മാസം 500 രൂപ മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? നേടാം 1 ലക്ഷം രൂപയിലേറെ!

ചെറിയ തുകകള്‍ നിക്ഷേപിച്ചു കൊണ്ട് വലിയ സമ്പാദ്യമാക്കി വളര്‍ത്തുവാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഭാവിയിലെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് പല നിക്ഷേപങ്ങളും നാം നടത്താറുമുണ്ട്. ഏത് ആവശ്യങ്ങള്‍ക്കാണെങ്കിലും അതിന് അനുയോജ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറിയ തുകകള്‍ നിക്ഷേപിച്ചു കൊണ്ട് വലിയ സമ്പാദ്യമാക്കി വളര്‍ത്തുവാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഭാവിയിലെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് പല നിക്ഷേപങ്ങളും നാം നടത്താറുമുണ്ട്. ഏത് ആവശ്യങ്ങള്‍ക്കാണെങ്കിലും അതിന് അനുയോജ്യമായ നിക്ഷേപ രീതി സ്വീകരിച്ചാല്‍ മാത്രമേ നിക്ഷേപം അര്‍ഥവത്താകുകയുള്ളൂ എന്ന് എപ്പോഴും ഓര്‍ക്കേണം. ഒറ്റ രാത്രി കൊണ്ട് യാതൊരു അത്ഭുതങ്ങളും ഒരു നിക്ഷേപങ്ങളിലും സംഭവിക്കുകയില്ല. തീര്‍ച്ചയായും നമ്മുടെ നിക്ഷേപം വളരും പക്ഷേ അതിനായി നാം സമയം നല്‍കേണ്ടതുണ്ട്.

 

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍

ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ആദായം നിക്ഷേപകര്‍ക്ക് ലഭിക്കുന്നത് മ്യൂച്വല്‍ ഫണ്ടുകളിലൂടെയാണ്. എസ്‌ഐപികളെയും മ്യൂച്വല്‍ ഫണ്ടുകളെയും ഒന്നായി കാണുന്നവരുണ്ട്. എന്നാല്‍ എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ എന്നത് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുവാനുള്ള ഒരു രീതിയാണ്. അതായത് ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളില്‍ നിക്ഷേപിച്ചു കൊണ്ടിരിക്കുക. ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിന് പകരമാണിത്.

500 രൂപാ മാസം നിക്ഷേപിച്ചാല്‍

500 രൂപാ മാസം നിക്ഷേപിച്ചാല്‍

നിശ്ചിത ഗഢുക്കളായി ഒരോ മാസത്തിലോ പാദത്തിലോ ഒക്കെയായി നിക്ഷേപം നടത്താം. നിക്ഷേപകന്റെ സൗകര്യത്തിന് നിക്ഷേപ തുക തെരഞ്ഞെടുക്കുകയും ചെയ്യാം. ഏറ്റവും കുറഞ്ഞത് 500 രൂപ മുതലാണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികളില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. ഇനി ഓരോ മാസവും 500 രൂപാ വീതം ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ എസ്‌ഐപി രീതിയില്‍ നിക്ഷേപം ആരംഭിക്കുകയാണെന്ന് കരുതുക. ഓരോ മാസവും നിങ്ങള്‍ 500 രൂപാ വീതം നിക്ഷേപത്തിനായി മാറ്റി വയ്ക്കുന്നു. ശരാശരി 12 ശതമാനം നിരക്കില്‍ ആദായം ലഭിക്കുന്നുവെന്നും കണക്കാക്കാം.

എസ്‌ഐപി നിക്ഷേപം വളരുന്നതെങ്ങനെ?

എസ്‌ഐപി നിക്ഷേപം വളരുന്നതെങ്ങനെ?

10 വര്‍ഷം കൊണ്ട് നിങ്ങള്‍ ആകെ നടത്തുന്ന നിക്ഷേപം 60,000 രൂപയായിരിക്കും. 12 ശതമാനം നിരക്കില്‍ 10 വര്‍ഷക്കാലത്തെ നിക്ഷേപത്തില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന ആകെ ആദായം 56,170 രൂപയായിരിക്കും. അപ്പോള്‍ മാസം വെറും 500 രൂപ മാത്രം നിക്ഷേപിച്ചു കൊണ്ട് പത്ത് വര്‍ഷത്തെ നിക്ഷേപ കാലാവധി അവസാനിക്കുമ്പോള്‍ നിങ്ങള്‍ നേടുന്നത് 1,16,170 രൂപയാണ്. എസ്‌ഐപി നിക്ഷേപത്തിലൂടെ ഓരോ മാസവും നിങ്ങള്‍ മാറ്റി വച്ച ചെറിയൊരു തുക വലിയ അളവിലുള്ള സമ്പാദ്യമായി മാറുന്നത് എങ്ങനെയെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?

അച്ചടക്കത്തോടെയുള്ള നിക്ഷേപം

അച്ചടക്കത്തോടെയുള്ള നിക്ഷേപം

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍ ഇന്ന് ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്. വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ചോ അസ്ഥിരതകളെക്കുറിച്ചോ ആശങ്കപ്പെടാതെ അച്ചടക്കത്തോടെയുള്ള നിക്ഷേപം നടത്തുവാന്‍ എസ്‌ഐപികള്‍ നിക്ഷേപകരെ സഹായിക്കുന്നു എന്നതാണ് അതിന്റെ കാരണം.

നേരത്തേ നിക്ഷേപം ആരംഭിക്കാം

നേരത്തേ നിക്ഷേപം ആരംഭിക്കാം

ദീര്‍ഘകാല നിക്ഷേപങ്ങളിലേക്ക് ചുവടുവയ്ക്കാനാരംഭിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപികള്‍. ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ നേട്ടമുണ്ടാക്കണമെങ്കില്‍ എത്രയും നേരത്തേ നിക്ഷേപംം ആരംഭിക്കുവാന്‍ സാധിക്കുമോ അത്രയും നേരത്തേ നിക്ഷേപം ആരംഭിക്കേണ്ടതുണ്ട് എന്നതാണ് ഓര്‍ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. എത്രകാലം കൂടുതല്‍ നിങ്ങള്‍ നിക്ഷേപം നടത്തുന്നുവോ അത്രയും ഉയര്‍ന്നതായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം.

Read more about: smart investment mutual fund
English summary

SIP Investment: How To Earn 1 Lakh Rupees By Just investing Rs 500 Every Month | മാസം 500 രൂപ മാറ്റി വയ്ക്കാന്‍ തയ്യാറുണ്ടോ? നേടാം 1 ലക്ഷം രൂപയിലേറെ

SIP Investment: How To Earn 1 Lakh Rupees By Just investing Rs 500 Every Month
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X