കൃത്യമായി ശമ്പളം ലഭിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപം പ്രതിമാസ നിക്ഷേപമാണ്. ശമ്പളം ലഭിക്കുമ്പോൾ ആവശ്യമായ തുക നിക്ഷേപത്തിലേക്ക് മാറ്റി ചിട്ടയായ നിക്ഷേപം തുടങ്ങാനും നല്ലൊരു തുക സമ്പാദിക്കാനും സാധിക്കും. മ്യൂച്വൽ ഫണ്ടുകളിൽ സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ വഴിയുള്ള നിക്ഷേപം ഏറ്റവും ലളിതവും സുരക്ഷിതവുമായ മാർഗമാണ്. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഫലപ്രദമായ നിക്ഷേപമാർഗവും സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മന്‍റ് പ്ലാനാണ്.
സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ
സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ അഥവാ എസ്ഐപി പേര് പോലെ തന്നെ അച്ചടക്കമുള്ള നിക്ഷേപമാണ്. ഒരു നിശ്ചിത തുക ഒരു നിശ്ചിത ഇടവേളകളിൽ മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപിയുടേത്. നിക്ഷേപകന് അവർ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക, എസ്‌ഐപി തീയതി, സ്കീമുകൾ എന്നിവ തീരുമാനിക്കാവുന്നതാണ്. കുട്ടികളുടെ ഭാവി ആവശ്യങ്ങൾ, വിരമിക്കൽ, വാഹനം വാങ്ങുക തുടങ്ങിയ വ്യത്യസ്ത ജീവിത ലക്ഷ്യങ്ങൾക്ക് അനുസരിച്ച് ഒരാൾക്ക് അവരുടെ എസ്ഐപി ആസൂത്രണം ചെയ്യാൻ കഴിയും.

മൂന്ന് വര്‍ഷത്തിന് ശേഷം വിവാഹ സമയത്തേക്കുള്ള തുക കണ്ടെത്താൻ നിക്ഷേപിക്കുന്നവരും വിരമിക്കൽ കാലത്തെ ചെലവുകൾക്കായി നിക്ഷേപിക്കുന്നവരുമുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട്, കാറ്, മക്കളുടെ വിദ്യാഭ്യാസം എന്നി ചെലവുകളെ മുൻനിർത്തി നിക്ഷേപിക്കുന്നവരുണ്ട്. എസ്ഐപികൾ പൊതുവെ അഞ്ച് വർഷത്തിൽ കൂടുതൽ കാലത്തേക്ക് ആരംഭിക്കുന്നതാണ് മികച്ച നേട്ടം നൽകുന്നത്.
ഉദാഹരണത്തിന് ഒരു നിക്ഷേപകന് 60 വയസാകുമ്പോൾ 10 കോടിരൂപയും 12 ശതമാനം ലാഭവും ലഭിക്കണമെങ്കിൽ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണമെന്ന് നോക്കാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, എത്ര നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ, അത്രയും പ്രതിമാസ നിക്ഷേപത്തിന്‍റെ തുക കുറയും.
25 ആം വയസിലാണ് എസ്ഐപി ആരംഭിക്കുന്നതെങ്കിൽ പ്രതിമാസ നിക്ഷേപ തുക 15,000 രൂപയാണ്. 35 വർഷം തുടർച്ചയായി ഈ തുക നിക്ഷേപിക്കണം. അങ്ങനെയെങ്കിൽ 12 ശതമാനം വാർഷിക റിട്ടേണടക്കം 60 വയസാകുമ്പോഴേക്കും 10 കോടി രൂപ സമാഹരിക്കാൻ കഴിയും. എന്നാൽ 30ആം വയസിലാണ് എസ്ഐപി നിക്ഷേപം ആരംഭിക്കുന്നതെങ്കിൽ പ്രതിമാസ നിക്ഷേപ തുക 28,000 രൂപയായി ഉയരും. അതായത് നിങ്ങൾ 25ആം വയസിൽ ആരംഭിക്കുകയാണെങ്കിൽ ആവശ്യമായ തുകയുടെ ഏതാണ്ട് ഇരട്ടി തുക.
40ആം വയസിൽ നിക്ഷേപം തുടങ്ങുന്നവർക്ക് ഉയർന്ന തുക പ്രതിമാസം നൽകേണ്ടി വരും. 60ആം വയിൽ 10 കോടി ലഭിക്കണമെങ്കിൽ പ്രതിമാസം 1 ലക്ഷം രൂപ എസ്ഐപിയിലൂടെ നിക്ഷേപം നടത്തേണ്ടി വരും. അതായത് 25ആം വയസിൽ ആരംഭിക്കുകയാണെങ്കിൽ ആവശ്യമായ തുകയുടെ ആറിരട്ടി തുക. കൃത്യമായി പറഞ്ഞാൽ നിക്ഷേപം തുടങ്ങാൻ 15 വർഷം വൈകിയാൽ പ്രതിമാസ നിക്ഷേപ തുക ആറിരട്ടിയായി ഉയരും.
അതായത് എസ്ഐപി വഴി നിക്ഷേപിക്കാൻ ഇറങ്ങുന്നവർക്ക് നിക്ഷേപ ലക്ഷ്യത്തെ പറ്റി ബോധമുണ്ടായിരിക്കണം. എസ്‌ഐപി വഴിയുള്ള നിക്ഷേപം ഹ്രസ്വകാലത്തേക്കാണോ ദീര്‍ഘകാലത്തേക്കാണോ എന്നുള്ള കാര്യത്തില്‍ തുടക്കത്തിലെ തീരുമാനമുണ്ടാകണം. എത്രകാലം കൊണ്ട് എത്ര രൂപ ആവശ്യമുണ്ടെന്ന് മനസിലാക്കിയാൽ മാത്രമെ വിജയകരമായി നിക്ഷേപിക്കാൻ സാധിക്കുകയുള്ളൂ.
പ്രിയമേറുന്ന എസ്‌ഐപി
എസ്‌ഐപി വഴി ദീര്‍ഘകാല നിക്ഷേപം നടത്തുന്നുവരുടെ എണ്ണം ഓരോ മസവും വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എസ്‌ഐപി അക്കൗണ്ടുകള്‍ വഴി നിക്ഷേപിപ്പെടുന്ന തുകയിലും വലിയ വർദ്ധനയുണ്ടായിട്ടുണ്ട്. സെപ്‌റ്റംബറില്‍ 37 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ് പുതുതായി റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഒരു മാസത്തില്‍ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന എസ്‌ഐപി റജിസ്‌ട്രേഷന്‍ ആണിത്. ഇതോടെ രാജ്യത്തെ മൊത്തം എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 7.13 കോടിയായി.
കഴിഞ്ഞ 12 മാസം കൊണ്ട് എസ്‌ഐപി അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത് 1.7 ലക്ഷം കോടി രൂപയാണ്. ഇത് സമാന കാലയളവില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയ നിക്ഷേപത്തിന് തുല്യമാണ്.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications