ഈ നിക്ഷേപിക്കുന്ന തുക വളരെ ഉയര്‍ന്ന ഒരു തുകയായിരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല എന്നതും നിക്ഷേപകരെ ആകര്‍ഷിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ്. ഏറ്റവും ചുരുങ്ങിയത് 500 രൂപ മുതല്‍ നിക്ഷേപിച്ചു കൊണ്ട് എസ്ഐപി നിക്ഷേപം
സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് എസ്ഐപി എന്നത്. കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക ഏതെങ്കിലും ഫണ്ടുകളിലേക്ക് നിക്ഷേപിക്കുന്ന സംവിധാനത്തിനെയാണ് എസ്ഐപി എന്ന് പറയുന്നത്.

ഈ നിക്ഷേപിക്കുന്ന തുക വളരെ ഉയര്‍ന്ന ഒരു തുകയായിരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല എന്നതും നിക്ഷേപകരെ ആകര്‍ഷിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ്. ഏറ്റവും ചുരുങ്ങിയത് 500 രൂപ മുതല്‍ നിക്ഷേപിച്ചു കൊണ്ട് എസ്ഐപി നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കും. നിക്ഷേപകന്റെ സൗകര്യമനുസരിച്ച് ആഴ്ചയിലോ, മാസത്തിലോ, വര്‍ഷത്തിലോ, അര്‍ധ വാര്‍ഷികമോ ആയി നിക്ഷേപ സമയവും തെരഞ്ഞെടുക്കാം.
സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ ഏറെ പ്രിയപ്പെട്ട നിക്ഷേപമാണ് സ്വര്‍ണം. മുന്‍കാലങ്ങളില്‍ സ്വര്‍ണാഭരണങ്ങളും സ്വര്‍ണ നാണയങ്ങളും വാങ്ങിച്ചാണ് ആള്ക്കാര് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയിരുന്നത്. എന്നാലിപ്പോള്‍ അത്തരത്തില്‍ സ്വര്‍ണം വാങ്ങിക്കേണ്ടതിന്റേയോ അത് സൂക്ഷിക്കേണ്ടതിന്റെയോ നൂലാമാലകളില്ലാതെ ഡിജിറ്റലായി സ്വര്‍ണത്തില്‍ നിക്ഷേപം നടത്താം. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളിലൂടെയും ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) വഴിയും ഇത്തരത്തില്‍ നിക്ഷേപം സാധ്യമാണ്.
സ്വര്‍ണം എന്നത് ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമാണ്. അത് നിങ്ങളെ പണപ്പെരുപ്പത്തെ ചെറുത്തുനില്ക്കുവാനും സഹായിക്കും. അതായത് പണപ്പെരുപ്പത്തെ തോല്പ്പിക്കുവാന് സഹായിക്കുന്ന നിക്ഷേപമായാണ് സ്വര്‍ണം വിലയിരുത്തപ്പെടുന്നത്. വിപണി വലിയ ചാഞ്ചാട്ടത്തില്‍ ആണെങ്കിലും സ്വര്‍ണ വിലയില്‍ സാധാരണ വലിയ ഇടിവ് സംഭവിക്കാറില്ല. എന്നാല്‍ സ്വര്‍ണ വില ഒരിക്കലും താഴില്ല എന്നല്ല ഇവിടെ പറയുന്നത്. സ്വര്‍ണ വിലയിലും ഇടിവ് സംഭവിക്കാറുണ്ട്. അതേ സമയം ആ ഘട്ടം അധികകാലം നീണ്ടു നില്‍ക്കാറില്ല.
നേരത്തേ പറഞ്ഞത് പോലെ, ഡിജിറ്റല്‍ രീതിയില്‍ സ്വര്‍ണം വാങ്ങിക്കുവാന്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഗോള്‍ഡ് ഇടിഎഫുകളും ഗോള്‍ഡ് ഫണ്ടുകളും. ഡീമാറ്റ് അക്കൗണ്ട് വഴി ഡിജിറ്റലായി സ്വര്‍ണം വാങ്ങിക്കുന്നതിനെയാണ് ഗോള്‍ഡ് ഇടിഎഫ് എന്ന് പറയുന്നത്. ഫിസിക്കല്‍ സ്വര്‍ണത്തിന് സമാനമാണിതെന്ന് പറയാം.
എന്നാല്‍ ഗോള്‍ഡ് ഫണ്ടുകളില്‍ നിങ്ങള്‍ സ്വര്‍ണ ഖനനം നടത്തുന്ന കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്. വെള്ളി, പ്ലാറ്റിനം തുടങ്ങിയ മറ്റ് ലോഹങ്ങളും ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളില്‍ ഉള്‍പ്പെടുന്നു. ഒരു മ്യൂച്വല്‍ ഫണ്ട് മാനേജറായിരിക്കും ഗോള്‍ഡ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.
സ്വര്‍ണത്തിലെ എസ്ഐപി നിക്ഷേപമെന്നാല്‍ ഒരു നിശ്ചിത തുക കൃത്യമായ ഇടവേളകളില്‍ ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. ഡീമാറ്റ് അക്കൗണ്ട് അക്കൗണ്ട് ഇല്ലാത്ത നിക്ഷേപകര്‍ക്ക് ഇത് എസ്ഐപി നിക്ഷേപ രീതി തെരഞ്ഞെടുക്കാം. ബഡ്ജറ്റിന് അനുയോജ്യമായ ചെറിയ തുക നിക്ഷേപിച്ചു കൊണ്ട് നിക്ഷേപം നടത്താം എന്നതിനാല്‍ തന്നെ എസ്ഐപി സ്വര്‍ണ നിക്ഷേപം കൂടുതല്‍ സൗകര്യപ്രദവുമാണ്.
ദീര്‍ഘകാല നിക്ഷേപം ആസൂത്രണം ചെയ്യുന്ന നിക്ഷേപകര്‍ക്ക് മൊത്ത നിക്ഷേപം നടത്തുന്നതിനേക്കാള്‍ ഗോള്‍ഡ് എസ്ഐപി നിക്ഷേപ രീതി തെരരഞ്ഞെടുക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
