പണം സമ്പാദിച്ച് ധനികനാകുവാന്‍ ആഗ്രഹിക്കാത്തവരായി നമുക്കിടയില്‍ ആരും തന്നെയുണ്ടാവില്ല. എന്നാല്‍ ഒരു കോടീശ്വരനായി വളര്ന്നോലോ? കോടീശ്വരനാകാന്‍ ആഗ്രമില്ലാഞ്ഞിട്ടല്ല, പക്ഷേ എങ്ങനെ കോടികള്‍ നേടാം എന്നത് അറിയില്ല
പണം സമ്പാദിച്ച് ധനികനാകുവാന്‍ ആഗ്രഹിക്കാത്തവരായി നമുക്കിടയില്‍ ആരും തന്നെയുണ്ടാവില്ല. എന്നാല്‍ ഒരു കോടീശ്വരനായി വളര്ന്നോലോ? കോടീശ്വരനാകാന്‍ ആഗ്രമില്ലാഞ്ഞിട്ടല്ല, പക്ഷേ എങ്ങനെ കോടികള്‍ നേടാം എന്നത് അറിയില്ല എന്നതാണ് പലരുടേയും പ്രശ്നം. എന്നാല്‍ അതിനൊരു മാര്‍ഗമുണ്ട്. നിക്ഷേപമാണ് കോടിപതിയാകുവാനുള്ള ആ വഴി. വെറും നിക്ഷേപമല്ല, അച്ചടക്കത്തോടെയുള്ള ലക്ഷ്യബോധമുള്ള നിക്ഷേപം.
എങ്ങനെ കോടിപതിയാകാം?
നമ്മുടെ വരുമാനത്തില്‍ നിന്നും ഒരു നിശ്ചിത തുക എല്ലാ മാസവും നിക്ഷേപിച്ചാല്‍ കോടിപതിയാകുക എന്ന ലക്ഷ്യത്തിലേക്ക് നമുക്കെത്തുവാന് സാധിക്കും. ഇത് പറയുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഏറെ ചോദ്യങ്ങള്‍ ഉയരുന്നുണ്ടാകും. എവിടെ നിക്ഷേപിക്കണം? എത്ര രൂപ നിക്ഷേപിക്കണം? എത്ര കാലത്തേക്ക് വേണം നിക്ഷേപം? അങ്ങനെ നിരവധി ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ അനവധിയാണെങ്കിലും അതിനുള്ള ഉത്തരം ലളിതമാണ്.
15x15x15 എന്ന സൂത്രവാക്യം
ഏറ്റവും എളുപ്പത്തില്‍ അത് മനസ്സിലാകുവാന്‍ ലളിതമായ ഒരു സൂത്രവാക്യമുണ്ട്. 15x15x15 എന്നതാണ് ആ മാന്ത്രിക ഫോര്‍മുല. എന്താണ് ഈ സൂത്രവാക്യത്തിലടങ്ങിയിരിക്കുന്ന രഹസ്യങ്ങള്‍ എന്ന് വ്യക്തമാക്കാം. ഓരോ മാസവും 15,000 രൂപ വീതം, 15 ശതമാനം പലിശ ലഭിക്കുന്ന പദ്ധതിയില്‍, 15 വര്‍ഷ കാലയളവിലേക്ക് നിക്ഷേപിക്കണം. അതാണ് 15x15x15 എന്ന സൂത്രവാക്യം.
നിക്ഷേപവും നേട്ടവും
ഇത്തരത്തില്‍ 15 വര്‍ഷത്തേക്ക് തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നതിലൂടെ നിങ്ങള്‍ ആകെ നിക്ഷേപിക്കുന്ന തുക 27 ലക്ഷം രൂപയാണ്. 15 ശതമാനം നിരക്കില്‍ പലിശ കൂടി ചേരുമ്പോള്‍ ഇത് 10,027,600 രൂപ നിങ്ങള്‍ക്ക് സ്വന്തമാക്കാം. അതായത് 27 ലക്ഷം രൂപ നിക്ഷേപിക്കുന്ന നിങ്ങള്‍ക്ക് 73 ലക്ഷം രൂപ പലിശയിനത്തില്‍ ലഭിക്കും.
എങ്ങനെ നിക്ഷേപിക്കാം?
നിങ്ങളുടെ വരുമാനം, പ്രായം, മറ്റ് സാഹചര്യങ്ങള്‍ എന്നിവയെയൊക്കെ അടിസ്ഥാനമാക്കിയാണ് 15 വര്‍ഷത്തെ നിക്ഷേപം സാധ്യമാണോ എന്ന് പറയുവാന്‍ സാധിക്കുക. സ്ഥിര വരുമാനം ലഭിക്കുന്ന വ്യക്തികള്‍ക്ക് 15,000 രൂപ മാറ്റി വയ്ക്കുവാന്‍ വലിയ പ്രയാസമുണ്ടാകില്ല. നിക്ഷേപിക്കുവാന്‍ താത്പര്യമുള്ള വ്യക്തികള്‍ ഏതെങ്കിലും വിധേന വരുമാനത്തില്‍ നിന്നും ഒരു വിഹിതം അതിനായി മാറ്റി വയ്ക്കുക തന്നെ ചെയ്യും.
എവിടെ നിക്ഷേപിക്കാം?
എന്നാല്‍ അടുത്ത പ്രശ്നം പ്രശ്നം അതിനേക്കാള്‍ വലുതാണ്. ഈ 15 ശതമാനം പലിശ നിരക്കിലുള്ള നിക്ഷേപ പദ്ധതി എവിടെച്ചെന്ന് കണ്ടെത്തും? അതും ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പോലും കുറഞ്ഞു വരുന്ന ഈ സാഹചര്യത്തില്‍. പരമാവധി 6 മുതല്‍ 7 ശതമാനം വരെയാണ് ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലൂടെ നിക്ഷേപകന് നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.
കൂട്ടുപലിശ എന്ന അത്ഭുതം
15 ശതമാനം കൂട്ടുപലിശ നിരക്കില്‍ നമ്മുടെ നിക്ഷേപത്തിന്മേല് ലഭിച്ചാലാണ് കോടിപതി എന്ന ലക്ഷ്യത്തിലേക്ക് 15 വര്‍ഷങ്ങള്‍ കൊണ്ട് നമുക്ക് നേടിയെടുക്കാന്‍ സാധിക്കുക. സാദാ പലിശയെപ്പോലല്ല കൂട്ടുപലിശ. കൂട്ടുപലിശ നമ്മുടെ നിക്ഷേപങ്ങളില്‍ അത്ഭുതങ്ങള്‍ കൊണ്ടുവരും. അതുകൊണ്ടാണ് 27 ലക്ഷമെന്ന നമ്മുടെ നിക്ഷേപം 1 കോടി രൂപയ്ക്ക് മേലെ വളരുന്നത്.
മ്യൂച്വല്‍ ഫണ്ടുകളും എസ്ഐപിയും
ഇത്രയും പലിശ നിരക്ക് നിക്ഷേപകന് ലഭിക്കണമെങ്കില്‍ അതിനുള്ള വഴി മ്യൂച്വല്‍ ഫണ്ടുകളാണ്. എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാനുകള്‍ തിരഞ്ഞെടുത്ത് മികച്ച ആദായം ലഭിക്കുന്ന ഓഹരികളില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താം. ആകര്‍ഷകമായ നേട്ടങ്ങള്‍ അച്ചടക്കത്തോടെയുള്ള ഈ നിക്ഷേപശൈലിയിലൂടെ സ്വന്തമാക്കിക്കൊണ്ട് 15 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നിങ്ങള്‍ക്ക് കോടീശ്വരനുമായി മാറാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications