ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ വിമുഖതയുള്ളവര്‍ക്കും ദീര്‍ഘകാലയളവിലെ നേട്ടം കൊയ്യുന്നതിനൊപ്പം റിസ്ക് ലഘൂകരിക്കുന്നതിനുമുള്ള സുപ്രധാന മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. സാമ്പത്തിക വിശകലനത്തിലുള്ള സാധാരണക്കാരുടെ പരിചയക്കുറവ് മൂലമുണ്ടാകാവുന്ന നഷ്ടങ്ങളെ, താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ആയി കൈകാര്യം ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കുന്നത്. വേറൊരു തരത്തില്‍ പറഞ്ഞാല്‍, ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം, ഒന്നായി ചേര്‍ത്ത് സ്വരൂപിച്ച ശേഷം പ്രൊഫഷണല്‍ ഫണ്ട് മാനേജരുടെ മേല്‍നോട്ടത്തില്‍ കൈകാര്യം ചെയ്യുന്ന രീതിയാണിത്.
അതേസമയം നാണ്യപ്പെരുപ്പ ഭീഷണിയെ മറികടന്ന് സമ്പാദ്യം സ്വരുക്കൂട്ടുന്നതിനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് ഓഹരിയധിഷ്ഠിത മ്യൂച്ചല്‍ ഫണ്ടുകളിലെ നിക്ഷേപം. ചില സന്ദര്‍ഭങ്ങളില്‍ ഹ്രസ്വകാലയളവിലെ ആദായം പക്ഷേ നിരാശപ്പെടുത്താറുണ്ടെങ്കിലും ദീര്‍ഘകാലയളവില്‍ മികച്ച ആദായം നല്കിയിട്ടുള്ളതാണ് ഇത്തരം മ്യൂച്ചല്‍ ഫണ്ടുകളുടെ ചരിത്രം. ഇത്തരത്തില്‍ നിക്ഷേപകര്‍ക്ക് സ്വപ്ന നേട്ടം നല്‍കിയിട്ടുള്ള മ്യൂച്ചല്‍ ഫണ്ട് സ്കീമുകളിലൊന്നാണ് കാനറാ റൊബേക്കോ സ്മോള്‍ കാപ് ഫണ്ട്- ഡയറക്ട് പ്ലാന്‍. ഇതിന്റെ വിശദാംശങ്ങളും സമാന സ്കീമുകളുമാണ് താഴെ ചേര്‍ക്കുന്നത്.
കാനറ റൊബേക്കോ സ്മോള്‍ കാപ് ഫണ്ട്
2019 ഫെബ്രുവരിയിലാണ് കാനറ സ്മോള്‍ കാപ് ഫണ്ട് ആരംഭിച്ചത്. ഈ ഫണ്ടിന്റെ 92.75 ശതമാനവും ഇന്ത്യന്‍ കമ്പനികളുടെ ഓഹരികളിലണ് നിക്ഷേപിക്കുന്നത്. ഇതില്‍ 59.51 ശതമാനം സ്മോള്‍ കാപ് ഓഹരികളിലും 12.45 ശതമാനം മിഡ് കാപ് ഓഹരികളിലും 1.83 ശതമാനം ലാര്‍ജ് കാപ് ഓഹരികളിലുമാണ് നിക്ഷേപിക്കുന്നത്. 3-4 വര്‍ഷ കാലയളവില്‍ ഉയര്‍ന്ന ആദായം തേടുന്നവര്‍ക്ക് പരിഗണിക്കാവുന്ന മ്യൂച്ചല്‍ ഫണ്ട് സ്കീമാണിത്. മാര്‍ച്ച് പാദത്തിലെ രേഖകള്‍ പ്രകാരം കാനറ റൊബേക്കോ സ്മാള്‍ കാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തിമൂല്യം 2,560 കോടിയാണ്.
അതേസമയം കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവില്‍ കാനറ റൊബേക്കോ സ്മാള്‍ കാപ് ഫണ്ട്, പ്രതിവര്‍ഷം 32 ശതമാനം വളര്‍ച്ചാ നിരക്ക് കരസ്ഥമാക്കിയിട്ടുണ്ട്. അതായത് 10,000 രൂപയുടെ എസ്ഐപി നിക്ഷേപം മൂന്ന് വര്‍ഷത്തില്‍ 6.31 ലക്ഷമായി വളര്‍ന്നു. സമ്പാദ്യം ഏറെക്കുറെ ഇരട്ടിയായെന്നും വിവക്ഷിക്കാം. 2019 ഫെബ്രുവരി 15-ന് നിലവില്‍ വന്നതിനു ശേഷം ഇതുവരെയുള്ള കാലയളവില്‍ ഈ ഫണ്ട് 131.4 ശതമാനം ആദായമാണ് നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 20.25 ശതമാനം നേട്ടമാണ് സമ്മാനിച്ചത്.
എസ്ഐപി കണക്കുകള്‍
ഒരു വര്‍ഷം മുമ്പ് 10,000 രൂപ വീതം പ്രതിമാസ എസ്ഐപി മുഖേന കാനറാ റൊബേക്കോ സ്മോള്‍ കാപ് ഫണ്ടില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഇന്ന് അതിന്റെ മൂല്യം 1.19 ലക്ഷമാകുമായിരുന്നു. സമാനമായി 10,000 രൂപയുടെ പ്രതിമാസ എസ്ഐപി നിക്ഷേപം രണ്ട് വര്‍ഷം മുമ്പ് ഈ പദ്ധതിയില്‍ ചേര്‍ന്നിരുന്നു എങ്കില്‍ ഇന്ന് അതിന്റെ നിക്ഷേപമൂല്യം 3.37 ലക്ഷമായി വളര്‍ന്നേനെ. അതുപോലെ പ്രതിമാസം 10,000 രൂപ വീതം മൂന്ന് വര്‍ഷം മുമ്പാണ് കാനറാ റൊബേക്കോ സ്മോള്‍ കാപ് ഫണ്ടില്‍ നിക്ഷേപിച്ചതെങ്കില്‍ ഇന്നതിന്റെ മൂല്യം 6.31 ലക്ഷമായി ഉയര്‍ന്നേനെ. മൂന്ന് വര്‍ഷം കൊണ്ട് നിക്ഷേപമൂല്യം ഇരട്ടിയോളമായി വളര്‍ന്നു.
എല്‍ & ടി എമേര്‍ജിങ് ബിസിനസ് ഫണ്ട്- ഡയറക്ട് പ്ലാന്‍- ഗ്രോത്ത്, ഐഡിബിഐ സ്മോള്‍ കാപ് ഫണ്ട്- ഡയറക്ട് പ്ലാന്‍- ഗ്രോത്ത്, ആക്സിസ് സ്മോള്‍ കാപ് ഫണ്ട്- ഡയറക്ട് പ്ലാന്‍- ഗ്രോത്ത്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ സ്മോള്‍ കാപ് ഫണ്ട്- ഡയറക്ട് പ്ലാന്‍- ഗ്രോത്ത് എന്നിവ സമാന വിഭാഗത്തിലുള്ള പ്രധാന മ്യൂച്ചല്‍ ഫണ്ട് സ്കീമുകളാണ്. ഇവയും കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച ആദായമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications