കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ നേരത്തെ തന്നെ നിക്ഷേപം ആരംഭിക്കുന്നതാണ് ഉചിതം. എല്ലാ മാസവും ചെറിയ തുക നിക്ഷേപിക്കാൻ സാധിച്ചാൽ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങളെല്ലാം പൂർത്തികരിക്കാൻ സാധിക്കും. നിലവിൽ വലിയ ഫണ്ട് സ്വരൂപിക്കാൻ മ്യൂച്വൽ ഫണ്ട് എസ്ഐപികളാണ് കൂടുതൽ നല്ലത്. എന്നാൽ നിങ്ങൾക്ക് പെൺകുട്ടികളുണ്ടെങ്കിൽ പോസ്റ്റ് ഓഫീസിൻ്റെ സുകന്യ സമൃദ്ധി യോജനയും മികച്ച തിരഞ്ഞെടുപ്പായിരിക്കും.
ഇവ രണ്ടും രണ്ട് നിക്ഷേപ പദ്ധതികളാണ്. ശ്രദ്ധയോടെ നിക്ഷേപിച്ചാൽ നിങ്ങൾക്ക് വലിയ തുക സമ്പാദിക്കാം. ഈ രണ്ട് സ്കീമുകളിൽ പ്രതിമാസം 5,000 രൂപ വീതം 15 വർഷത്തേക്ക് നിക്ഷേപിച്ചാൽ ഏത് സ്കീം ഉയർന്ന വരുമാനം നൽകും? അതിനു മുന്നേ ഈ രണ്ട് സ്കീമുകളെ കുറിച്ച് വിശദമായി പരിശോധിക്കാം.
എസ്ഐപി
മ്യൂച്വൽ ഫണ്ടുകളിൽ ഒരു നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻ്റ് പ്ലാൻ അഥവാ എസ്ഐപി എന്നറിയപ്പെടുന്നത്. ഇത് വിപണിയുമായി ബന്ധപ്പെട്ട പദ്ധതിയായതിനാൽ ഇതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് അപകട സാധ്യതയുണ്ട്. മാത്രമല്ല നിങ്ങൾക്ക് എല്ലായ്പോഴും ഒരുപോലെ വരുമാനം ലഭിക്കണമെന്നും നിർബന്ധമില്ല. പക്ഷേ ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ കൂട്ടുപലിശയുടെ നേട്ടം ഉറപ്പാക്കാൻ സാധിക്കും.

സുകന്യ സമൃദ്ധി യോജന
10 വയസ്സിനു താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് ചേരാവുന്ന സർക്കാർ നിയന്ത്രണത്തിലുള്ള നിക്ഷേപ പദ്ധതിയാണിത്. പെൺമക്കളുടെ പേരിൽ അവരുടെ മാതാപിതാക്കൾക്ക് ഈ സ്കീമിൽ അക്കൗണ്ട് തുറക്കാം. പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. 21 വർഷത്തിനു ശേഷമാണ് ഈ പദ്ധതിയുടെ കാലാവധി പൂർത്തിയാവുന്നത്. പക്ഷേ 18 വയസ്സിനു ശേഷം പെൺകുട്ടി വിവാഹിതയായാൽ എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും.
മാത്രമല്ല നിക്ഷേപം ആരംഭിച്ച് കാലാവധി പൂർത്തിയാവുന്നതിനു മുന്നേ നിങ്ങൾക്ക് ആവശ്യമെങ്കിൽ ഭാഗികമായി പണം പിൻവലിക്കാനും സാധിക്കും. ഓരോ വർഷവും പരമാവധി 1.5 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുന്നത്. മാത്രമല്ല ഏറ്റവും കുറഞ്ഞത് 15 വർഷം വരെ നിക്ഷേപിക്കാം. ഈ സ്കീം പ്രതിവർഷം 8.2% പലിശ വരുമാനം നൽകുന്നുണ്ട്.
SIP Vs സുകന്യ സമൃദ്ധി യോജന
രണ്ട് സ്കീമുകളിലും 15 വർഷത്തേക്ക് പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ എത്ര രൂപ വളരും?. ഏത് സ്കീം ഉയർന്ന നേട്ടം നൽകും? വിശദമായി അറിയാം.
എസ്‌ഐപിയിൽ പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാൽ 15 വർഷം കൊണ്ട് നിങ്ങളുടെ മൊത്തം നിക്ഷേപം 9 ലക്ഷം രൂപയായിരിക്കും. പ്രതിവർഷം 12% പലിശ നിരക്ക് കണക്കാക്കിയാൽ നിങ്ങൾക്ക് ലഭിക്കുന്ന പലിശ വരുമാനം 14,79,657 ലക്ഷം രൂപയായിരിക്കും. അങ്ങനെയെങ്കിൽ നിക്ഷേപത്തിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മൊത്തം നേട്ടം 23,79,657 ലക്ഷം രൂപയാണ്.
സുകന്യ സമൃദ്ധി യോജനയിൽ ഇതുപോലെ പ്രതിമാസം 5,000 രൂപ എന്ന കണക്കിൽ നിക്ഷേപിച്ചാൽ ഒരു വർഷം കൊണ്ട് 60,000 രൂപ നിക്ഷേപത്തിലേക്ക് എത്തുന്നു. 15 വർഷം കൊണ്ട് ഇത് 9 ലക്ഷമായിരിക്കും. ഇവിടെ പ്രതിവർഷം 8.2% പലിശ നിരക്ക് കണക്കാക്കിയാൽ 15 വർഷം കൊണ്ട് ലഭിക്കുന്ന പലിശ വരുമാനം 18,71,031 രൂപയാണ്. അതായത് കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മൊത്തം നേട്ടം 27.73 ലക്ഷം രൂപയായിരിക്കും.
നിങ്ങൾ വിപണിയിലെ അപകട സാധ്യതകളെ ഭയപ്പെടാതെ വലിയ തുക ലക്ഷ്യം കാണുന്നുണ്ടെങ്കിൽ എസ്ഐപിയിൽ ദീർഘകാലം നിക്ഷേപിച്ച് സമ്പാദിക്കാം. എന്നാൽ നികുതി ആനുകൂല്യങ്ങളോടെ സുരക്ഷിതമായി സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുകന്യ സമൃദ്ധി യോജനയാണ് ഉചിതം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
