റിട്ടയര്‍മെന്റ് ജീവിതം സന്തോഷകരവും സാമ്പത്തീക പ്രയാസങ്ങള്‍ അലട്ടാത്തതുമായിരിക്കണമെന്നാണ് നമ്മള് ഏവരുടേയും ആഗ്രഹം. 60 വയസ്സാണ് നമ്മുടെ നാട്ടിയില്‍ സാധാരണ റിട്ടയര്‍ ചെയ്യുന്ന പ്രായം.
റിട്ടയര്‍മെന്റ് ജീവിതം സന്തോഷകരവും സാമ്പത്തീക പ്രയാസങ്ങള്‍ അലട്ടാത്തതുമായിരിക്കണമെന്നാണ് നമ്മള് ഏവരുടേയും ആഗ്രഹം. 60 വയസ്സാണ് നമ്മുടെ നാട്ടിയില്‍ സാധാരണ റിട്ടയര്‍ ചെയ്യുന്ന പ്രായം. അപ്പഴേക്കും സമ്പാദ്യമായി കൈയ്യില്‍ നല്ലൊരു തുക കണ്ടെത്തിയില്ല എങ്കില്‍ റിട്ടയര്‍മെന്റ് ജീവിതം പ്രതീക്ഷിച്ച രീതിയില്‍ സുഖകരമാകണമെന്നില്ല. ഇത് മുന്നില്‍ കണ്ട് നിക്ഷേപം നടത്തുന്നതിനായി പലതരം നിക്ഷേപ സമ്പാദ്യ പദ്ധതികളും ലഭ്യമാണ്.
നേരത്തെ റിട്ടയര്‍ ചെയ്യാന്‍
എന്നാല്‍ റിട്ടയര്‍ ചെയ്യാന്‍ എന്തിനാണ് 60 വയസ്സു വരെ കാത്തിരിക്കുന്നത് എന്ന് ആലോചിക്കുന്നവരായും ചിലരുണ്ടാകും. നേരത്തേ റിട്ടയര്‍ ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ല. പക്ഷേ അപ്പഴേക്കും പിന്നീടങ്ങോട്ട് ജീവിക്കാനുള്ള മതിയായ തുക സമ്പാദ്യമായി നമ്മള് കരുതി വച്ചിട്ടുണ്ടാകണം എന്ന് മാത്രം. നേരത്തേ റിട്ടയര്‍ ചെയ്താല്‍ ആഗ്രഹിച്ച രീതിയില്‍ ഇഷ്ടങ്ങള്‍ക്കൊത്തുള്ള ജീവിതം ജീവിക്കുവാന്‍ സാധിക്കുമെന്നൊരു സവിശേഷത കൂടിയുണ്ട്.
എവിടെ നിക്ഷേപിക്കാം? എപ്പോള്‍ നിക്ഷേപിക്കാം?
നേരത്തെ റിട്ടയര്‍ ചെയ്യണമെങ്കില്‍ ഏത് പ്രായത്തിലാണ് അപ്പോള്‍ നിക്ഷേപിച്ചു തുടങ്ങേണ്ടത് ? എവിടെ നിക്ഷേപിച്ചാാണ് ഏറ്റവും ഉയര്‍ന്ന ആദായം ലഭിക്കുക? ആശങ്കകള്‍ നിരവധി ഉണ്ടായേക്കാം. റിട്ടയര്‍മെന്റ് നേരത്തേ ആകണമെങ്കില്‍ നിക്ഷേപം ആരംഭിക്കുന്നതും നേരത്തേ വേണം. അതായത് ആദ്യ ജോലിയ്ക്ക് കയറി, ആദ്യ ശമ്പളം വാങ്ങിക്കുന്നത് മുതല്‍ നിക്ഷേപത്തെക്കുറിച്ചും ചിന്തിച്ചു തുടങ്ങാം. ഏറ്റവും ചുരുങ്ങിയത് 25ാം വയസ്സില്‍ എങ്കിലും നിക്ഷേപം ആരംഭിച്ചാല്‍ മാത്രമേ നേരത്തേയുള്ള റിട്ടയര്‍മെന്റ് എന്ന ആഗ്രഹം നടപ്പിലാക്കുവാന്‍ സാധിക്കുകയുള്ളൂ.
സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍
നേരത്തേ നിക്ഷപം ആരംഭിച്ചാല്‍ ദീര്‍ഘകാലം നിക്ഷേപിക്കുന്നതിലൂടെ വലിയൊരു തുക തന്നെ നിക്ഷേപകര്‍ക്ക് സമ്പാദ്യമായി നേടുവാന്‍ സാധിക്കും. അത് ചെറിയ തുക ഓരോ മാസം നിക്ഷേപിച്ചാലും. അത്തരത്തില്‍ ഓരോ മാസാവും ചെറിയ തുക മാറ്റി വച്ച് റിട്ടയര്‍മെന്റ് കാലത്തേക്ക് വലിയ സമ്പാദ്യം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപി (സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍) കള്‍.
50ാം വയസ്സില്‍ 10 കോടി നേടാം
50 വയസ്സ് ആകുമ്പോഴേക്കും പത്ത് കോടി രൂപ നിക്ഷേപത്തിലൂടെ സമ്പാദിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ വളരെ നേരത്തെ തന്നെ നിക്ഷേപ ആസൂത്രണവും നിക്ഷേപവും ആരംഭിക്കണം. 12 ശതമാനം മുതല്‍ 15 ശതാനം വരെയാണ് മ്യൂച്വല്‍ ഫണ്ട് എസ്ഐപികളിലെ ദീര്‍ഘകാല നിക്ഷേപങ്ങളില്‍ നിന്നും ആദായം ലഭിക്കുക. ഇതിനൊപ്പം 10 ശതതമാനം സറ്റെപ്പ് അപ്പ് കൂടി ചേര്‍ത്താല്‍ നിക്ഷേപത്തില്‍ നിന്നും പരമാവധി ആദായം നേടാന്‍ നിക്ഷേപകന് സാധിക്കും.
എത്ര തുക നിക്ഷേപിക്കണം?
25ാം വയസ്സില്‍ മ്യൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപം ആരംഭിക്കുന്നുവെന്ന് കരുതുക. 12 ശതമാനം ശരാശരി ആദായമായി കണക്കാക്കാം. 50 വയസ്സ് ആകുമ്പോഴേക്കും 10 കോടി രൂപ സമ്പാദ്യം ലഭിക്കണമെങ്കില്‍ ഓരോ മാസവും നിക്ഷേപിക്കേണ്ടത് 26,000 രൂപയാണ്. തുടര്‍ന്ന് ഓരോ വര്‍ഷവും 10 ശതമാനം വീതം നിക്ഷേപം ഉയര്‍ത്തുകയും വേണം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
