കോമ്പൗണ്ടിംഗ് സൈക്കിളിൽ, റിട്ടേൺ 100 രൂപയ്ക്ക് പകരം 105 രൂപയായി കണക്കാക്കും. അതിനാൽ, കോമ്പൗണ്ടിംഗ് ഉപയോഗിച്ച് കാലക്രമേണ നിങ്ങളുടെ സമ്പത്ത് വളർത്താനുള്ള സാധ്യതയുണ്ട്.

6 ലക്ഷം രൂപയുടെ സമ്പാദ്യം
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 6 ലക്ഷം രൂപ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യമെന്ന് കരുതുക. അങ്ങനെ എങ്കിൽ നിങ്ങൾ എല്ലാ മാസവും 8000 രൂപ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ടി വരും. നമുക്ക് നോക്കാം.
സാമ്പത്തിക ലക്ഷ്യം: 6 ലക്ഷം രൂപ
പ്രതിമാസ നിക്ഷേപം: 8000 രൂപ
കണക്കാക്കിയ വാർഷിക വരുമാനം: 12 ശതമാനം
പ്രതിമാസം 8000 രൂപ നിക്ഷേപിക്കുന്നതിലൂടെ 5 വർഷം കൊണ്ട് നിങ്ങൾ ആകെ നിക്ഷേപിക്കുന്ന തുക 4,80,000 രൂപയായിരിക്കും. എന്നാൽ പലിശ ഇനത്തിൽ ,79,891 രൂപ നേടാം. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ആകെ 6,59,891 രൂപ സമ്പാദിക്കാൻ നിങ്ങൾക്ക് സാധിക്കും.
അറിയിപ്പ്: മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
