ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ലക്ഷങ്ങൾ സമ്പാദിക്കാൻ പലരും പ്രയത്നിക്കാറുണ്ട്. പക്ഷേ, ശരിയായ രീതിയിൽ നിക്ഷേപം നടത്താതിരുന്നാൽ ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരില്ല. നിരവധി സമ്പാദ്യ മാർഗങ്ങൾ നിങ്ങൾക്കു മുന്നിലുണ്ട്. റിട്ടയർമെൻ്റ് കാലത്തേക്ക് സമ്പാദിക്കാൻ ഒരു ദീർഘകാല പദ്ധതിയാണ് ഏറ്റവും നല്ലത്. നിങ്ങളുടെ 20 വയസ്സിലോ അല്ലെങ്കിലും 30 വയസ്സിനുള്ളിലോ ഇത്തരത്തിൽ സമ്പാദിക്കാൻ ആരംഭിക്കണം.
30 വയസ്സിൽ സുരക്ഷിതമായ ഒരു പദ്ധതിയിലൂടെ വിരമിക്കൽ കോർപ്പസ് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പിപിഎഫ് അഥവാ പബ്ലിക്ക് പ്രൊവിഡൻ്റ് ഫണ്ട് ഒരു മികച്ച ഓപ്ഷനായിരിക്കും. എന്നാൽ ഇതേ പ്രായത്തിൽ സമ്പാദ്യം മാത്രമാണ് ലക്ഷ്യമെങ്കിൽ, അപകട സാധ്യത പ്രശ്നമല്ലെങ്കിൽ ഒരു എസ്ഐപി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം.
പിപിഎഫ് VS എസ്ഐപി
സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന പിപിഎഫ് ഒരു ദീർഘകാല സമ്പാദ്യ പദ്ധതിയാണ്. പ്രതിവർഷം 1.5 ലക്ഷം രൂപ വരെയാണ് ഈ സ്കീമിൽ നിക്ഷേപിക്കാൻ അനുവാദമുള്ളൂ. 15 വർഷത്തെ കാലാവധിയിൽ സ്ഥിരമായി നിക്ഷേപിച്ചാൽ മാത്രമേ നികുതി ഇളവുകളോടെ മുഴുവൻ നേട്ടവും സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. കാരണം പിപിഎഫിൻ്റെ ആദ്യത്തെ 15 വർഷം ലോക്ക്-ഇൻ പിരിയഡായി കണക്കാക്കുന്നു. അതിനു ശേഷം നിക്ഷേപകന് കാലാവധി നീട്ടാനും സാധിക്കും. സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനാൽ അപകട സാധ്യതയില്ല.

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ അച്ചടക്കത്തോടെ പരിപാലിക്കുന്നതിന് എസ്ഐപി സഹായിക്കുന്നു. എസ്ഐപി എന്നാൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ എന്നാണ് പൂർണ രൂപം. നിശ്ചിത ഇടവേളകളിൽ സ്ഥിരമായി നിക്ഷേപിക്കാൻ എസ്ഐപിയിലൂടെ സാധിക്കും. മ്യൂച്വൽ ഫണ്ടിൽ വിപണിയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഉള്ളതിനാൽ നേട്ടവും നഷ്ടവും സംഭവിക്കാം. പക്ഷേ ദീർഘകാലത്തേക്ക് സ്ഥിരമായി നിക്ഷേപം തുടർന്നാൽ വമ്പൻ കോർപ്പസ് സ്വന്തമാക്കാനും സാധിക്കും.
15 വർഷം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാം
പിപിഎഫും, എസ്ഐപിയും രണ്ട് വ്യത്യസ്ത സ്വഭാവമുള്ള നിക്ഷേപ മാർഗങ്ങളാണ്. ഈ രണ്ട് സ്കീമിലും 15 വർഷത്തേക്ക് പ്രതിവർഷം 90,000 രൂപ വീതം നിക്ഷേപിച്ചാൽ ഉയർന്ന കോർപ്പസ് ലഭിക്കുന്നത് ഏതിലായിരിക്കും? വിശദമായി അറിയാം;
എസ്ഐപിയിൽ നിക്ഷേപിക്കാം
15 വർഷത്തേക്ക് എസ്ഐപിയിൽ പ്രതിവർഷം 90,000 രൂപ നിക്ഷേപിക്കാം. അതായത് പ്രതിമാസ നിക്ഷേപം 7,500 രൂപയായിരിക്കും. എല്ലാ മാസവും 7,500 രൂപ നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് മൊത്തം നിക്ഷേപം 13,50,000 രൂപയായിരിക്കും. ഇവിടെ വാർഷിക വരുമാനം 12 ശതമാനം കണക്കാക്കിയാൽ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന കോർപ്പസ് 37,84,320 രൂപയായിരിക്കും. ലഭിക്കുന്ന മൊത്തം പലിശ വരുമാനം 24,34,320 രൂപയായിരിക്കും.
പിപിഎഫ് നിക്ഷേപം
15 വർഷത്തേക്ക് പിപിഎഫിൽ പ്രതിവർഷം 90,000 രൂപ നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപ തുക 13,50,000 രൂപയായിരിക്കും. പിപിഎഫിൻ്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. അങ്ങനെയെങ്കിൽ കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന കോർപ്പസ് തുക 24,40,926 രൂപയായിരിക്കും. അതായത് പലിശയിനത്തിൽ നിങ്ങൾക്ക് ലഭിക്കുന്നത് 10,90,926 രൂപയാണ്.
ഈ രണ്ട് നിക്ഷേപത്തിൽ നിന്നും ഉയർന്ന കോർപ്പസ് ലഭിച്ചത് എസ്ഐപിയിലൂടെയാണ്. അപകട സാധ്യതകളോടു കൂടെ നിക്ഷേപിക്കാൻ റെഡിയാണെങ്കിൽ എസ്ഐപിയിലൂടെ കൂടുതൽ സമ്പാദിക്കാം. സുരക്ഷിതമായ നേട്ടം ആഗ്രഹിക്കുന്നുണ്ടെങ്കിൽ പിപിഎഫിൽ നിക്ഷേപിക്കാം. മാത്രമല്ല 15 വർഷത്തെ കാലാവധിക്കു ശേഷം കാലാവധി നീട്ടി നിക്ഷേപം തുടരുന്നതും നേട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications