പലിശ നിരക്കും മറ്റ് നിബന്ധനകളും താരതമ്യം ചെയ്യുമ്പോള്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലെ റെക്കറിംഗ് നിക്ഷേപങ്ങള്‍ നിക്ഷേപകര്‍ക്ക് ഏറെ ആകര്‍ഷകമാണ്. മിക്ക സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും ആറ് മാസം മുതല്‍ പരമാവധി 10 വര്‍ഷം വരെയുള്ള
പലിശ നിരക്കും മറ്റ് നിബന്ധനകളും താരതമ്യം ചെയ്യുമ്പോള്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളിലെ റെക്കറിംഗ് നിക്ഷേപങ്ങള്‍ നിക്ഷേപകര്‍ക്ക് ഏറെ ആകര്‍ഷകമാണ്. മിക്ക സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും ആറ് മാസം മുതല്‍ പരമാവധി 10 വര്‍ഷം വരെയുള്ള കാലയളവിലേക്കാണ് റെക്കറിംഗ് നിക്ഷേപ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ചുരുങ്ങിയത് 100 രൂപ നിക്ഷേപിച്ചു കൊണ്ട് സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ ഉപയോക്താക്കള്‍ക്ക് റെക്കറിംഗ് നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും.
റെക്കറിംഗ് നിക്ഷേപം
എന്നാല്‍ റെക്കറിംഗ് നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പായി ഉപയോക്താവിന് ബാങ്കില്‍ സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കണമെന്നും മിക്ക ബാങ്കുകള്‍ക്കും നിബന്ധനയുണ്ട്. റെക്കറിംഗ് നിക്ഷേപങ്ങള്‍ സഥിര നിക്ഷേപങ്ങള്‍ക്ക് സമാനമാണ്. റെക്കറിംഗ് നിക്ഷേപങ്ങള്‍ ആണെങ്കില്‍ നിക്ഷേപകന് ഓരോ മാസവും അക്കൗണ്ടില്‍ പണം നിക്ഷേപിക്കുവാന്‍ സാധിക്കുമെന്നതാണ് സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് റെക്കറിംഗ് നിക്ഷേപങ്ങളെ വ്യത്യാസപ്പെടുത്തുന്നത്.
നിക്ഷേപത്തിന്റെ കാലയളവിന് അനുസരിച്ച് പലിശ നിരക്ക്
സ്ഥിര നിക്ഷേപങ്ങള്‍ക്കായുള്ള എസ്ഐപി അഥവാ സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ ആണെന്ന് വേണമെങ്കില്‍ നമുക്ക് റെക്കറിംഗ് നിക്ഷേപങ്ങളെ വിശേഷിപ്പിക്കാം. റെക്കറിംഗ് നിക്ഷേപത്തിന്റെ കാലയളവിന് അനുസരിച്ചാണ് അതിന്റെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. അതായത് 1 വര്‍ഷത്തെ റെക്കറിംഗ് നിക്ഷേപത്തേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് 3 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.
ഇന്ത്യ പോസ്റ്റും റക്കറിംഗ് നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നു
ബാങ്കുകള്‍ക്ക് പുറമേ ഇന്ത്യ പോസ്റ്റും ചെറുകിട നിക്ഷേപ പദ്ധതികള്‍ക്ക് കീഴില്‍ റെക്കറിംഗ് നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 5.4 ശതമാനം മുതല്‍ 5.8 ശതമാനം വരെയാണ് ഇന്ത്യ പോസ്റ്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവിടങ്ങളില്‍ ലഭിക്കുന്ന പലിശ നിരക്ക്.
പലിശ നിരക്ക്
സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഇവയേക്കാളേറെ ഉയര്‍ന്ന പലിശ നിരക്കുകള്‍ റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. 6.25 ശതമാനം മുതല്‍ 7.5 ശതമാനം വരെയാണ് സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ റെക്കറിംഗ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക്. എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക് 6.25 ശതമാനം പലിശ നിരക്കാണ് 120 മാസങ്ങള്‍ വരെയുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. 2 വര്‍ഷത്തെ നിക്ഷേപത്തിന് 7.5 ശതമാനമാണ് നോര്‍ത്ത് ഈസ്റ്റ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പലിശ നല്‍കുന്നത്.
മുന്‍നിര സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍
24 മാസം മുതല്‍ 36 മാസങ്ങള്‍ വരെയുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത് 7 ശതമാനം പലിശ നിരക്കാണ്. ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ശിവാലിക് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ജാനാ സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ സ്മോള്‍ ഫിനാന്‍സ് ബാങ്കുകളില്‍ റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 6.5 ശതമാനമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications