ഓഹരി വിപണിയില്‍ തിളങ്ങാന്‍ തയ്യാറെടുത്ത് ചെറുകിട നിക്ഷേപകര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് ദൃശ്യമായിരിക്കുന്നത്. റെക്കോര്‍ഡ് വര്‍ധനവാണ് ഇക്കാര്യത്തില്‍ പോയ വര്‍ഷമുണ്ടായത്. കോവിഡ് വ്യാപനവും ലോക്ക്ഡൗണും പല തലത്തിലുള്ള ജനങ്ങളെ പല രീതിയിലാണ് ബാധിച്ചത്. വീടുകളില്‍ തന്നെ തുടരേണ്ട കോവിഡ് സാഹചര്യം പലരും പലതരത്തിലാണ് വിനിയോഗിച്ചതും ചിലവഴിച്ചതും.

ഓഹരി വിപണിയില്‍ തിളങ്ങാന്‍ തയ്യാറെടുത്ത് ചെറുകിട നിക്ഷേപകര്‍

 

ഇതില്‍ സാമ്പത്തിക കാര്യങ്ങളില്‍ തത്പരരായ ചിലര്‍ ആ മേഖലയെക്കുറിച്ച് കൂടുതല്‍ പഠിക്കുവാനും അറിവുകള്‍ വര്‍ധിപ്പിക്കുവാനും കോറോണക്കാലത്ത് ശ്രമിച്ചു. ഉത്സാഹ സമ്പന്നരായ ചില നിക്ഷേപകര്‍ വിപണിയുടെ മന്ദത പരിഗണിക്കാതെയും നൂതന നിക്ഷേ സാധ്യതകളെക്കുറിച്ച് തിരയുകയും നിലവിലെ നിക്ഷേപങ്ങളെ വൈവിധ്യവത്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളിലേക്ക് കടക്കുകയും ചെയ്തു.

ഡിജിറ്റല്‍ രീതികള്‍ ഉപയോഗിച്ചു തന്നെ ഫലപ്രദമായി ഓഹരി വിപണികളിലെ നിക്ഷേപം സാധ്യമാണെന്ന് തിരിച്ചറിഞ്ഞതോടെ ഈ കാലയളവില്‍ നിരവധി പേരാണ് നിക്ഷേപങ്ങളിലേക്ക് ധൈര്യപൂര്‍വം ചുവടുവച്ചിരിക്കുന്നത്. ഇതോടെ യുവാക്കളും സ്ത്രീകളുമടങ്ങുന്ന പുതിയൊരു വിഭാഗം ആവേശത്തോടെ ഡീമാറ്റ് അക്കൗണ്ടുകള്‍ സ്വീകരിച്ചു. ഇന്റര്‍നെറ്റിന്റെ അനായാസ ലഭ്യത, ഓഹരി വിപണിയെക്കുറിച്ചുള്ള ഉയര്‍ന്ന അറിവുകള്‍ തുടങ്ങിയവയൊക്കെ ഈ മാറ്റത്തിന് ആക്കം കൂട്ടി.

ഇതോടെ ഓഹരി വിപണി എത്താ ദൂരത്തുള്ള ഒന്നല്ല എന്നും മികച്ച നിക്ഷേപം തങ്ങള്‍ക്കും സാധ്യമാണ് എന്നും സാധാരണക്കാര്‍ ഉള്‍പ്പെടെ തിരിച്ചറിഞ്ഞു. ഓഹരി വിപണിയില്‍ എളുപ്പത്തില്‍ ട്രേഡ് ചെയ്യാന്‍ സാധിക്കും എന്ന തിരിച്ചറിവ് ചെറുകിട ഉപഭോക്താക്കളുടെ ആത്മവിശ്വാസം വലിയ രീതിയിലാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഈ നില തന്നെ ഇനിയും തുടരുവാനാണ് സാധ്യതയെന്ന് മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

ഓണ്‍ലൈനായി അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ മൊബൈല്‍ ട്രേഡിങ് ആപുകള്‍ ഉപഭോക്താക്കളെ സഹായിക്കും. ഈ ആപ്പുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യാന്‍ സാധിക്കും.ഓണ്‍ലൈനായി അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ മൊബൈല്‍ ട്രേഡിങ് ആപുകള്‍ ഉപഭോക്താക്കളെ സഹായിക്കും. ഈ ആപ്പുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യാന്‍ സാധിക്കും. ഓഹരി, ഡെറിവേറ്റീവ്, കമ്മോഡിറ്റി, കറന്‍സി, മ്യൂച്വല്‍ ഫണ്ടുകള്‍, ഐപിഒ, എന്‍എഫ്ഒ, ഇടിഎഫ്, ഡിജിറ്റല്‍ ഗോള്‍ഡ് തുടങ്ങിയ സേവനങ്ങളും ഡിജിറ്റലായി ഇവയിലൂടെ ലഭിക്കും.

2021 അവസാനത്തോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 3 മുതല്‍ 4 മടങ്ങ് വരെ വര്‍ധനവുണ്ടായേക്കുമെന്നാണ് ഈ മേഖലയിലുള്ള ആപ്‌സ്‌റ്റോക്ക് ആപ്പ് വിലയിരുത്തുന്നത്.

Read more about: investment
English summary

Small retail investors are getting interested to shine in stock market, know more

Small retail investors are getting interested to shine in stock market, know more
Story first published: Wednesday, April 7, 2021, 16:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X