സാമ്പത്തിക അടിത്തറ ഉണ്ടെങ്കിൽ മാത്രമേ ജീവിതം ആയാസ രഹിതമാവുകയുള്ളു. എന്നാൽ സാമ്പത്തിക അടിത്തറ ഉണ്ടാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിന് വർഷങ്ങളുടെ പ്രയത്നം ആവശ്യമാണ്. കൃത്യമായ സാമ്പത്തിക അച്ചടക്കമുണ്ടെങ്കിൽ ആർക്കും വലിയ തുക സമ്പാദിക്കാൻ കഴിയും. അതിന് ആദ്യം ചെയ്യേണ്ടത് അനാവശ്യ ചിലവുകൾ ഒഴിവാക്കുക എന്നതാണ്. എന്നിട്ട് മാസം മിച്ചം വരുന്ന തുക നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കുക. ദിവസവും 100 രൂപ നിക്ഷേപിക്കാൻ കഴിയുന്ന സിസ്റ്റമാറ്റിക്ക് ഇന്‍വസ്റ്റ്‌മെന്‍റ് പ്ലാന്‍ അഥവാ എസ്ഐപി അതിനായി ഉപയോഗിക്കുകയും ചെയ്യാം. ചെറിയ തുകയുടെ നിക്ഷേപങ്ങളിലൂടെ എസ്ഐപി വഴി എത്ര രൂപ സമ്പാദിക്കാമെന്ന് നമുക്ക് നോക്കാം.
എസ്ഐപി
ഒരു നിശ്ചിത തുക വീതം സമയബന്ധിതമായി നിശ്ചിത ഇടവേളകളില്‍ മ്യൂച്വല്‍ ഫണ്ട് സ്‌കീമിലേക്ക് തുടർച്ചയായി നിക്ഷേപിക്കുന്ന രീതിയാണിത്. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ ചിട്ടയോടെ എത്തിപ്പിടിക്കാനും എസ്‌ഐപി നിക്ഷേപങ്ങളിലൂടെ സാധിക്കും.ഇത് കൂടാതെ നിക്ഷേപങ്ങൾ നടത്താനുള്ള ഇടവേളകളും ഫ്ലക്സിബിളായി നമുക്ക് തീരുമാനിക്കാം. അഞ്ഞൂറോ, ആയിരമോ എത്രയാണോ നിങ്ങൾക്ക് മാറ്റി വക്കാൻ കഴിയുന്നത് അതനുസരിച്ചുള്ള ഒരു തുക തെരഞ്ഞെടുക്കാവുന്നതാണ്.
എത്ര രൂപ സമ്പാദിക്കാം..?
12 ശതമാനം വാർഷിക വരുമാനം നൽകുന്ന എസ്ഐപികളിൽ 100,500,1000 എന്നിങ്ങനെയുള്ള തുകകൾ നിക്ഷേപിച്ചാൽ എത്ര തുക സമ്പാദിക്കാം എന്ന് പരിശോധിക്കാം. നിക്ഷേപ കാലാവധി 5,10,15 വർഷമാണ്.
100 രൂപയുടെ നിക്ഷേപം: 100 രൂപ പ്രതിമാസം അഞ്ച് വർഷത്തേക്ക് എസ്ഐപി വഴി നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ഏകദേശം 8726 രൂപ സമ്പാദിക്കാം. കാലാവധി 10 വർഷമാണെങ്കിൽ 23351 രൂപയും 15 വർഷമാണെങ്കിൽ 50630 രൂപയും നേടാം.

500 രൂപയുടെ നിക്ഷേപം: പ്രതിമാസ എസ്ഐപി 500 രൂപയായി ഉയർത്തിയാൽ, വരുമാനം ഗണ്യമായി വർദ്ധിക്കും. 5 വർഷത്തിനുള്ളിൽ നിക്ഷേപം ഏകദേശം 41,380 രൂപയായി വളരുന്നു. 10 വർഷത്തിനുള്ളിൽ ഇത് 1.16 ലക്ഷം രൂപയിലെത്തും, 15 വർഷത്തിനുള്ളിൽ നിക്ഷേപകൻ 2.53 ലക്ഷം രൂപയിലധികവും സമ്പാദിക്കാം.
1000 രൂപയുടെ നിക്ഷേപം: പ്രതിമാസം 1,000 രൂപ നിക്ഷേപിച്ചാൽ 5 വർഷത്തിന് ശേഷം 82760 രൂപയും 10 വർഷത്തിനുള്ളിൽ 2.33 ലക്ഷം രൂപയും നേടാം. അതേസമയം 15 വർഷമാണ് നിക്ഷേപ കാലാവധിയെങ്കിൽ 5.06 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിൽ കൃത്യമായ ധാരണ ഉണ്ടാകണം. നിക്ഷേപ കാലാവധി, ആ കാലാവധിയിൽ വരാൻ സാധ്യതയുള്ള പണപ്പെരുപ്പം എന്നിവയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അതോടൊപ്പം സമ്പാദ്യശീലം വളർത്തിയെടുക്കുന്നതിന് 2-3 മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ എസ്ഐപി-കൾ ആരംഭിക്കുന്നത് നല്ലതാണ്. ഇതുവരെ നിക്ഷേപം ആരംഭിച്ചിട്ടില്ലെങ്കിൽ ഉടൻ തന്നെ ആരംഭിക്കണം. കാരണം ഈ പ്രക്രിയ വൈകുന്നത് പിന്നീട് നിക്ഷേപത്തിന് കൂടുതൽ തുക ആവശ്യമായി വരും. നിങ്ങളുടെ സമ്പാദ്യം നേരത്തെ ആരംഭിക്കുന്നതിലൂടെ, നിങ്ങൾക്ക് ഒരു ചെറിയ തുക സംഭാവന ചെയ്യാനും കാലക്രമേണ മികച്ച സമ്പാദ്യം കെട്ടിപ്പടുക്കുവാനും സാധിക്കും.
അറിയിപ്പ് : മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications