എന്തൊക്കെപ്പറഞ്ഞാലും, മറ്റേതൊക്കെ നിക്ഷേപ രീതികള്‍ ഉയര്‍ന്ന ആദായം വാഗ്ദാനം ചെയ്താലും നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഇപ്പോഴും നിക്ഷേപമെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ തന്നെയായിരിക
എന്തൊക്കെപ്പറഞ്ഞാലും, മറ്റേതൊക്കെ നിക്ഷേപ രീതികള്‍ ഉയര്‍ന്ന ആദായം വാഗ്ദാനം ചെയ്താലും നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഇപ്പോഴും നിക്ഷേപമെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ തന്നെയായിരിക്കും.

മധ്യവര്‍ഗ്ഗ കുടുംബങ്ങളിലുള്ളവരാണെങ്കില് പ്രത്യേകിച്ചും. കൂടാതെ വീട്ടമ്മമാരും റിട്ടയര്‍ ചെയ്ത മുതിര്‍ന്ന പൗരന്മാരും ഒക്കെ അവരുടെ ഏറ്റവും വിശ്വസനീയമായതും സുരക്ഷിതവുമായ നിക്ഷേപ രീതിയായി കാണുന്നത് സ്ഥിര നിക്ഷേപങ്ങളാണ്. സ്ഥിരമായി ലഭിക്കുന്ന ഉറപ്പുള്ള ആദായവും മൂലധനത്തിന്മേലുള്ള സുരക്ഷിതത്വവുമാണ് സ്ഥിര നിക്ഷേപങ്ങളിലേക്ക് അവരെ ആകര്‍ഷിക്കുന്നത്.
ആറ് മാസത്തിനിടെ ഓഹരിയില്‍ 1000 രൂപയിലേറെ വര്‍ധന; അറിയാമോ ഈ ടെക് കമ്പനിയെ?
എന്നാല്‍ പണപ്പെരുപ്പത്തെ മറികടക്കുവാന്‍ സാധ്യമായ ആദായം സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭ്യമല്ല എന്നതിനാല്‍ ഇപ്പോള്‍ സ്ഥിര നിക്ഷേപ പദ്ധതികളുടെ ആകര്‍ഷണീയത കുറഞ്ഞു വരികയാണ്. മാത്രമല്ല സ്ഥിര നിക്ഷേപങ്ങളുടേതുള്പ്പെടെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കും അടിക്കടി കുറഞ്ഞു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്.
ഒട്ടുമിക്ക പൊതുമേഖലാ ബാങ്കുകളും, സ്വകാര്യ മേഖലാ ബാങ്കുകളും താരതമ്യേന വളരെ കുറഞ്ഞ പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ 1 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം വരെ പലിശ നിരക്ക് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ചില സ്മോള്‍ ഫിനാന്സ്് ബാങ്കുകളുണ്ട്. അവയെ നമുക്കൊന്ന് പരിചയപ്പെടാം.
പിഎം പെന്ഷന് യോജന; ഈ പദ്ധതിയിലൂടെ നേടാം വര്‍ഷം 1,11,000 രൂപ
ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
സാധാരണ നിക്ഷേപകര്‍ക്ക് ഒ വര്‍ഷ കാലയളവിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.5 ശതമാനം പലിശ നിരക്കാണ് ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് വാദ്ഗാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാരാണെങ്കില് ഇതേ കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപത്തിന് 7 ശതമാനം പലിശ നിരക്ക് ലഭിക്കും.
ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
1 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉത്കര്‍ഷ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത് 6.5 ശതമാനം പലിശ നിരക്കാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് ഇതേ കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം പലിശ നിരക്ക് ലഭിക്കും.
ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിലൂടെ കുറഞ്ഞ സമയത്തില്‍ നിങ്ങളുടെ പണം ഇരട്ടിയാക്കാം
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 6.50 ശതമാനം പലിശ നിരക്കാണ് ബാങ്കില്‍ 1 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
സാധാരണ നിക്ഷേപകര്‍ക്ക് 1 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.5 ശതമാനം പലിശ നിരക്കാണ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 7 ശതമാനം പലിശ നിരക്ക് ലഭിക്കും.
സ്വര്‍ണപ്പണയ വായ്പയിലും ഇനി രക്ഷയില്ല; സാധാരണക്കാര്‍ക്ക് ആര്‍ബിഐയുടെ ഇരുട്ടടി
ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്
6.25 ശതമാനം പലിശ നിരക്കാണ് ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് സാധാരണ നിക്ഷേപകര്‍ക്ക് 1 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് ഇതേ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനം പലിശ നിരക്ക് ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications