ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ഉറപ്പുള്ള വരുമാനവും ആവശ്യമാണ്. ഇതിനായി മികച്ച സ്കീമുകളിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാവും. ജോലിയിൽ പ്രവേശിക്കുമ്പോൾ നിക്ഷേപങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടായിരിക്കണം. ദീർഘകാലത്തേക്കുള്ള നിക്ഷേപങ്ങളാണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ അത്തരം സ്കീമുകളിൽ ശ്രദ്ധ കൊടുക്കാം. ദീർഘകാല നിക്ഷേപങ്ങളിലൂടെ ഉയർന്ന കോർപ്പസ് നേടാനാവും. ഇത്തരത്തിൽ പി.പി.എഫിലും മ്യൂച്വൽ ഫണ്ട് എസ്.ഐ.പികളിലും നിക്ഷേപിക്കാം.
ഈ രണ്ട് സ്കീമുകളിലൂടെയും ഉയർന്ന വരുമാനം ലഭിക്കും. റിട്ടയർമെന്റ് ജീവിതത്തിൽ തടസ്സങ്ങളില്ലാതെ സാമ്പത്തിക നേട്ടം ഉറപ്പാക്കാനും ഈ രണ്ട് സ്കീമുകളിലൂടെയും സാധിക്കും. പക്ഷേ ഇവ രണ്ടിനും രണ്ട് രീതിയിലുള്ള റിട്ടേണുകളാണ് ലഭിക്കുന്നത്.
പി.പി.എഫ് VS എസ്.ഐ.പി
പി.പി.എഫ് സ്കീം ഒരു സർക്കാർ അംഗീകൃത പദ്ധതിയാണ്. അതിനാൽ സുരക്ഷിതമായ റിട്ടേണുകൾ ലഭ്യമാകും. പി.പി.എഫ് സ്കീമിന് 15 വർഷത്തെ കാലാവധിയാണുള്ളത്. ഈ കാലയളവിൽ നിങ്ങൾക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. എന്നാൽ ഇതിൽ നിന്നും ഏറെ വ്യത്യസ്തമാണ് എസ്.ഐ.പി. എത്ര കാലാവധിയിലേക്ക് വേണമെങ്കിലും നിങ്ങൾക്ക് എസ്.ഐ.പിയിൽ നിക്ഷേപിക്കാം. മാത്രമല്ല നിക്ഷേപത്തിനും യാതൊരു പരിധിയുമില്ല.
പക്ഷേ എസ്.ഐ.പി നിക്ഷേപത്തിന് യാതൊരു ഉറപ്പുമില്ല. കാരണം ഇത് വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിപണിയിലെ ഉയർച്ചയും താഴ്ചയുമെല്ലാം എസ്.ഐ.പി നിക്ഷേപങ്ങളെ ബാധിക്കും. റിസ്ക് എടുക്കാൻ തയ്യാറാവുന്നവർക്ക് എസ്.ഐ.പിയിൽ നിക്ഷേപിക്കാം. വിപണി വളർച്ചയിലാണെങ്കിൽ പ്രതീക്ഷകൾക്കും അപ്പുറം ഇതിലൂടെ സമ്പാദിക്കാം.

പി.പി.എഫ്, എസ്.ഐ.പി എന്നീ രണ്ട് നിക്ഷേപങ്ങളിലും 15 വർഷത്തേക്ക് നിങ്ങൾ പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ എത്ര രൂപ കോർപ്പസ് ഉണ്ടാകും? പരിശോധിക്കാം....
പലിശ നിരക്ക്...
പി.പി.എഫ് സാധാരണയായി 7.1 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. എസ്.ഐ.പിയിൽ നിന്നുള്ള ശരാശരി വരുമാനം 12 ശതമാനമാണ്.
15 വർഷത്തേക്കുള്ള എസ്.ഐ.പി നിക്ഷേപം
പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് മൊത്തം നിക്ഷേപം 22,50,000 രൂപയാകും, അതായത് പ്രതിമാസം 12,500 രൂപ ലഭിക്കും. ശരാശരി 12 ശതമാനം വാർഷിക വരുമാനം കണക്കാക്കിയാൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ മൊത്തം മൂലധന നേട്ടം 40,57,200 രൂപയായിരിക്കും. അങ്ങനെയെങ്കിലും 15 വർഷം കഴിയുമ്പോൾ മൊത്തം കോർപ്പസ് തുക ഏകദേശം 63,07,200 രൂപയാവും.
ഇത് കൃത്യമായ കണക്കല്ല. കാരണം എസ്.ഐ.പി മാർക്കറ്റിനെ ആശ്രയിച്ചാണ് മാറി മറയുന്നത്. 12ശതമാനം എന്ന കണക്കിൽ വ്യത്യാസം വന്നേക്കാം. വിപണിയിലെ അപകട സാധ്യതകൾക്കിടയിലും എസ്.ഐ.പി പലപ്പോഴും സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഒരു നല്ല ഓപ്ഷനായി കണക്കാക്കപ്പെടുന്നു.
15 വർഷത്തേക്കുള്ള പി.പി.എഫ് നിക്ഷേപം
പ്രതിവർഷം 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപ തുക 22,50,000 രൂപയാകുന്നു. 7.1% പലിശ കണക്കാക്കിയാൽ മൊത്തം തുക 18,18,209 രൂപയാകും. അതായത് കാലാവധി പൂർത്തിയാവുമ്പോൾ മൊത്തം കോർപ്പസ് ഏകദേശം 40,68,209 രൂപയായി വളരും. 15 വർഷത്തിനു ശേഷം പി.പി.എഫിൽ നിക്ഷേപം തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിക്ഷേപം 5 വർഷത്തേക്ക് നീട്ടാൻ സാധിക്കും.
ഇതിനായി ആദ്യം നിങ്ങളുടെ പി.പി.എഫ് അക്കൗണ്ടുള്ള പോസ്റ്റ് ഓഫീസിൽ ഒരു അപേക്ഷ സമർപ്പിക്കുക. അതായത് നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാവുന്നതിന് 1 വർഷം ബാക്കി നിൽക്കെ അപേക്ഷ സമർപ്പിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
