സാമ്പത്തികമായി വലിയ നേട്ടം ആഗ്രഹിക്കുന്നവർക്ക് ദീർഘകാല നിക്ഷേപങ്ങളാണ് ഉചിതം. അപകട സാധ്യതയില്ലാത്ത സ്കീമുകൾ തിരയുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (പി.പി.എഫ്), സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനും (എസ്.ഐ.പി). നിങ്ങളുടെ വലിയ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ഈ രണ്ട് സ്കീമുകളും നല്ലതാണ്. എന്നാൽ ഇവ എങ്ങനെ ശരിയായ രീതിയിൽ ഉപയോഗിക്കണമെന്ന് പലർക്കും ധാരണയില്ല.
പി.പി.എഫും, എസ്.ഐ.പിയും ദീർഘകാല നിക്ഷേപങ്ങളായതിനാൽ വലിയ മൂലധനം സൃഷ്ടിക്കാൻ സാധിക്കും. പക്ഷേ ഈ രണ്ട് സ്കീമും വ്യത്യസ്ത രീതിയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ രണ്ടിൽ നിന്നും ലഭിക്കുന്ന വരുമാനം വ്യത്യസ്തമായിരിക്കും. പി.പി.എഫ് നിക്ഷേപം സർക്കാർ പദ്ധതിയാണ്, അതിനാൽ അപകട സാധ്യത കുറവാണ്. ഏതൊരു നിക്ഷേപകനും 100 ശതമാനം ഉറപ്പോടെ നിക്ഷേപിക്കാനും സാധിക്കും.
എന്നാൽ എസ്.ഐ.പി ഒരു മാർക്കറ്റ് ലിങ്ക്ഡ് സ്കീമാണ്. അതായത് വിപണിയിലെ ലാഭ നഷ്ടങ്ങൾ നിങ്ങളുടെ വരുമാനത്തെ ബാധിക്കും. അപകട സാധ്യത കൂടുതലുള്ള എസ്.ഐ.പിയിൽ നിക്ഷേപിക്കുന്നവർ വിപണിയിലെ മാറ്റങ്ങളെ കുറിച്ച് മനസിലാക്കുന്നത് നല്ലതാണ്. എല്ലാ മാസവും സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് ഇത് ഉചിതമല്ല. എന്നാൽ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കോടികൾ സമ്പാദിക്കാനും സാധിക്കും എന്നതാണ് എസ്.ഐ.പി.യുടെ പ്രത്യേകത.
ഈ രണ്ട് സ്കീമിലും എല്ലാ വർഷവും 99,999 രൂപ നിക്ഷേപിച്ചാൽ 15 വർഷത്തിനുള്ളിൽ എത്ര രൂപ വരുമാനം ലഭിക്കും? ഏത് സ്കീമാണ് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുക? കൂടുതൽ അറിയാം;

എസ്.ഐ.പിയിൽ നിക്ഷേപിച്ചാൽ വരുമാനം എത്ര?
നിങ്ങൾ എസ്.ഐ.പിയിൽ പ്രതിവർഷം 99,999 രൂപ നിക്ഷേപിക്കാൻ തീരുമാനിച്ചാൽ ഓരോ മാസവും 8,333 രൂപ നിക്ഷേപിക്കേണ്ടി വരും. അതായത് 15 വർഷം കൊണ്ട് നിങ്ങളുടെ മൊത്തം നിക്ഷേപം 14,99,940 രൂപയാകും. ശരാശരി വാർഷിക വരുമാനം 12 ശതമാനം കണക്കാക്കിയാൽ, 15 വർഷത്തെ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മൊത്തം കോർപ്പസ് ഏകദേശം 42,04,632 രൂപയായിരിക്കും, ഇതിൽ 27,04,692 രൂപ മൂലധന നേട്ടമായി ലഭിക്കും. അതായത് നിക്ഷേപത്തിന്റെ രണ്ട് ഇരട്ടിയിലധികമാണ് നിങ്ങളുടെ ലാഭം.
പി.പി.എഫിൽ നിക്ഷേപിച്ചാൽ എത്ര രൂപ വരുമാനം ഉറപ്പാക്കാം?
എല്ലാ വർഷവും പി.പി.എഫിൽ 99,999 രൂപ നിക്ഷേപിച്ചാൽ 15 വർഷത്തിനുള്ളിൽ നിങ്ങളുടെ ആകെ നിക്ഷേപം 14,99,985 രൂപയായിരിക്കും. അതായത് എല്ലാ മാസവും 8,333 രൂപ ലാഭിച്ചാൽ 99,999 രൂപ എന്ന വലിയ നിക്ഷേപം കണ്ടെത്താം. പി.പി.എഫ് നിലവിൽ 7.1 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ഇവിടെ പലിശ കണക്കാക്കിയാൽ ലഭിക്കുന്ന മൊത്തം പലിശത്തുക 12,12,127 രൂപയായിരിക്കും. അതായത്മ 15 വർഷത്തെ നിക്ഷേപത്തിലൂടെ നിങ്ങൾ കാത്തിരുന്ന കോർപ്പസ് ഏകദേശം 27,12,112 രൂപയായിരിക്കും. ഇതൊരു ചെറിയ നേട്ടമല്ല.
ഇവിടെ രണ്ട് സ്കീമുകളിലൂടെയും വരുമാനം കണക്കാക്കി. എന്നാൽ നേട്ടങ്ങൾ അപ്രതീക്ഷിത വരുമാനം ലഭിച്ചത് എസ്.ഐ.പി നിക്ഷേപത്തിലൂടെയാണ്. 15 വർഷം കൊണ്ട് 40 ലക്ഷത്തിലധികമാണ് കോർപ്പസ് ലഭിക്കുന്നത്. പി.പി.എഫിനെ അപേക്ഷിച്ച് എസ്.ഐ.പി പലിശ നിരക്ക് അൽപം കൂടുതലാണ്. വിപണി കൂടുതൽ നേട്ടം നൽകിയാൽ ഇതിലും വലിയ നേട്ടം ലഭിക്കാനും സാധ്യതയുണ്ട്.
എന്നാൽ പി.പി.എഫിൽ താരതമ്യേന നേട്ടം കുറവാണ്. സുരക്ഷിതമായി സ്ഥിരമായ വരുമാനം ഉറപ്പാക്കാം എന്നതാണ് പി.പി.എഫിൻ്റെ സവിശേഷത. വിപണിയിലെ മാറ്റങ്ങളിൽ ഉറപ്പില്ലാത്തവർക്ക് പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ടാണ് ഉചിതം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications