ലക്ഷങ്ങൾ സമ്പാദിക്കണമെന്നായിരിക്കും എല്ലാവരുടേയും ആഗ്രഹം. എന്നാൽ എവിടെ നിക്ഷേപണമെന്ന സംശയം പലർക്കും ഉണ്ടായിരിക്കും. നിക്ഷേപത്തിലൂടെ ലക്ഷങ്ങൾ സമ്പാദിക്കണമെങ്കിൽ ശരിയായ സ്കീം തിരഞ്ഞെടുക്കണം. സാധാരണയായി ദീർഘകാല നിക്ഷേപങ്ങളിലൂടെയാണ് വലിയ ലാഭം സൃഷ്ടിക്കാൻ സാധിക്കുന്നത്. മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനും (എസ്.ഐ.പി), പബ്ലിക് പ്രൊവിഡൻ്റ് ഫണ്ടും (പി.പി.എഫ്) മികച്ച തിരഞ്ഞെടുപ്പായിരിക്കും.
ഈ രണ്ട് ഓപ്ഷനുകളും വ്യത്യസ്‌തമായ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഒന്ന് വിപണിയിലെ അപകട സാധ്യതകൾക്കനുസരിച്ച് നിക്ഷേപിക്കാവുന്നതും മറ്റൊന്ന് താരതമ്യേന അപകടം കുറഞ്ഞതുമായ നിക്ഷേപമാണ്. നിങ്ങളുടെ സാമ്പത്തിക ആവശ്യം അനുസരിച്ച് മാത്രം നിക്ഷേപിക്കുക. ഈ രണ്ട് സ്കീമിലും ദീർഘ കാലത്തേക്ക് നിക്ഷേപിച്ചാൽ മികച്ച നേട്ടം കിട്ടും. ഈ രണ്ട് നിക്ഷേപങ്ങളിലും പ്രതിവർഷം 70,500 രൂപ വീതം 15 വർഷത്തേക്ക് നിക്ഷേപിച്ചാൽ ഏത് സ്കീമാണ് കൂടുതൽ ലാഭം നൽകുന്നത്? പരിശോധിക്കാം.
എന്താണ് എസ്.ഐ.പി
ഒരു എസ്.ഐ.പി എന്നത് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന മാർഗമാണ്. നിക്ഷേപത്തിലൂടെ കൂട്ടു പലിശയുടെ നേട്ടം ഉറപ്പാക്കാം, ഇത് നിങ്ങളുടെ കോർപ്പസ് വളരാൻ സഹായിക്കും. ദീർഘകാല സമ്പത്ത് സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന നിക്ഷേപകർക്ക് ഇത് പ്രത്യേകിച്ചും അനുയോജ്യമാണ്. എന്നാൽ വിപണിയിലെ മാറ്റങ്ങൾ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ ബാധിച്ചേക്കാം. എല്ലാ മാസവും എസ്.ഐ.പിയിൽ നിക്ഷേപിക്കേണ്ട തുക നിക്ഷേപകൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കലി കുറയും.

പ്രതിവർഷം 70,500 രൂപ നിക്ഷേപിച്ചാൽ....
പ്രതിവർഷം 70,500 എന്ന തുക എടുത്താൽ കണക്ക് പ്രകാരം ഓരോ മാസവും നിങ്ങൾ നിക്ഷേപിക്കേണ്ടത് 5,850 രൂപയാണ്. ഇത് 154 വർഷത്തേക്ക് തുടർന്ന് നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപ തുക 10,53,000 രൂപയാവും. ഇതിൽ പലിശ മാത്രം 18,98,770 രൂപ ലഭിക്കും. എങ്കിൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുക 29,51,770 രൂപയാണ്.
എസ്.ഐ.പികൾ ഗണ്യമായ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള സാധ്യതകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അവ വിപണിയുമായി ബന്ധപ്പെട്ട അപകട സാധ്യതകള ഇത് ഉയർന്ന റിസ്ക് ടോളറൻസുള്ള നിക്ഷേപകർക്ക് അനുയോജ്യമാക്കുന്നു.
പി.പി.എഫ്
സ്ഥിരമായ പലിശ നിരക്കുകളും ഗ്യാരണ്ടീഡ് റിട്ടേണുകളും വാഗ്ദാനം ചെയ്യുന്ന ഗവൺമെൻ്റിൻ്റെ പിന്തുണയുള്ള നിക്ഷേപ മാർഗമാണിത്. അതിനാൽ തന്നെ ഇത് ഒരു സുരക്ഷിത നിക്ഷേപ മാർഗമാണ്. ഒപ്പം മികച്ച നികുതി ആനുകൂല്യങ്ങളും പി.പി.എഫ് വാഗ്ദാനം ചെയ്യുന്നു. പി.പി.എഫ് കാലാവധി 15 വർഷത്തേക്കാണ്.
പി.പി.എഫ് പ്രധാന സവിശേഷതകൾ...
പലിശ നിരക്ക്: പ്രതിവർഷം 7.1% നിരക്കിൽ നൽകുന്നു.
കാലാവധി: 15 വർഷം, (5 വർഷത്തെ ബ്ലോക്കുകളിൽ നീട്ടാവുന്നതാണ്.)
നിക്ഷേപ പരിധി: പ്രതിവർഷം 500 രൂപ മുതൽ 1.5 ലക്ഷം വരെ ഇവിടെ നിക്ഷേപിക്കാം
നികുതി ആനുകൂല്യങ്ങൾ: നിക്ഷേപ തുക, പലിശ, മെച്യൂരിറ്റി വരുമാനം എന്നിവയ്ക്ക് സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് ബാധകമാവുന്നു.
പ്രതിവർഷം 70,500 രൂപ നിക്ഷേപിച്ചാൽ
ഓരോ വർഷവും 70,500 രൂപ നിക്ഷേപിച്ചാൽ 15 വർഷത്തേക്ക് നിക്ഷേപിക്കുന്ന ആകെ തുക 10,57,500 രൂപയാവും. ഇതിലൂടെ പലിശയിനത്തിൽ നിങ്ങൾക്ക് 8,54,558 രൂപ ലഭിക്കും. അതായത് നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുക 19,12,058 രൂപയാവും.
പി.പി.എഫ് സ്ഥിരവും അപകടരഹിതവുമായ വരുമാനം ഉറപ്പാക്കുന്നു. എന്നാൽ എസ്.ഐ.പിയിൽ അപകട സാധ്യത കൂടുതലാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
