സുരക്ഷിതമായ വിരമിക്കലിന് വേണ്ടിയുള്ള ആസൂത്രണം പലപ്പോഴും ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാം. പ്രത്യേകിച്ചും വിലക്കയറ്റവും വർധിച്ചുവരുന്ന ജീവിതച്ചെലവുകളെയും പരിഗണിക്കുമ്പോൾ, വിരമിക്കൽ ആസൂത്രണം വളരെ ബുദ്ധിമുട്ടായി തോന്നുന്നു. എന്നാലും, ഒരു ചെറിയ പ്രതിമാസ നിക്ഷേപത്തോടെ വലിയൊരു വിരമിക്കൽ സമ്പാദ്യം നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിക്കും. അതായത് 1,000 രൂപയുടെ പ്രതിമാസ നിക്ഷേപത്തിൽ ഒരു കോടി രൂപ വരെ സമ്പാദിക്കാൻ നിങ്ങളെക്കൊണ്ടാവും. അതിന് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന്റെ (എസ്.ഐ.പി) സഹായം ആവശ്യമാണ്.
വില 130 രൂപയിൽ താഴെ, 27 ദിവസത്തെ വളർച്ച 100%, ഈ സ്മോൾ ക്യാപ് ഓഹരി കീശ നിറയ്ക്കുന്നു
മൂച്വൽ ഫണ്ടുകളിൽ സ്ഥിരമായി പണം നിക്ഷേപിക്കുന്നതിന് മികച്ചൊരു മാർഗമാണ് എസ്.ഐ.പി. ഈ നിക്ഷേപ രീതിയിൽ, മൂച്വൽ ഫണ്ടുകൾ പോലുള്ള നിക്ഷേപ പദ്ധതികളിൽ നിക്ഷേപകർ സ്ഥിരമായി ഒരു നിശ്ചിത തുക നൽകുന്നു. കോമ്പൗണ്ടിംഗിന്റെ ശക്തി കാരണം നിങ്ങളുടെ നിക്ഷേപത്തിൽ മികച്ച റിട്ടേൺ നിങ്ങൾക്ക് ലഭിക്കും. എസ്.ഐ.പിയിലെ കോമ്പൗണ്ടിംഗിന്റെ ശക്തി എന്നാൽ, നിങ്ങളുടെ മൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വഴി ലഭിക്കുന്ന വരുമാനം അതേ ഫണ്ടിലേക്ക് തിരികെ നിക്ഷേപിക്കുന്നതിനെയാണ് വ്യക്തമാക്കുന്നത്. അതായത്, കാലക്രമേണ നിങ്ങളുടെ നിക്ഷേപവും നിക്ഷേപത്തിൽ നിന്നുള്ള വരുമാനവും കൂടിച്ചേരുന്നതിലൂടെ, നിങ്ങൾക്ക് അധിക വരുമാനം ലഭിക്കും. അങ്ങനെ നിങ്ങൾ എത്രത്തോളം നിക്ഷേപം തുടരുന്നുണ്ടോ, അത്രത്തോളം വരുമാനം നിങ്ങൾക്ക് ലഭിക്കുന്നു.

അപ്പോൾ 1,000 രൂപയുടെ പ്രതിമാസ എസ്.ഐ.പി ഉപയോഗിച്ച് ഒരു കോടി രൂപ എങ്ങനെ സമ്പാദിക്കാം എന്ന് നോക്കാം.
1,000 രൂപ നിക്ഷേപത്തിൽ ഒരു കോടി രൂപ സമ്പാദിക്കാൻ, കഴിയുന്നതും നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കേണ്ടത് പ്രധാനമാണ്. നേരത്തെയുള്ള നിക്ഷേപം നിങ്ങളുടെ പണം വളരാൻ കൂടുതൽ സമയം നേടിത്തരുന്നു. ഉദാഹരണത്തിന്, നിങ്ങൾ 20 വയസിൽ ഒരു എസ്.ഐ.പിയിൽ 1,000 രൂപ നിക്ഷേപിക്കാൻ തുടങ്ങിയാൽ, നിങ്ങൾക്ക് 60 വയസാകുമ്പോഴേക്കും കുറഞ്ഞത് ഒരു കോടി രൂപയുടെ സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കും. അതിലെ കണക്കുകൂട്ടലുകൾ ഇങ്ങനെയായിരിക്കും.
പ്രതിവർഷം 12 ശതമാനം റിട്ടേൺ നിരക്കിൽ 40 വർഷത്തേക്ക് നിങ്ങൾ പ്രതിമാസം 1,000 രൂപ എസ്.ഐ.പിയിൽ നിക്ഷേപിക്കുമ്പോൾ, നിങ്ങളുടെ മൊത്തം നിക്ഷേപം 4,80,000 രൂപയായിരിക്കും. ഈ നിക്ഷേപത്തിൽ നിങ്ങൾക്ക് പലിശയിനത്തിൽ മാത്രം 1,14,02,420 രൂപ ലഭിക്കും. അങ്ങനെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ആകെ 1,18,82,420 റിട്ടേൺ ലഭിക്കും.
ഇവിടെ എസ്.ഐ.പി ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്, ഓഹരികൾ വാങ്ങുന്നതിനേക്കാൾ കൂടുതൽ സുരക്ഷിതമാണ്. ഏകദേശം 12 ശതമാനം പലിശ ഉള്ളതിനാൽ, എസ്.ഐ.പികൾ മിക്ക സർക്കാർ പദ്ധതികളെക്കാളും വരുമാനം നൽകുന്നു. മാത്രമല്ല, പലിശ കൂടിച്ചേരുന്നത് കാലക്രമേണ നിങ്ങളുടെ പണം വളരുന്നതിൽ സഹായിക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
