അനുദിനം വർധിച്ചുവരുന്ന ജീവിത ചെലവുകൾക്കൊപ്പം തന്നെ വിദ്യാഭ്യാസ ചെലവും കുതിച്ചുയരുന്നത് മാതാപിതാക്കളിൽ സൃഷ്ടിക്കുന്ന ആശങ്ക ചെറുതൊന്നുമല്ല. കുട്ടികളുടെ ഭാവിയ്ക്കായി അപ്പോൾ ആവശ്യമായി വരുന്ന ചെലവുകൾക്കായി ഇപ്പോഴേ നിക്ഷേപിച്ച് തുടങ്ങുന്നതാണ് ശരിയായ തീരുമാനം. അത്തരത്തിൽ കുട്ടികൾക്കുവേണ്ടി നിക്ഷേപിക്കാൻ സാധിക്കുന്ന അഞ്ച് നിക്ഷേപങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്കായി കേന്ദ്ര സർക്കാർ രൂപകൽപ്പന ചെയ്തിരിക്കുന്ന നിക്ഷേപ സമ്പാദ്യ പദ്ധതിയാണ് എസ്.എസ്.വൈ അഥവ സുകന്യ സമൃദ്ധി യോജന. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതുവഴി മികച്ച റിട്ടേൺസ് പെൺകുട്ടിയുടെ വിവാഹ ചെലവുകൾക്കോ വിദ്യാഭ്യാസ ചെലവുകൾക്കോ ആയി ലഭിക്കുന്നു. പെൺകുട്ടിയ്ക്ക് 21 വയസാകുമ്പോഴാണ് നിക്ഷേപം മെച്വൂർ ആകുന്നത്. ആദായ നികുതി നിയമം സെക്ഷൻ 80 സി അനുസരിച്ച് നികുതി ഇളവുകളും ലഭിക്കുന്നു.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്: ഉറപ്പായ റിട്ടേൺസും ഉയർന്ന പലിശയും വാഗ്ദാനം ചെയ്യുന്ന മറ്റൊരു ജനപ്രിയ ദീർഘകാല നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പി.പി.എഫ്. നികുതി ആനുകൂല്യങ്ങൾ പദ്ധതിയെ കൂടുതൽ ജനപ്രിമാക്കുന്നു. 15 വർഷത്തെ നിക്ഷേപം, നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾക്കും മറ്റ് ആവശ്യങ്ങൾക്കും ഉറപ്പായ സാമ്പത്തിക കോട്ടയാണ്. കോമ്പൗണ്ടിംഗ് രീതിയിലാണ് പലിശ നിരക്ക് നിക്ഷേപത്തിൽ പ്രതിഫലിക്കുന്നത്. അപകട സാധ്യത തീരെ കുറവുള്ള ഈ നിക്ഷേപം ഉറപ്പായും പരിഗണിക്കാവുന്നതാണ്.
മൂച്വൽ ഫണ്ട്: ദീർഘകാല നിക്ഷേപങ്ങളിൽ മികച്ച റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ രീതിയാണ് മൂച്വൽ ഫണ്ട്. ഇതിൽ തന്നെ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുകയും ഉയർന്ന വരുമാനം ഉണ്ടാക്കാൻ സാധ്യതയുള്ള ഇക്വിറ്റി മൂച്വൽ ഫണ്ടുകൾ ദീർഘകാല വളർച്ചയ്ക്ക് അനുയോജ്യമായവയാണ്. സമതുലിതമായ സമീപനം തേടുന്ന രക്ഷിതാക്കൾക്ക്, ഇക്വിറ്റിയിലും കടത്തിലും നിക്ഷേപിക്കുന്ന ഹൈബ്രിഡ് ഫണ്ടുകളും ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും.
യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻസ്: ഇൻഷുറൻസിന്റെയും നിക്ഷേപത്തിന്റെയും ഒരു സംയേജിത പതിപ്പാണ് യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻസ് അഥവ യു.എൽ.ഐ.പി. ഇവിടെ നിങ്ങളുടെ പ്രീമിയത്തിന്റെ ഒരു ഭാഗം ഇക്വിറ്റികളിലോ ബോണ്ടുകളിലോ നിക്ഷേപിക്കപ്പെടുന്നു, ബാക്കിയുള്ളത് ലൈഫ് ഇൻഷുറൻസിനായി പോകുന്നു
നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്: സർക്കാർ പിന്തുണയോടെയെത്തുന്ന മറ്റൊരു നിക്ഷേപ രീതിയാണ് നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് അഥവ എൻ.എസ്.സി. ഈ സമ്പാദ്യ ബോണ്ടിലൂടെ സ്ഥിര വരുമാനം നേടാൻ സാധിക്കും. കുറഞ്ഞ് അപകട സാധ്യതയുള്ള ഉറപ്പായ റിട്ടേൺസ് ലഭിക്കുന്ന നിക്ഷേപ രീതി തേടുന്ന യാഥാസ്ഥിതിക നിക്ഷേപകർക്ക് ഇത് അനുയോജ്യമാണ്. അഞ്ച് വർഷത്തെ കാലാവധിയിൽ പലിശ കോമ്പൗണ്ടിംഗ് രീതിയിൽ കണക്കാക്കപ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
