ആഗ്രഹങ്ങളില്ലാത്ത മനുഷ്യരുണ്ടാകില്ല. പുതിയ വീട് വാങ്ങാൻ, വാഹനം വാങ്ങാൻ, യാത്ര പോകാൻ, മക്കളുടെ നല്ല വിദ്യാഭ്യാസം, അവരുടെ കല്യാണം അങ്ങനെ നീണ്ടു പോകും ആഗ്രഹങ്ങളുടെ എണ്ണം. എന്നാൽ ഈ ആഗ്രഹങ്ങൾ പൂർത്തിയാക്കാനുള്ള പണം എങ്ങനെ കണ്ടെത്തും എന്നതാണ് എല്ലാവരുടേയും ചോദ്യം. അതിനുള്ള നിരവധി വഴികളുണ്ട്. ഏറ്റവും എളുപ്പവും സുരക്ഷിതവുമായ മാർഗം നിക്ഷേപമാണ്.

ദീർഘകാല നിക്ഷേപത്തിലൂടെ ഉയർന്ന തുക കണ്ടെത്താൻ സാധിക്കും. പക്ഷെ എത്രയും നേരത്തെ തുടങ്ങണമെന്ന് മാത്രമേയുള്ളു.
ചെറിയ തുക, വലിയ വരുമാനം
പലതുള്ളി പെരുവെള്ളമെന്നത് പോലെയാണ് ദീർഘകാല നിക്ഷേപം പ്രവർത്തിക്കുന്നത്. അതായത് എല്ലാ മാസവും ചെറിയ തുക നിക്ഷേപിക്കുക. അ അതുവഴി ദീർഘകാലം കൊണ്ട് ഉയർന്ന തുക സമ്പാദിക്കാൻ കഴിയും. പ്രതിമാസം ചെറിയ തുക മാറ്റിവെച്ചുകൊണ്ട് 15 വർഷം കഴിയുമ്പോൾ 22 ലക്ഷം രൂപ നേടാൻ വഴികളുണ്ട്. ആ വഴി എങ്ങനെയെന്ന് പരിശോധിക്കാം.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍
ജനപ്രിയ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി . ഇതുവഴി ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം. ഓഹരി വിപണിയില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് എസ്‌ഐപി അല്ലെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ നല്ലതാണ്. നിക്ഷേപകർക്ക് അവരുടെ എസ്ഐപികളുടെ രീതി (പ്രതിവാരം, പ്രതിമാസ അല്ലെങ്കിൽ ത്രൈമാസികം) തിരഞ്ഞെടുക്കാനും സാമ്പത്തിക ലക്ഷ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് നിക്ഷേപ തുക ക്രമീകരിക്കാനും കഴിയും.
150 രൂപയിൽ നിന്ന് 22 ലക്ഷം രൂപ
പ്രതിദിനം 150 രൂപ മാറ്റിവെക്കാൻ തയ്യാറായാൽ 22 ലക്ഷം രൂപ നേടാൻ സാധിക്കും. പ്രതിദിനം 150 രൂപ നിക്ഷേപിപ്പാൽ മാസം 4,500 രൂപയാക്കും. അതായത് 1 വർഷത്തിൽ 54,000 രൂപ. 5 വർഷം നിക്ഷേപം തുടർന്നാൽ ആകെ നിക്ഷേപം 2,70,000 രൂപയാകും. നിക്ഷേപം 15 വർഷം വരെ കൃത്യമായി തുടരണം. അങ്ങനെയെങ്കിൽ 15 വർഷം കൊണ്ട് ആകെ നിക്ഷേപിച്ച തുക 8,10,000 രൂപയാക്കും. സാധാരണയായി, എസ്‌ഐപിയിലെ ദീർഘകാല നിക്ഷേപത്തിന് 12 ശതമാനം വാർഷിക വരുമാനം ലഭിക്കും. അങ്ങനെയെങ്കിൽ 15 വർഷം കൊണ്ട് പലിശയിനത്തിൽ മാത്രം 14,60,592 രൂപ ലഭിക്കും.
നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ
നിക്ഷേപ തുകയും (8,10,000 രൂപ) പലിശ തുകയും (14,60,592 രൂപ) ഒരുമിച്ച് ലഭിക്കും. അതായത് മൊത്തം 22,70,592 രൂപ ലഭിക്കും.
ഈ തുക പുതിയ വീട് വാങ്ങാനോ കാറ് വാങ്ങാനോ ഉപയോഗിക്കാം. അല്ലെങ്കിൽ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും ഈ തുക ഉപയോഗിക്കാം. മകളുടെ അല്ലെങ്കിൽ മകന്റെ മൂന്നാം വയസ്സുമുതൽ നിക്ഷേപം ആരംഭിച്ചാൽ 18 വയസ്സ് പൂർത്തിയാകുമ്പോഴേക്കും 22 ലക്ഷം രൂപ ലഭിക്കും.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴിയുള്ള തുക വർദ്ധിപ്പിക്കുകയാണെങ്കിൽ അതിനനുസരിച്ച് ഉയർന്ന വരുമാനം നേടാനും സാധിക്കും.
നിക്ഷേപത്തിലൂടെ ഒരു കോടി രൂപ നേടാം
1 കോടി രൂപ സ്വരൂപിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ പ്രതിമാസം 20,000 രൂപ നിക്ഷേപിക്കണം. അതായത് പ്രതിവർഷം 2, 40,000 രൂപ. 15 വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപം 36 ലക്ഷം രൂപയാകും.12 ശതമാനം റിട്ടേൺ ലഭിച്ചാൽ പലിശയിനത്തിൽ 64.92 ലക്ഷം രൂപ നേടാം. അതായത് നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ ആകെ 1.01 കോടി രൂപ നേടാം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications