രാജ്യം 78ാമത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നു. ഈ സ്വാതന്ത്ര്യ ദിനത്തിൽ നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കിയാലോ? നിരവധി നിക്ഷേപ ഓപ്ഷനുകൾ നിങ്ങൾക്ക് ചുറ്റമുണ്ട്. വലിയ സാമ്പത്തിക നേട്ടം ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് മ്യൂച്വൽഫണ്ട് എസ്ഐപിയാണ് ബെസ്റ്റ് ഓപ്ഷൻ. ദീർഘകാലത്തേക്ക് എസ്ഐപിയിൽ നിക്ഷേപിച്ചാൽ വലിയ കോർപ്പസ് സൃഷ്ടിക്കാം.
1947 ആഗസ്റ്റ് 15നാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അതിനാൽ തന്നെ പ്രതിമാസം 1947 രൂപ എസ്ഐപിയിൽ നിക്ഷേപിച്ചാലോ? ചെറിയ നിക്ഷേപം എന്ന നിലയിൽ ഒരിക്കലും ഇത് ചെറിയ നേട്ടം നൽകുമെന്നില്ല. 2025ൽ നിങ്ങൾ 1947 രൂപ നിക്ഷേപം ആരംഭിച്ചാൽ 2047 എത്തുമ്പോഴേക്കും വലിയ തുക സമ്പാദിക്കാം. അതായത് 2047 എത്തുമ്പോഴേക്കും രാജ്യം 100ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. ഇതൊരു പ്രധാന മൈൽസ്റ്റോൺ ആയിരിക്കും.
എസ്ഐപി ഒരു മികച്ച നിക്ഷേപ ഓപ്ഷനാണോ?
ദീർഘകാല നിക്ഷേപങ്ങൾ ആഗ്രഹിക്കുന്നവർക്ക് എസ്ഐപി ഒരു മികച്ച ഓപ്ഷനാണ്. ലക്ഷങ്ങളും കോടികളും സമ്പാദിക്കാൻ നിങ്ങൾ സ്ഥിരമായി എസ്ഐപിയിൽ നിക്ഷേപിക്കുകയാണെങ്കിൽ വലിയ കോർപ്പസ് സൃഷ്ടിക്കാനാവും. എന്നാൽ ഇതിന് അപകട സാധ്യതകൾ വളരെ കൂടുതലാണ്. വിപണിയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുമ്പോൾ നിക്ഷേപത്തിന് കോട്ടം സംഭവിച്ചേക്കാം. പക്ഷേ തുടർച്ചയായി നിക്ഷേപിച്ചാൽ കൂട്ടുപലിശയുടെ നേട്ടം ഉറപ്പാക്കാൻ സാധിക്കും.

സ്വാതന്ത്ര്യ ദിനത്തിൽ നിക്ഷേപിച്ചാലോ?
ഈ ആഗസ്റ്റ് 15 മുതൽ നിങ്ങൾ എല്ലാ മാസവും എസ്ഐപിയിൽ 1,947 രൂപ നിക്ഷേപിച്ചാൽ 2047 ആകുമ്പോഴേക്കും എത്ര രൂപ കോർപ്പസ് സൃഷ്ടിക്കുന്നു? ഇവിടെ 2027 ആഗസ്റ്റ് ആകുമ്പോഴേക്കും മൊത്തം നിക്ഷേപം 5,14,008 രൂപയാവും. 12 ശതമാനം പലിശ നിരക്ക് കണക്കാക്കിയാൽ കണക്കാക്കിയ മൂലധന നേട്ടം 17,85,271 രൂപയുമാണ്. അങ്ങനെയെങ്കിൽ കണക്കാക്കിയ കോർപ്പസ് 22,99,279 രൂപയായിരിക്കും.
എല്ലാ മാസവും 1,947 രൂപ നിക്ഷേപിച്ച് 2047 എത്തുമ്പോഴേക്കും കോർപ്പസ് ഇനിയും വളരും. അതിന് പലിശ നിരക്ക് 13 ശതമാനം എന്ന നിരക്കിലേക്ക് ഉയരണം. അതായത് പലിശ നിരക്ക് 13 ശതമാനത്തിലെത്തിയാൽ മൂലധന നേട്ടം 21,20,999 രൂപയാവും. അങ്ങനെയെങ്കിൽ കണക്കാക്കിയ കോർപ്പസ് 26,35,007 രൂപയായിരിക്കും.
പലിശ നിരക്ക് 14 ശതമാനമായാൽ എത്ര രൂപയായിരിക്കും കോർപ്പസ്? അതായത് നിങ്ങൾ 2047 വരെ പ്രതിമാസം 1,947 രൂപ നിക്ഷേപിച്ചാൽ കണക്കാക്കിയ മൂലധന നേട്ടം 25,08,973 രൂപയായിരിക്കും. അതായത് ഈ കാലയളവിൽ നിക്ഷേപകന് ലഭിക്കുന്ന കോർപ്പസ് 30,22,981 രൂപയാണ്.
പ്രതിമാസം 1,947 രൂപ എസ്ഐപി നിക്ഷേപത്തിൽ 15 ശതമാനം പലിശ നിരക്ക് കണക്കാക്കിയാൽ 20247 എത്തുമ്പോഴേക്കും മൊത്തം മൂലധന നേട്ടം 29,57,310 രൂപയായിരിക്കും. അതായത് കണക്കാക്കിയ കോർപ്പസ് 34,71,318 രൂപയായിരിക്കും.
2025 ആഗസ്റ്റ് 15 മുതൽ നിക്ഷേപം ആരംഭിച്ചാൽ 22 വർഷം കൊണ്ടാണ് ഈ നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയാവുന്നത്. പലിശ നിരക്ക് കൂടുമ്പോൾ നേട്ടം ഉയരുന്നുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം



Click it and Unblock the Notifications