സാമ്പത്തികമായി വളരാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? വലിയ തുക കോർപ്പസ് നേടാനായി പരിശ്രമിക്കുന്നതിന് മികച്ച നിക്ഷേപങ്ങളിലൂടെ സമ്പാദിക്കാം. ദീർഘകാലത്തെ നിക്ഷേപത്തിലൂടെ വലിയ കോർപ്പസ് ലക്ഷ്യം കൈവരിക്കാൻ ഏറ്റവും ഉചിതമായ മാർഗം എസ്.ഐ.പി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ്. അപകട സാധ്യതയുണ്ടെങ്കിലും സ്ഥിരമായി നിക്ഷേപിച്ചാൽ നേട്ടം ഉറപ്പാക്കാം. വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിക്ഷേപം പിൻവലിക്കാതെ മുന്നേറിയാൽ കൂട്ടു പലിശയുടെ നേട്ടവും സ്വന്തമാക്കാം. ഇതാണ് നിക്ഷേപം വളരാൻ സഹായിക്കുന്നത്.
എസ്.ഐ.പി ഏറ്റവും രസകരമായ രീതിയിൽ നിക്ഷേപിക്കാവുന്ന മാർഗമാണ്. നിങ്ങളുടെ നിക്ഷേപങ്ങൾ കാലക്രമേണ ഗണ്യമായി വർദ്ധിപ്പിക്കുകയും വലിയ സമ്പത്ത് സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുന്നതാണ് കൂട്ടു പലിശ. ചില സമയങ്ങളിൽ, കൂട്ടുപലിശയിലൂടെ ആശ്ചര്യപ്പെടുത്തുന്ന നേട്ടങ്ങൾ ലഭിക്കും.
എസ്.ഐ.പി
നിക്ഷേപകർക്കിടയിൽ സ്വീകാര്യത നേടിയ ഒരു നിക്ഷേപ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP). കൃത്യതയോടെ നിക്ഷേപിച്ചാൽ സമ്പത്ത് സൃഷ്ടിക്കാൻ സഹായകമായ മാർഗമാണിത്. പ്രതിമാസ നിക്ഷേപങ്ങൾ മുടങ്ങാതെ നിക്ഷേപിക്കാൻ ശ്രമിക്കണം. നിക്ഷേപം മുടങ്ങിയാൽ അത് ദോഷകരമായി ബാധിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
- എസ്.ഐ.പിയുമായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ എസ്.ഐ.പി നിക്ഷേപങ്ങൾ തുടരാൻ എളുപ്പമാണ്. ഒരു നിശ്ചിത തീയതിയിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഒരു തുക എസ്.ഐ.പിയിലേക്ക് എത്തുന്നു. ഇത് തടസമില്ലാത്ത നിക്ഷേപം ഉറപ്പാക്കുന്നു.
- മൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് ലളിതമായ രേഖകൾ മതി.
- ഒരു എസ്.ഐ.പി നിക്ഷേപം ആരംഭിക്കുന്നതിന് മുന്നേ ഫണ്ടിന്റെ പ്രകടനത്തെ കുറിച്ച് വിലയിരുത്തിയ ശേഷം എസ്.ഐ.പി തിരഞ്ഞെടുക്കാം.
- ഏതൊരു എസ്.ഐ.പിയിലും 100 രൂപ മുതൽ നിക്ഷേപിച്ച് തുടങ്ങാം. എന്നാൽ വലിയ നേട്ടം ആഗ്രഹിക്കുന്നവർ നിക്ഷേപ തുക വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കണം.
കൂട്ടുപലിശയുടെ നേട്ടം എങ്ങനെ ലഭിക്കുമെന്ന് മനസിലാക്കാൻ രണ്ട് നിക്ഷേപങ്ങളെ കുറിച്ച് അറിയാം. അതായത് 15 വർഷത്തേക്ക് പ്രതിമാസം 11,111 രൂപയും, 10 വർഷത്തേക്ക് പ്രതിമാസം 22,222 രൂപയും നിക്ഷേപിച്ചാൽ എത്ര രൂപ കോർപ്പസ് ഉറപ്പാക്കാം എന്ന് പരിശോധിക്കാം.
15 വർഷത്തേക്ക് 11,111 രൂപ പ്രതിമാസ എസ്.ഐ.പി
വാർഷിക പലിശ 12 ശതമാനം കണക്കാക്കിയാൽ പ്രതിമാസം 11,111 രൂപ 15 വർഷത്തേക്ക് (180 മാസം) നിക്ഷേപിച്ചാൽ ഏകദേശം 56.06 ലക്ഷം രൂപയുടെ കോർപ്പസിലേക്ക് അത് വളരും. 56.06 ലക്ഷം രൂപ കോർപ്പസിൽ ഏകദേശം 20 ലക്ഷം രൂപ മൊതലും, 36.06 ലക്ഷം രൂപ പലിശയിനത്തിലും ഉൾപ്പെടുന്നു.
10 വർഷത്തേക്ക് 22,222 രൂപ പ്രതിമാസ എസ്.ഐ.പി
10 വർഷത്തേക്ക് (120 മാസം) 22,222 രൂപയുടെ പ്രതിമാസ എസ്.ഐ.പി പ്രകാരം മൊത്തം കോർപ്പസ് 51.63 ലക്ഷം രൂപയിലെത്തും. 51.63 ലക്ഷം രൂപയുടെ കോർപ്പസിൽ 26.67 ലക്ഷം രൂപ മൊതലും 24.97 ലക്ഷം രൂപ പലിശയിനത്തിലും ഉൾപ്പെടുന്നു.
എസ്.ഐ.പികളിലൂടെ കൂട്ടുപലിശയുടെ ശക്തി പ്രകടമാവുന്നു. യഥാർത്ഥ മൊതലിലും പലിശയിലും വർദ്ധനവുണ്ടാവാൻ കൂട്ടു പലിശ സഹായിക്കുന്നു. ദീർഘകാല നിക്ഷേപത്തിലൂടെ ഇത് വലിയ നേട്ടം സൃഷ്ടിക്കുന്നു. എസ്.ഐ.പി നിക്ഷേപങ്ങൾ പലപ്പോഴും വിപണിയിലെ ലാഭ നഷ്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
More From GoodReturns

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം



Click it and Unblock the Notifications