കൃത്യമായ പ്ലാനിങ്ങിലൂടെ മികച്ച വരുമാനങ്ങൾ നേടാനുള്ള ധാരാളം സംവിധാനങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണമാണ് എസ്ഐപിയും പി പി എഫും. ഒന്ന് മികച്ച സുരക്ഷ നിങ്ങൾക്ക് വാഗ്ദാനം നൽകുന്നുണ്ടെങ്കിൽ മറ്റൊന്ന് മികച്ച റിട്ടേൺ നൽകുന്നു. അതുകൊണ്ടുതന്നെ, നിക്ഷേപകന്റെ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് ഒരു പ്ലാൻ നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.
വളരെ കാലങ്ങൾക്കു മുൻപ് തന്നെ ആരംഭിച്ച ഒരു സർക്കാർ ആസൂത്രിത പദ്ധതിയാണ് പിപിഎഫ്. അതായത് 15 വർഷത്തേക്ക് പണം നിക്ഷേപിക്കുന്ന ഒരു പദ്ധതി. എസ്ഐപി ആകട്ടെ നിങ്ങൾ തീരുമാനിക്കുന്ന കാലയളവിൽ തിരഞ്ഞെടുക്കാവുന്നതാണ്. മാർക്കറ്റ് അനുസരിച്ച് ലാഭവും നഷ്ടവും തീരുമാനിക്കുന്നത് കൊണ്ട് തന്നെ ഇത് പൂർണ്ണമായും സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല. എന്നാൽ പി പി എഫിനെ അപേക്ഷിച്ച് ഏറ്റവും അധികം ലാഭം ലഭിക്കുന്നത് എസ് ഐപിയിലൂടെയാണ്.
എസ് ഐ പിയുടെ പ്രത്യേകതകൾ
*വിപണിയുമായി ബന്ധപ്പെട്ട പദ്ധതി
* മാസംതോറും നിർബന്ധമായും നിക്ഷേപിക്കേണ്ട പദ്ധതി
* മാസത്തിലോ മൂന്നുമാസം കൂടുമ്പോഴോ വർഷത്തിലോ നിക്ഷേപിക്കാം
* ശരാശരി വരുമാനം 12%
എസ് ഐ പിയുടെ പ്രത്യേകതകൾ
* സർക്കാർ പിന്തുണയുള്ള പദ്ധതി
* പ്രതിവർഷം പരമാവധി 1.5 ലക്ഷം വരെ നിക്ഷേപിക്കാം
* മെച്ചപ്പെട്ട ലാഭത്തിനായി 15 വർഷത്തെ നിക്ഷേപം
*വാർഷിക പലിശ 7.1%
ഇനി 15 വർഷത്തേക്ക് ഈ രണ്ടു പദ്ധതികളിലും 60,000 രൂപ വെച്ച് നിക്ഷേപിച്ചാൽ എത്ര രൂപ നമുക്ക് ലാഭമായി ലഭിക്കും എന്നത് നോക്കാം.
എസ് ഐ പി: 15 വർഷത്തിനുശേഷം നിങ്ങൾക്ക് എത്ര ലാഭം ഉണ്ടാകും?
പ്രതിവർഷം ₹60,000 രൂപ അതായത് ₹5,000 പ്രതിമാസം നിക്ഷേപിച്ചാൽ, 15 വർഷം കഴിഞ്ഞാൽ ആകെ നിക്ഷേപം ₹9,00,000 ആയിരിക്കും.
വർഷത്തിൽ ശരാശരി 12% നേട്ടം ലഭിക്കുമെന്ന് കണക്കാക്കുമ്പോൾ, നിക്ഷേപം ₹25,22,880 ആകും. അതിൽ ₹16,22,880 ക്യാപിറ്റൽ ഗെയിനായിരിക്കും.

പി പി എഫ്: 15 വർഷത്തിനുശേഷം എത്ര ലാഭം ഉണ്ടാകും?
പ്രതിവർഷം ₹60,000 വെച്ച് പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ചാൽ, 15 വർഷം കഴിഞ്ഞാൽ ആകെ നിക്ഷേപം ₹9,00,000 ആയിരിക്കും.
7.1% പലിശനിരക്കിൽ വർഷാന്ത്യ പലിശ ₹7,27,284 ആയിരിക്കും, അതായത് ആകെ കോർപ്പസ് ₹16,27,284 ആയിരിക്കും.
ഇവയിൽ ഏതാണ് മികച്ചത്?
എസ്ഐപിയും പിപിഎഫും രണ്ടുതരത്തിലുള്ള ഉപഭോക്താക്കളെയാണ് അവകാശപ്പെടുന്നത്. നഷ്ട സാധ്യതകളെ മുന്നിലെടുക്കാതെ, ഒരുപക്ഷേ കിട്ടിയേക്കാവുന്ന വലിയ ലാഭത്തെ മാത്രം ശ്രദ്ധിച്ചുകൊണ്ട് പണം നിക്ഷേപിക്കുന്നവർക്ക് ധൈര്യമായിട്ട് എടുക്കാവുന്ന ഒന്നാണ് എസ്ഐപികൾ. എന്നാൽ റിസ്ക് എടുക്കാൻ താല്പര്യം ഇല്ലാത്തവർക്കും, പണം നഷ്ടപ്പെടരുതെന്ന് നിർബന്ധമുള്ളവർക്കും, സർക്കാർ സുരക്ഷിതത്വത്തിൽ കിട്ടുന്ന ലാഭം മാത്രം മതിയെന്ന് അവകാശപ്പെടുന്നവർക്കും പി പി എഫ് അക്കൗണ്ട് തന്നെയാണ് ഏറ്റവും അനുയോജ്യം.
എസ് ഐ പി വിപണിയുമായി ബന്ധപ്പെട്ടതിനാൽ, വരുമാനം കൃത്യമായി ഉറപ്പിച്ചു പറയാൻ കഴിയില്ല. മുകളിലുള്ള 12% ലാഭനിരക്ക് ഒരു ശരാശരിയാണ്. മാർക്കറ്റിലെ ഉയർച്ച അനുസരിച്ച് അത് കൂടി കൂടിയും കുറഞ്ഞും ഇരിക്കാം. വിപണിയിലെ അവസ്ഥകളനുസരിച്ച് ഇത് മാറാമെന്ന് സാരം.
എന്നാൽ പിപിഎഫ് ആകട്ടെ സർക്കാർ പിന്തുണയുള്ളതിനാൽ, ഇത് സുരക്ഷിതമായ ഒരു നിക്ഷേപ പദ്ധതിയാണ്. ഇവിടെ നിങ്ങൾക്ക് കിട്ടുന്ന ലാഭത്തിന് കൃത്യമായ ഒരു ഉറപ്പുണ്ട്. എന്നാൽ 15 വർഷം എന്ന ലോക്കിംഗ് പിരീഡ് പി പി എഫിന് ഉണ്ട്. അത്രയും കാലം നിക്ഷേപിച്ചാൽ മാത്രമേ നിങ്ങൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള, നിങ്ങൾ പ്രതീക്ഷിക്കുന്ന ലാഭം ലഭിക്കുകയുള്ളൂ. ഏതൊരു നിക്ഷേപവും ആരംഭിക്കുമ്പോൾ നിങ്ങളുടെ ലക്ഷ്യങ്ങളും സാമ്പത്തിക ശേഷിയും മനസ്സിലാക്കുക. മികച്ച സാമ്പത്തിക ഭാവിയിലേക്ക് നീങ്ങുന്നതിന്, നിങ്ങളുടെ ലക്ഷ്യങ്ങൾക്കനുസരിച്ച് എസ് ഐ പി അല്ലെങ്കിൽ പിപിഎഫ് തിരഞ്ഞെടുക്കുക.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications