ദീർഘകാല നിക്ഷേപങ്ങൾ ആഗ്രഹിക്കുന്നവർക്കും വലിയ സാമ്പത്തിക ലക്ഷ്യമുള്ളവർക്കും നിക്ഷേപിക്കാവുന്ന രണ്ട് ഓപ്ഷനുകളാണ് എസ്‌ഐപിയും, ലംപ്‌സം ഇന്‍വെസ്റ്റ്‌മെന്റും. ഈ രണ്ട് നിക്ഷേപ രീതികളും നിങ്ങൾക്ക് സുപരിചിതമായിരിക്കും. പക്ഷേ ഇതിൽ ഏതാണ് മികച്ചത്? മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കുമ്പോൾ സ്വീകരിക്കേണ്ട ഈ രണ്ട് രീതികളും വളരെ വ്യത്യസ്തമാണ്. നിക്ഷേപകൻ്റെ സാമ്പത്തിക സ്ഥിതിയും താത്പര്യവുമനുസരിച്ച് ഈ നിക്ഷേപ മാർഗം സ്വീകരിക്കാം.
എസ്ഐപി ഇൻവെസ്റ്റ്മെൻ്റ്
എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ എന്ന മാർഗം ജനപ്രിയമാണ്. നിശ്ചിത ഇടവേള തിരഞ്ഞെടുത്ത ശേഷം കാലാവധി പൂർത്തിയാവുന്നതു വരെ സ്ഥിരമായി നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപി. മ്യൂച്വല്‍ഫണ്ടുകള്‍ , ഇടിഎഫുകള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സ്ഥിര നിക്ഷേപങ്ങള്‍ എന്നിവയിലെല്ലാം എസ്‌ഐപി രീതിയിലാണ് നിക്ഷേപിക്കുന്നത്.
ലംപ്സം ഇൻവെസ്റ്റ്മെൻ്റ്
സ്ഥിര നിക്ഷേപങ്ങൾ പോലെ ഒറ്റത്തവണ നിക്ഷേപം നടത്തുന്ന രീതിയാണ് ലംപ്‌സം ഇന്‍വെസ്റ്റ്‌മെന്റ്. മ്യൂച്വൽ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോൾ നിങ്ങൾക്ക് വലിയ തുക നിക്ഷേപിക്കാൻ ലക്ഷ്യമുണ്ടെങ്കിൽ ഇതൊരു മികച്ച മാർഗമാണ്. എന്നാൽ എസ്ഐപിയേക്കാൾ അപകട സാധ്യത കൂടുതൽ ലംപ്സം ഇൻവെസ്റ്റ്മെൻ്റിന് ഉണ്ട്. അതിനാൽ റിസ്ക് എടുക്കാൻ താത്പര്യമുള്ളവർക്ക് ഇതൊരു മികച്ച തിരഞ്ഞെടുപ്പാണ്.

എസ്ഐപി തുടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഏത് ഫണ്ടിലാണ് നിക്ഷേപിക്കേണ്ടത് എന്ന് ആദ്യം തീരുമാനിക്കണം.
- നിക്ഷേപിക്കാന്‍ എത്ര തുക നീക്കിവെക്കണം എന്ന് ഉറപ്പാക്കുക
- നിക്ഷേപത്തിന്റെ ഇടവേള തീരുമാനിക്കണം. ആഴ്ചയിലെ നിക്ഷേപമാണോ, മാസത്തിലെ നിക്ഷേപമാണോ, അതോ ഓരോ പാദത്തിലെ നിക്ഷേപമാണോ എന്ന് തീരുമാനിക്കണം
- ബാങ്ക് അക്കൗണ്ടില്‍ നിന്ന് എസ്‌ഐപി പിൻവലിക്കേണ്ട ദിവസം ഏതാണെന്ന് തീരുമാനിക്കേണ്ടിയിരിക്കണം.
എസ്ഐപികളിൽ എങ്ങനെ നിക്ഷേപിക്കും?
ബ്രോക്കറേജ് സ്ഥാപനമോ ഏജൻ്റ് മുഖേനയോ എസ്ഐപിയിൽ നിക്ഷേപിക്കാം. മ്യൂച്വൽ ഫണ്ട് എസ്ഐപികളിൽ നിബന്ധനകൾക്ക് വിധേയമായി സ്വയം നിക്ഷേപിക്കാം. മ്യൂച്വല്‍ ഫണ്ട് കമ്പനി വെബ്സൈറ്റ് വഴിയും ബാങ്ക് വെബ്സൈറ്റുകളിലൂടെയും നിക്ഷേപിക്കാവുന്ന ഡിജിറ്റല്‍ മാർഗത്തിലൂടെയും നിക്ഷേപിക്കാം.
എസ്‌ഐപി VS ലംപ്സം ഇൻവെസ്റ്റ്മെൻ്റ്
എസ്ഐപിയിൽ കൃത്യമായ ഇടവേളകളിൽ അച്ചടക്കത്തോടെ നിക്ഷേപിക്കാൻ സാധിക്കുന്നു. അതായത് നിങ്ങൾ മറന്നാലും ഓട്ടോമാറ്റിക്കലി നിങ്ങളുടെ അക്കൗണ്ടിൽ നിന്നും നിശ്ചിത തുക ഡെബിറ്റ് ആവും. അതിനാൽ ഓരോ മാസവും എത്ര രൂപ നിക്ഷേപിക്കാൻ സാധിക്കുമെന്ന് ആദ്യം തന്നെ തീരുമാനിക്കണം. ഏത് തിയ്യതിയിൽ ബാങ്കിൽ നിന്നും പണം ഡെബിറ്റാവണമെന്നും ആദ്യമേ തീരുമാനിക്കണം. എന്നാൽ ലംപ്സം ഇൻവെസ്റ്റ്മെൻ്റിൽ ഇത്രയും ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല.
ലംപ്സം ഇൻവെസ്റ്റ്മെൻ്റിൽ ശരിയായ സമയത്ത് നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം ഉറപ്പാക്കാൻ സാധിക്കും. ഇത് നിക്ഷേപകരെ ആകർഷിക്കുന്ന ഘടകമാണ്. പലപ്പോഴും എസ്ഐപിയേക്കാൾ ഉയർന്ന വരുമാനം സ്വന്തമാക്കാൻ സാധിക്കുന്നു. എന്നാൽ അപകട സാധ്യത കൂടുതലുണ്ട്. പക്ഷേ എസ്ഐപി വിപണിയിലെ ഈ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഈ രണ്ട് നിക്ഷേപ മാർഗങ്ങളിലും കൂട്ടുപലിശയുടെ നേട്ടം ഉറപ്പാക്കാം. പക്ഷേ എസ്ഐപിയിൽ സ്ഥിരമായി നിക്ഷേപിക്കുമ്പോൾ അതിൽ നിന്നും ലഭിക്കുന്ന കോർപ്പസ് കൂടുതൽ ഉയർന്നേക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

എട്ടാം ശമ്പള കമ്മീഷൻ: നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി, നിങ്ങളുടെ നിർദ്ദേശം എങ്ങനെ നൽകാം..?

ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ഇന്ത്യയിൽ വില കൂട്ടാനാകാതെ കമ്പനികൾ, കാരണമിതാണ്

സാമ്പത്തിക വർഷം അവസാനിക്കുന്നു; മാർച്ച് 31-ന് മുൻപ് നിങ്ങൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ

Eid-ul-Fitr 2026: കേരളത്തിലും ഗൾഫിലും പെരുന്നാൾ എന്ന്..? ചന്ദ്രൻ എപ്പോൾ ദൃശ്യമാകും, അറിയേണ്ടതെല്ലാം

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

ബുക്ക് ചെയ്തിട്ടും എൽപിജി സിലിണ്ടർ കിട്ടിയില്ലേ..? പേടിക്കേണ്ട ആവശ്യമില്ല, ഡെലിവറി സ്റ്റാറ്റസ് പരിശോധിക്കാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

പുറത്തിറങ്ങുമ്പോൾ കുട എടുക്കാൻ മറക്കരുത്, വരുന്നത് ഇടിമിന്നലോട് കൂടിയ മഴ, അറിയാം കാലാവസ്ഥാ റിപ്പോർട്ട്



Click it and Unblock the Notifications