സാമ്പത്തികമായി മുന്നേറാൻ ആഗ്രഹിക്കുന്നവർക്ക് പണം സമ്പാദിക്കാനുള്ള വഴിയും അറിഞ്ഞിരിക്കണം. നിലവിൽ നിരവധി നിക്ഷേപ മാർഗങ്ങളുണ്ട്. എന്നാൽ കോടികൾ സമ്പാദിക്കണമെങ്കിൽ നിങ്ങൾ ബുദ്ധിയോടെ നിക്ഷേപിക്കണം. ജോലി ചെയ്യുന്ന സമയത്ത് ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത തുക എല്ലാ മാസവും മാറ്റി വെക്കാൻ തയ്യാറാണെങ്കിൽ വലിയ കോർപ്പസ് സൃഷ്ടിക്കാൻ യാതൊരു പ്രയാസവുമില്ല.
പ്രതിമാസം 7,000 രൂപ നിക്ഷേപത്തിലേക്ക് മാറ്റി വെച്ചാൽ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ നിങ്ങൾക്ക് 8 കോടിയാണ് നേട്ടം. ഇത് അസാധ്യമല്ല, അതിനു വേണ്ടി നിക്ഷേപം പ്ലാൻ ചെയ്യണം. കൂട്ടു പലിശയുടെ ശക്തിയാണ് ഇത്രയും വലിയ നേട്ടം സൃഷ്ടിക്കുന്നത്. ഇതിനായി മ്യൂച്വൽ ഫണ്ട് എസ്.ഐ.പിയിലൂടെ നിശ്ചിത കാലത്തേക്ക് സ്ഥിരമായി നിക്ഷേപിച്ചാലോ? കൃത്യമായി നിക്ഷേപിച്ചാൽ 8 കോടിയെന്ന ലക്ഷ്യത്തിലേക്ക് വളരെ വേഗത്തിൽ എത്താം.
എന്താണ് എസ്.ഐ.പി?
മ്യൂച്വൽ ഫണ്ടുകളിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ എന്ന എസ്.ഐ.പി. നിക്ഷേപകർക്ക് അവരുടെ താത്പര്യമനുസരിച്ച് ദിവസേനയോ പ്രതിവാരമോ പ്രതിമാസമോ ത്രൈമാസമോ വാർഷികമോ ഇത്തരം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. നിക്ഷേപകർക്ക് അച്ചടക്കത്തോടെ നിക്ഷേപിക്കാൻ സഹായിക്കുന്ന മാർഗമാണ് എസ്.ഐ.പി. എന്നാൽ എപ്പോഴും എസ്.ഐ.പിയിലൂടെ ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ശ്രദ്ധിക്കുക.
ആദ്യമായി നിക്ഷേപിക്കുന്നവർക്ക് എസ്.ഐ.പി കൂടുതൽ ലളിതമാണ്. തുടക്കത്തിൽ നിങ്ങൾക്ക് 100 രൂപയെന്ന ചെറിയ തുകയിലൂടെ പോലും എസ്.ഐ.പിയിൽ സ്ഥിരമായി നിക്ഷേപിക്കാം. ഇതിലൂടെ വലിയ കോർപ്പസ് സൃഷ്ടിക്കാനുള്ള ശ്രമം നടത്താം. ഇത്തരം ചെറിയ നിക്ഷേപത്തിലൂടെ വമ്പൻ നഷ്ടം സംഭവിക്കില്ല. അതിനാൽ എസ്.ഐ.പി നിക്ഷേപത്തെ കുറിച്ച് വിശദമായി പഠിക്കാൻ സാധിക്കും.

കൂട്ടു പലിശയുടെ ശക്തി അറിയാം...
ദീർഘകാലടിസ്ഥാനത്തിൽ നിക്ഷേപത്തിലൂടെ വലിയ തുക ലാഭം കിട്ടണമെങ്കിൽ നിങ്ങൾ നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കണം. ഉദാഹരണത്തിന് 25 വയസ്സുള്ള ഒരു വ്യക്തി പ്രതിമാസം 5000 രൂപ എസ്.ഐ.പിയിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ 45 വയസ്സ് വരെ നിക്ഷേപം തുടരുന്നു എന്നു കരുതുക. എങ്കിൽ മൊത്തം നിക്ഷേപം 12,00,000 ലക്ഷമായിരിക്കും. ഈ നിക്ഷേപത്തിന്റെ മെച്വൂരിറ്റി തുക 50 ലക്ഷം രൂപയായിരിക്കും.
എന്നാൽ 35 വയസ്സുള്ള ഒരു വ്യക്തി പ്രതിമാസം 5,000 നിക്ഷേപിക്കാൻ തുടങ്ങിയാൽ നിങ്ങൾക്ക് മെച്യൂരിറ്റി തുകയായി 28 ലക്ഷം മാത്രമേ ലഭിക്കൂ. അതായത് 20 വർഷത്തേക്ക് നിക്ഷേപിച്ചാൽ 55 വയസ്സ് വരെയാണ് കാലാവധി. ഇവിടെ ആദ്യത്തെ നിക്ഷേപകൻ 10 വർഷം മുന്നേ നിക്ഷേപിക്കാൻ ആരംഭിച്ചതിനാൽ കൂട്ടു പലിശയുടെ നേട്ടവും ആ നിക്ഷേപകന് ലഭിച്ചു. അതാണ് 50 ലക്ഷത്തിലേക്ക് നിക്ഷേപം വളർന്നത്.
പ്രതിമാസം 7000 നിക്ഷേപിച്ചാൽ 8 കോടി എപ്പോൾ നേടാം..?
- 10 വർഷത്തേക്ക് നിക്ഷേപിക്കാം...
പ്രതിമാസം 7000 രൂപ നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപ തുക 8,40,000 രൂപയാവും. ഈ നിക്ഷേപത്തിന്റെ മൂലധന നേട്ടം 7,86,374 രൂപയായിരിക്കും. എങ്കിൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം നേട്ടം 16,26,374 രൂപയായിരിക്കും.
- 20 വർഷത്തേക്ക് നിക്ഷേപിക്കാം...
7000 രൂപ നിക്ഷേപിച്ചു തുടങ്ങിയാൽ മൊത്തം നിക്ഷേപ തുക 16,80,000 രൂപയും മൂലധന നേട്ടം 53,14,035 രൂപയുമാണ്. എങ്കിൽ മെച്യൂരിറ്റി തുക 69,94,035 രൂപയായിരിക്കും.
- 30 വർഷത്തേക്ക് നിക്ഷേപിക്കാം...
30 വർഷത്തേക്ക് നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപ തുക 25,20,000 രൂപയും മൂലധന നേട്ടം 2,21,89,396 രൂപയുമായിരിക്കും. കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം നേട്ടം 2,47,09,396 കോടി രൂപയായിരിക്കും.
- 40 വർഷത്തേക്ക് നിക്ഷേപിക്കാം...
40 വർഷം കൊണ്ട് നിങ്ങളുടെ മൊത്തം നിക്ഷേപ തുക 33,60,000 രൂപയും മൂലധന നേട്ടം 7,98,16,942 രൂപയുമാണ്. അതായത് കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് 8,31,76,942 കോടി ഉറപ്പാക്കാം.
ചെറിയ നിക്ഷേപങ്ങളിലൂടെ കോടികൾ സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് എസ്.ഐ.പി ഒരു ഉചിതമായ മാർഗമാണ്. റിട്ടയർമെൻ്റ് കാലം സുരക്ഷിതമായി ജീവിക്കാൻ ആരോഗ്യവാനായിരിക്കുമ്പോൾ തന്നെ നിക്ഷേപിക്കുന്നതാണ് നല്ലത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
