സാമ്പത്തിക വളർച്ച ആഗ്രഹിക്കുന്നവർ നിക്ഷേപം ഏത് പ്രായത്തിൽ ആരംഭിക്കണമെന്നും ചിന്തിക്കണം. 30 വയസ്സിനു മുന്നേ നിക്ഷേപം തുടങ്ങിയ അപകട സാധ്യതയില്ലാതെ പണം സമ്പാദിക്കാൻ സാധിക്കും. എന്നാൽ പലരും 30 വയസ്സിനു ശേഷമാണ് ഇത്തരം ഭാവി ചിന്തകളെ കുറിച്ച് ചർച്ച ചെയ്യുന്നതു പോലും. വിവാഹം, വീട് പണി, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി നിരവധി ആവശ്യങ്ങൾ പലരുടെയും സാമ്പത്തിക പ്ലാനിംഗിനെ നയിക്കും.
45 വയസ്സിനുള്ളിൽ ഒരു കോടി രൂപ സമ്പാദിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ചെറിയ തുക മാറ്റിവെക്കാൻ സാധിച്ചാൽ ഇത്തരം ലക്ഷ്യങ്ങൾ വിദൂരമല്ലെന്ന് നിങ്ങൾക്കും മനസിലാവും. ഏതൊരു നിക്ഷേപത്തിനും അച്ചടക്കം ആവശ്യമുണ്ട്. സ്ഥിരമായി നിക്ഷേപം തുടരുകയും പണത്തിൻ്റെ വളർച്ച തിരിച്ചറിയുകയും ചെയ്യണം.
മ്യൂച്വൽ ഫണ്ടുകൾ വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ അത്തരം അപകട സാധ്യതകൾ നേരിടാൻ നിങ്ങൾ തയ്യാറാണെങ്കിൽ നേട്ടം ഉറപ്പാണ്. നിക്ഷേപം സ്ഥിരമായി ദീർഘനാളത്തേക്ക് തുടർന്നു കൊണ്ടിരുന്നാൽ കൂട്ടുപലിശയുടെ നേട്ടവും ലഭിക്കുന്നു. അതായത് നിക്ഷേപത്തേക്കാളും മൂന്നിരട്ടി ലാഭം കിട്ടാനും ഇത് സഹായിക്കുന്നു.
30 വയസ്സിൽ നിക്ഷേപം ആരംഭിച്ച് 15 വർഷത്തേക്ക് തുടർന്ന് 45 വയസ്സെത്തുമ്പോൾ 1 കോടി സമ്പാദിക്കണമെങ്കിൽ എത്ര രൂപ നിക്ഷേപിക്കണം? വിശദമായി അറിയാം;

ഇവിടെ ശരാശരി വാർഷിക വരുമാനം 12 ശതമാനമാണെന്ന് കരുതിയാൽ പ്രതിമാസ എസ്ഐപി ഏകദേശം 25,000 രൂപയായിരിക്കും. അതായത് ഓരോ മാസവും 25,000 നിക്ഷേപിച്ചാൽ ഒരു വർഷത്തെ നിക്ഷേപം 3 ലക്ഷമായിരിക്കും. ഇത് 15 വർഷം കൊണ്ട് 45 ലക്ഷമായി ഉയരുന്നു. 12 ശതമാനം വാർഷിക വരുമാനം കണക്കാക്കിയാൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് 1.2 കോടി രൂപ ലഭിക്കും.
എല്ലാവർക്കും പ്രതിമാസം 25,000 രൂപ നിക്ഷേപിക്കാൻ സാധിക്കുമോ?
25,000 രൂപയെന്നത് ഒരിക്കലും ചെറിയ സംഖ്യയല്ല. അതിനാൽ സാധാരണക്കാർക്ക് ഇത് സാധ്യമാവുന്നില്ല. പ്രതിമാസം 75,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ 25,000 രൂപ എളുപ്പത്തിൽ ഇൻവെസ്റ്റ് ചെയ്യാം. ഇത്രയും തുക വരുമാനമില്ലാത്തവർ നിങ്ങളുടെ വരവു ചെലവുകൾക്ക് അനുസരിച്ച് നിക്ഷേപം പ്ലാൻ ചെയ്യുക. 10,000 രൂപയുടെ എസ്‌ഐപി പോലും ദീർഘകാലത്തിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നതിന് വഴിയൊരുക്കും. ചെറിയ തുകയാണെങ്കിൽ പോലും സ്ഥിരമായി നിക്ഷേപിക്കുക.
ഇക്വിറ്റി നിക്ഷേപത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- 30 വയസ്സിൽ നിങ്ങളുടെ നിക്ഷേപത്തിന്റെ 70-80 ശതമാനം ഇക്വിറ്റിയിൽ സൂക്ഷിക്കുക
- പ്രായം 45ലേക്ക് അടുക്കുമ്പോൾ അത് 50-60 ശതമാനമായി കുറയ്ക്കുക.
- വിപണി മാന്ദ്യത്തിലാണെങ്കിലും എസ്ഐപി നിർത്തരുത് - ആ സമയത്താണ് നിങ്ങൾ ഏറ്റവും കൂടുതൽ യൂണിറ്റുകൾ ശേഖരിക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
