നിക്ഷേപത്തിലൂടെ പണം സമ്പാദിക്കാമെന്ന് പറയുമ്പോൾ അതെല്ലാം ഉയർന്ന ശമ്പളമുള്ളവർക്ക് മാത്രമേ ചെയ്യാൻ കഴിയുകയുള്ളു എന്നാണ് പലരുടേയും ധാരണ. എന്നാൽ ആ ധാരണ തികച്ചും തെറ്റാണ്. കാരണം നിക്ഷേപത്തിലൂടെ സമ്പാദിക്കാൻ ഉയർന്ന തുക നിക്ഷേപിക്കണമെന്നില്ല. മാസവരുമാനത്തിനനുസരിച്ച് ചെറിയ തുക നിക്ഷേപിച്ചാൽ മതി. എന്നാൽ ഈ നിക്ഷേപം നിക്ഷേപം ദീർഘകാലത്തേക്ക് തുടരണം എന്നതാണ് പ്രധാന കാര്യം. സാധ്യമെങ്കിൽ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപവും വർദ്ധിപ്പിക്കുക. 500 രൂപയിൽ നിക്ഷേപം ആരംഭിക്കാനും ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് സൃഷ്ടിക്കാനും കഴിയുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട്. വിശദമായി പരിശോധിക്കാം.
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ
മ്യൂച്വൽ ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ അഥവാ എസ്‌ഐപി. ഇതുവഴി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം.

എസ്‌ഐപി വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് വിപണിയിലെ ചാഞ്ചാട്ടങ്ങൾ എസ്ഐപിയേയും ബാധിച്ചേക്കാം.
എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി എസ്‌ഐപി ശരാശരി 12 ശതമാനം റിട്ടേൺ നൽകുന്നുണ്ട്. ഇക്വിറ്റി അല്ലെങ്കില്‍ ഡെബ്റ്റ് ഫണ്ടുകളില്‍ നിക്ഷേപം ആരംഭിച്ച് മാര്‍ക്കറ്റ് റിസ്‌ക് കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന പുതിയ അല്ലെങ്കില്‍ പഴയ നിക്ഷേപകര്‍ക്ക് എസ്‌ഐപി മികച്ച ഓപ്ഷനാണ്. ഇതിലൂടെ, നമുക്ക് വിപണിയില്‍ ചെറിയ തുകകളിലും തവണകളിലും യാതൊരു ബുദ്ധിമുട്ടും കൂടാതെ നിക്ഷേപം നടത്താം.
ഇതിന് കീഴില്‍, എസ്ഐ (സ്റ്റാന്‍ഡിംഗ് ഇന്‍സ്ട്രക്ഷന്‍) നല്‍കിക്കൊണ്ട് ഫണ്ട് ഹൗസിന് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റ് സൗകര്യം നേടാനും കഴിയും. എല്ലാ മാസവും നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇതിന്റെ ഇന്‍സ്റ്റാള്‍മെന്റ് തുക ഓട്ടോമാറ്റിക്കായി പിന്‍വലിച്ചെടുക്കും.
5 ലക്ഷം രൂപ നേടാം
എസ്ഐപിയിൽ പ്രതിമാസം 500 രൂപ നിക്ഷേപിക്കുകയും 15 വർഷം അത് തുടരുകയും ചെയ്താൽ മെച്യൂരിറ്റി തുകയായി 2,52,288 രൂപ ലഭിക്കും. കാലാവധി 20 വർഷമാണെങ്കിൽ മെച്യൂരിറ്റി തുക 4,99,574 രൂപയാകും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
15 വർഷത്തെ ദീർഘകാല സേവിംഗ്സ് പദ്ധതിയാണ് പിപിഎഫ്. 15 വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് പണം പിൻവലിക്കാൻ കഴിയില്ല. പിപിഎഫ് ആകർഷകമായ പലിശ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിലത്തെ പലിശ പ്രതിവർഷം 7.10% ആണ്. വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കുള്ള നല്ലൊരു മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.
കാലാവധി പൂർത്തിയായാൽ ലക്ഷങ്ങൾ
എല്ലാ മാസവും 500 രൂപ നിക്ഷേപിച്ചാൽ, പ്രതിവർഷം 6000 രൂപ നിക്ഷേപിക്കും. പിപിഎഫ് കാൽക്കുലേറ്റർ പ്രകാരം 15 വർഷത്തിനുള്ളിൽ 1,62,728 രൂപ ഇതിലൂടെ ലഭിക്കും. അതേസമയം, ഈ സ്കീം 5 വർഷം കൂടി തുടരുകയാണെങ്കിൽ, അതായത് 20 വർഷത്തേക്ക് നിക്ഷേപം തുടർന്നാൽ 2,66,332 രൂപ സ്വരൂപിക്കാം.
സുകന്യ സമൃദ്ധി യോജന
2015ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്. പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാവുന്നതാണ്. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ അനുവദിക്കൂ. അതുപോലെ ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമേ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കൂ.
പദ്ധതിയിൽ പ്രതിവർഷം കുറഞ്ഞത് 250 രൂപയും പരമാവധി 1.50 ലക്ഷം രൂപയും നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ നിരക്ക്. 15 വർഷത്തേക്ക് നിക്ഷേപം നടത്തണം. പദ്ധതി 21 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകും.
സുകന്യ സമൃദ്ധി യോജനയിൽ എല്ലാ മാസവും 500 രൂപയെങ്കിലും നിക്ഷേപിക്കുകയാണെങ്കിൽ, 15 വർഷത്തിനുള്ളിൽ മൊത്തം നിക്ഷേപം 90,000 രൂപയാകും. 8.2 ശതമാനം പലിശ ലഭിച്ചാൽ 21 വർഷം പൂർത്തിയാകുമ്പോൾ 2,77,103 രൂപ ലഭിക്കും.
പോസ്റ്റ് ഓഫീസ് ആർ ഡി
അഞ്ച് വർഷത്തേയ്ക്ക് തുടർച്ചയായി നിക്ഷേപിക്കാൻ കഴിയുന്ന ഒരു സേവിങ്സ് പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർ ഡി. റിക്കറിംഗ് ഡെപോസിറ്റായി നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ പ്രതിമാസ തുക 100 രൂപയാണ്. പ്രായപൂർത്തിയായവർക്കും പ്രായപൂർത്തിയാകാത്തവർക്കും ജോയിന്റ് അക്കൗണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും റിക്കറിംഗ് ഡെപ്പോസിറ്റ് ആരംഭിക്കാം. അഞ്ചു വർഷമാണ് ഒരു റിക്കറിംഗ് ഡെപോസിറ്റിന്റെ കാലാവധി. നിലവിൽ 6.7 ശതമാനമാണ് പദ്ധതിയുടെ പലിശ നിരക്ക്.
പ്രതിമാസം 500 രൂപ നിരക്കിൽ പ്രതിവർഷം 6000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ 5 വർഷം കൊണ്ട് മൊത്തം നിക്ഷേപം 30,000 രൂപയാകും, അതിന് 5,681 രൂപ പലിശയായി ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ ആകെ 35,681 രൂപ ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications