കോടീശ്വരൻ ആകണമെന്ന് ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. ഓണം ബമ്പർ ലോട്ടറി അടിഞ്ഞ് കോടീശ്വരൻ ആകുന്നത് സ്വപ്നം കണ്ടാണ് കേരളത്തിലെ നല്ലൊരുഭാഗം ജനങ്ങളും ഇപ്പോൾ ഉറങ്ങുന്നത്. എന്നാൽ ലോട്ടറി അടിച്ചാൽ മാത്രമാണോ കോടികൾ സമ്പാദിക്കാൻ സാധിക്കുക, അല്ല എന്നതാണ് ഉത്തരം. ആർക്കും കോടീശ്വരനാകാൻ സാധിക്കും. അതിന് കൃത്യമായ സാമ്പത്തിക ആസൂത്രണം ഉണ്ടായാൽ മതി.
നമ്മുടെ രാജ്യത്ത് നിരവധി സാമ്പത്തിക നിക്ഷേപ പദ്ധതികളുണ്ട്. ആ നിക്ഷേപങ്ങളുടെ ഭാഗമായാൽ ആർക്കും കോടീശ്വരനാകാൻ സാധിക്കും. എന്നാൽ ദീർഘകാലത്തേക്ക് നിക്ഷേപം തുടരണം എന്ന് മാത്രമേ ഉള്ളു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ അഥവാ എസ്ഐപി, ഗോൾഡ് എന്നീ മൂന്ന് നിക്ഷേപ പദ്ധതികളിലൂടെ എങ്ങനെ കോടീശ്വരനാകാം എന്ന് നമുക്ക് നോക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
സർക്കാർ പിന്തുണയുള്ള നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). 15 വർഷമാണ് നിക്ഷേപ കാലാവധി.അതിനുശേഷം അപേക്ഷിച്ചാൽ, 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്. പിപിഎഫ് ആകർഷകമായ പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിലത്തെ പലിശ പ്രതിവർഷം 7.10% ആണ്.
വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കുള്ള നല്ലൊരു മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങൾക്ക് നികുതിയിളവിന് അർഹതയുണ്ട്. അതായത് 1.5 ലക്ഷം വരെ ലാഭം നേടാം. ഒന്നോ അതിലധികമോ വ്യക്തികളുടെ പേരിൽ നോമിനേഷൻ സൗകര്യം ലഭ്യമാണ്.
എല്ലാ വർഷവും 1,20,000 രൂപ അതായത് മാസം 10,000 രൂപ പിപിഎഫിൽ നിങ്ങൾ നിക്ഷേപിക്കുന്നു എന്ന് കരുതുക. അങ്ങനെ എങ്കിൽ നിലവിലെ പലിശ നിരക്കിൽ 28 വർഷം കൊണ്ട് നിങ്ങൾക്ക് 1 കോടി സമ്പാദിക്കാം.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ (SIP) എന്നത് ഒരു നിശ്ചിത കാലയളവിൽ, പ്രതിമാസം അല്ലെങ്കിൽ ത്രൈമാസം പോലുള്ള നിശ്ചിത ഇടവേളകളിൽ ഒരു നിശ്ചിത തുക മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന ഒരു സാമ്പത്തിക ആസൂത്രണ രീതിയാണ്. ഇത് വലിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കുന്നതിനുപകരം ചെറിയ തുകകളായി നിക്ഷേപിച്ച് കാലക്രമേണ സമ്പത്ത് കെട്ടിപ്പടുക്കാൻ സഹായിക്കുന്നു. എസ്ഐപി നിക്ഷേപം പരോക്ഷമായി ഓഹരി വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ചില അപകട സാധ്യകൾ ഉണ്ട്. 12 മുതൽ 14 ശതമാനം വരെയാണ് വാർഷിക റിട്ടേൺ.
പ്രതിമാസം 10,000 രൂപ എസ്ഐപി വഴി നിങ്ങൾ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നു എന്ന് കരുതുക. അങ്ങനെ എങ്കിൽ നിലവിലെ പലിശ നിരക്കിൽ 20 വർഷം കൊണ്ട് നിങ്ങൾക്ക് 1 കോടി സമ്പാദിക്കാം.
സ്വർണം
ഈ വര്‍ഷം സ്വര്‍ണ്ണം ഇതുവരെ 40% ല്‍ കൂടുതല്‍ റിട്ടേണ്‍ നല്‍കി കഴിഞ്ഞു. ഇവിടെ ഗോള്‍ഡ് ബോണ്ടുകള്‍, ഇടിഎഫുകള്‍ തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ നിക്ഷേപത്തിന് ലഭ്യമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 വര്‍ഷത്തിനിടയില്‍ മികച്ച സ്വര്‍ണ്ണ ഇടിഎഫുകള്‍ ഏകദേശം 13.46% വരുമാനം നല്‍കിയിട്ടുണ്ട്. ഈ നിരക്കില്‍ ഒരാള്‍ നിക്ഷേപം തുടരുകയാണ് 10000 രൂപയുടെ പ്രതിമാസ സംഭാവന 14 വര്‍ഷം കൊണ്ട് 1 കോടി രൂപ കൈവരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications