നിക്ഷേപ സാധ്യതകൾ പ്രയോചനപ്പെടുത്തി സാമ്പത്തിക വളർച്ച നേടണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാൽ എങ്ങനെ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം. ഓഹരി വിപണിയുടെ പ്രവചനാതീതമായ സ്വഭാവം കാരണം പലരും അതിൽ നിന്ന് പിന്മാറുന്നു. അതുമാത്രമല്ല കൃത്യമായ ധാരണയുണ്ടെങ്കിൽ മാത്രമെ ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കാൻ സാധിക്കുകയുള്ളു. പിന്നെ ഒരു വഴിയുള്ളത് മ്യൂച്വൽ ഫണ്ടുകളിൽ ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ വഴി നിക്ഷേപിക്കുക എന്നതാണ്. അച്ചടക്കത്തോടെയുള്ള സമീപനത്തിലൂടെ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ നാവിഗേറ്റ് ചെയ്ത് ഒരു നിശ്ചിത തുക പതിവായി നിക്ഷേപിക്കാൻ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ അനുവദിക്കുന്നു.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ
മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ നടത്താനുള്ള ഒരു മാർഗ്ഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ അഥവാ മാസാ മാസം ഒരു കൃത്യ തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് ആണ് എസ്ഐപി എന്നു പറയുക.

നിങ്ങൾ ഒന്നോ അതിലധികമോ എസ്ഐപി പ്ലാനുകൾക്കായി അപേക്ഷിച്ചുകഴിഞ്ഞാൽ , തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് സ്വയമേവ ഡെബിറ്റ് ചെയ്യുകയും മുൻകൂട്ടി നിശ്ചയിച്ച സമയ ഇടവേളയിൽ നിങ്ങൾ വാങ്ങിയ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്യും. ദിവസാവസാനം, മ്യൂച്വൽ ഫണ്ടിൻ്റെ എൽഎവി അനുസരിച്ച് മ്യൂച്വൽ ഫണ്ടുകളുടെ യൂണിറ്റുകൾ അനുവദിക്കും. എസ്ഐപിയുടെ കാലാവധിയുടെ അവസാനത്തിലോ ആനുകാലിക ഇടവേളയിലോ വരുമാനം സ്വീകരിക്കുന്നത് നിക്ഷേപകൻ്റെ വിവേചനാധികാരത്തിലാണ്.
എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ കഴിയുന്ന ഒരു ശീലം വളർത്തിയെടുക്കാൻ കഴിയും. എസ്ഐപിയില്‍, നിങ്ങള്‍ക്ക് കോമ്പൗണ്ടിംഗിന്റെ (അതായത് കോമ്പൗണ്ട് പലിശ) ആനുകൂല്യം ലഭിക്കും.
എസ്ഐപി കാൽക്കുലേറ്റർ
ശരാശരി 12 ശതമാനം വാർഷിക വരുമാനമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ നൽകുന്നത്. 25 വയസ്സിൽ എല്ലാ മാസവും 3,000 രൂപ നിക്ഷേപിക്കാൻ തുടങ്ങിയാൽ, ആദ്യ വർഷത്തിൽ 36,000 രൂപ നിക്ഷേപിക്കണം. എന്നാൽ 35 വർഷം കഴിയുമ്പോൾ ക്യുമുലേറ്റീവ് നിക്ഷേപം 1.89 ലക്ഷം രൂപയാകും.
ആകെ നിക്ഷേപിക്കുന്ന തുകയും അതിന് ലഭിക്കുന്ന പലിശയും കണക്കിലെടുത്താൽ 2.99 കോടി രൂപയാണ് നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുക. ഏകദേശം മൂന്ന് കോടി!
പ്രതിമാസം 1.5 ലക്ഷം
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ വഴി ല ലഭിക്കുന്ന തുക ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്യുകയാണെങ്കിൽ പ്രതിമാസം ഉയർന്ന തുക പലിശയായി നേടാം. 6 ശതമാനം പലിശ ലഭിച്ചാൽ 1.5 ലക്ഷം രൂപ പ്രതിമാസ വരുമാനം ലഭിക്കും.
എങ്ങനെ ഓണ്‍ലൈന്‍ ആയി എസ്‌ഐപി ആരംഭിക്കാം?
പാന്‍കാര്‍ഡ്, അഡ്രസ് പ്രൂഫ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ചെക്ക് ബുക്ക് എന്നിവ എസ്‌ഐപി ആരംഭിക്കുന്നതിന് ആവശ്യമാണ്. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ കെവൈസി(KYC) പ്രക്രിയ നിര്‍ബന്ധമാണ്. ഓണ്‍ലൈന്‍ എസ്ഐപി ആരംഭിക്കുന്നതിന്, ഒരു ഫണ്ട് ഹൗസ് വെബ്സൈറ്റിലേക്ക് പോയി നിങ്ങള്‍ക്ക് ഇഷ്ടമുള്ള എസ്പിഐ തിരഞ്ഞെടുക്കുക. ഇതിനായി, നിങ്ങളുടെ കെ വൈ സി നിയമങ്ങള്‍ ആദ്യം പാലിക്കേണ്ടതുണ്ട്.
പുതിയ അക്കൗണ്ടിനായി, രജിസ്റ്റര്‍ നൗ ലിങ്കിലേക്ക് പോകണം. ഫോം സമര്‍പ്പിക്കുന്നതിനുമുമ്പ്, എല്ലാ സ്വകാര്യ വിവരങ്ങളും നിങ്ങളെ ബന്ധപ്പെടാനുള്ള വിവരങ്ങളും ഇവിടെ പൂരിപ്പിക്കണം.
ഓണ്‍ലൈന്‍ ഇടപാടിനായി, യൂസര്‍ നെയിമും പാസ്വേഡും ഉണ്ടാക്കണം. ഇതുകൂടാതെ, എസ്ഐപി പേയ്മെന്റിന്റെ ഡെബിറ്റിനായി നിങ്ങള്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കേണ്ടതുണ്ട്. അതിനുശേഷം നിങ്ങളുടെ യൂസര്‍നെയിം ഉപയോഗിച്ച് പ്രവേശിച്ച്, ഇഷ്ടമുള്ള സ്‌കീം തിരഞ്ഞെടുക്കാം.
രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഫണ്ട് ഹൗസില്‍ നിന്ന് അതിന്റെ സ്ഥിരീകരണം ലഭിച്ച് കഴിഞ്ഞാല്‍ എസ്‌ഐപി ആരംഭിക്കാന്‍ കഴിയും. ഇതിന് ശേഷം സാധാരണയായി 15 മുതല്‍ 40 ദിവസം കഴിഞ്ഞാണ് അക്കൗണ്ട് പ്രവര്‍ത്തനം ആരംഭിക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications