ഏത് പ്രായത്തിൽ സമ്പാദിക്കുന്നു എന്നതു പോലെ എങ്ങനെ സമ്പാദിക്കുന്നു എന്നതും പ്രധാനമാണ്. അപകട സാധ്യതയുള്ളതും ഇല്ലാത്തതുമായി നിരവധി സമ്പാദ്യ പദ്ധതികളുണ്ട്. അത്തരത്തിൽ ഉയർന്ന വരുമാനം നൽകുന്ന രണ്ട് പദ്ധതികളാണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റും, എസ്ഐപിയും. ഈ രണ്ട് നിക്ഷേപങ്ങളും വ്യത്യസ്തമായ രീതിയിൽ സമ്പത്ത് സൃഷ്ടിക്കുന്നു. ഒന്ന് വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപമാണെങ്കിൽ, മറ്റേത് സുരക്ഷിത വരുമാനം നൽകുന്ന സർക്കാർ പദ്ധതിയാണ്.
ആർഡിയും, എസ്ഐപിയും വ്യത്യസ്ത രീതിയിൽ സമ്പത്ത് വളർത്തുന്നു. ഇതിൽ ഏത് നിക്ഷേപ പദ്ധതിയാണ് ഉയർന്ന വരുമാനം നൽകുന്നത്? എങ്ങനെ അറിയാം? ഈ രണ്ട് നിക്ഷേപങ്ങളിലും അഞ്ച് വർഷത്തേക്ക് പ്രതിമാസം 5,000 രൂപ വീതം നിക്ഷേപിച്ചാൽ എത്ര രൂപയാണ് കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്നത്? കണക്കുകൾ നോക്കാം;
പോസ്റ്റ് ഓഫീസ് ആർഡി സ്കീം
സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു സുരക്ഷിത നിക്ഷേപ ഓപ്ഷനാണിത്. ആർഡി സ്കീം സാധാരണയായി പ്രതിമാസ നിക്ഷേപത്തിലൂടെ സമ്പത്ത് വളർത്താൻ സഹായിക്കുന്നു. അപകട സാധ്യത കുറവായതിനാൽ സ്ഥിരമായ വരുമാനമാണ് ആർഡി സ്കീമിലൂടെ ലഭിക്കുന്നത്. നിലവിൽ പ്രതിവർഷം 6.7% പലിശ നിരക്കാണ് ആർഡി വാഗ്ദാനം ചെയ്യുന്നത്. ഇവിടെ ഓരോ മാസവും 5,000 രൂപ നിക്ഷേപിച്ചാൽ എത്ര രൂപ സമ്പാദിക്കാം?
ഓരോ മാസവും 5,000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷം കൊണ്ട് നിക്ഷേപം 60,000 രൂപയാവും. ഇത് അഞ്ച് വർഷം കൊണ്ട് 3 ലക്ഷം രൂപയാവും. നിലവിലെ പലിശ നിരക്ക് പ്രകാരം ഈ നിക്ഷേപത്തിലൂടെ ലഭിക്കുന്ന മൊത്തം പലിശ വരുമാനം 56,830 രൂപയാണ്. അതായത് ലഭിക്കുന്ന മൊത്തം നേട്ടം 3,56,830 രൂപയായിരിക്കും.

എസ്ഐപി നിക്ഷേപം
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനുള്ള ഒരു നിക്ഷേപ രീതിയാണ് എസ്ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ. ഇത് വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ തന്നെ ഇതിലൂടെ ലഭിക്കുന്ന വരുമാനം സ്ഥിരമായിരിക്കില്ല, ഒപ്പം നിക്ഷേപത്തിന് അപകട സാധ്യതയും കൂടുതലായിരിക്കും. എസ്ഐപിയിലൂടെ വലിയ സാമ്പത്തിക ലക്ഷ്യമുള്ളവർ ദീർഘകാല നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം, കൂട്ടുപലിശയുടെ നേട്ടം എസ്ഐപിയിലൂടെ ലഭിക്കും.
എസ്ഐപിയുടെ ശരാശരി വാർഷിക വരുമാനം ഏകദേശം 12% ആയിരിക്കും. വിപണി നേട്ടത്തിലാണെങ്കിൽ അത് ചിലപ്പോൾ 13 ശതമാനമോ അല്ലെങ്കിൽ 14 ശതമാനമോ ആയി ഉയർന്നേക്കാം. എന്നാൽ 5 വർഷത്തെ നിക്ഷേപത്തിലൂടെ എത്ര രൂപ സമ്പാദിക്കാമെന്ന് പരിശോധിക്കാം;
നിങ്ങൾ എല്ലാ മാസവും 5,000 രൂപ എസ്ഐപിയിൽ നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് നിക്ഷേപം മൊത്തം 3 ലക്ഷം രൂപയാവുന്നു. ഇവിടെ 12% പലിശ നിരക്ക് കണക്കാക്കിയാൽ, ലഭിക്കുന്ന പലിശ വരുമാനം ഏകദേശം 1,05,518 രൂപയായിരിക്കും. അതായത് നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം നേട്ടം 4,05,518 രൂപയാകും. വിപണിയിൽ കാര്യമായ ഇടിവുകൾ സംഭവിച്ചിട്ടില്ലെങ്കിൽ ചിലപ്പോൾ ഇതിലും ഉയർന്ന വരുമാനം ലഭിക്കും.
ഈ രണ്ട് നിക്ഷേപങ്ങളിൽ കൂടുതൽ സമ്പാദ്യം നേടുന്നത് എസ്ഐപിയിലൂടെയാണ്. അതിനു കാരണം ഉയർന്ന പലിശ നിരക്കും, കൂട്ടുപലിശയുടെ ശക്തിയും കാരണമാണ്. ആർഡി സ്ഥിരമായ വരുമാനം നൽകുന്നതിനാൽ കാര്യമായ കോർപ്പസ് സൃഷ്ടിക്കാൻ സാധിക്കില്ല. അപകട സാധ്യതകൾ പ്രശ്നമില്ലാത്തവർക്ക് തീർച്ചയായും എസ്ഐപി തന്നെ തിരഞ്ഞെടുക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
