ഒരു വ്യക്തിയുടെ ജീവികത്തിന്‍റെ അടിസ്ഥാന ഘടകം എന്നത് സാമ്പത്തിക സുരക്ഷിതത്വമാണ്. ജോലിയിൽ നിന്നും വിരമിക്കുന്നത് വരെ ഭൂരിപക്ഷം ആളുകളും സാമ്പത്തിക പിന്തുണയോടെയായിരിക്കും ജീവിക്കുക. എന്നാൽ വിരമിച്ചതിന് ശേഷം സാമ്പത്തിക പിന്തുണയുള്ള ജീവിതം ആവശ്യമാണെങ്കിൽ കൃത്യമായ ആസൂത്രണം ആവശ്യമാണ്. ഒരു പക്ഷെ ഭൂരിപക്ഷം ആളുകളും റിട്ടയർമെന്‍റിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല.
ഇതുവരെ റിട്ടയർമെന്‍റ് ലൈഫിലേക്കായി നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുത്തിട്ടില്ലാത്ത ആളുകൾക്കി ഇനി ഏറ്റവും മികച്ച പദ്ധതി പോസ്‌റ്റ് ഓഫീസ് സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം അക്കൗണ്ട് (എസ്‌സിഎസ്എസ്) ആണ്. ഒറ്റത്തവണ നിക്ഷേപത്തിലൂടെ മികച്ച പലിശയുടെ രൂപത്തിൽ വരുമാനമുണ്ടാക്കാൻ പോസ്‌റ്റ് ഓഫീസ് സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീമിലൂടെ സാധിക്കും.
പോസ്‌റ്റ് ഓഫീസ് സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം
മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ചൊരു ക്ഷേമ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീം. 2004 ലാണ് പദ്ധതി ആരംഭിക്കുന്നത്. ബാങ്കിനേക്കാൾ പലിശ നിരക്കും സ്ഥിര വരുമാനവുമാണ് പദ്ധതിയെ ആകർഷകമാക്കുന്നത്. ത്രൈമാസത്തിലാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിൽ നിന്ന് പലിശ നൽകുന്നത്.

നിക്ഷേപ കാലാവധി
60 വയസ് കഴിഞ്ഞവർക്കുള്ളതാണ് സീനിയർ സിറ്റസൺ സേവിംഗ്‌സ് സ്‌കീം. സൈന്യത്തിൽ നിന്ന് വിരമിച്ചവരോ വളണ്ടറി റിട്ടയർമെന്‍റ് എടുത്തവരോ ആണെങ്കിൽ 55-ആം വയസിൽ പദ്ധതിയിൽ ചേരാം. വ്യക്തിഗത, ജോയിന്‍റ് അക്കൗണ്ടോ ആരംഭിക്കാം. 5 വർഷമാണ് നിക്ഷേപത്തിന്‍റെ കാലാവധി. കാലാവധി പൂർത്തിയാകുന്ന തീയതി മുതൽ 3 വർഷത്തേക്ക് കൂടി അക്കൗണ്ട് നീട്ടാവുന്നതാണ്.
പലിശ നിരക്ക്
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിൽ ഏറ്റവും ചുരുങ്ങിയ നിക്ഷേപം 1,000 രൂപയാണ്. 1,000 രൂപയുടെ ഗുണിതങ്ങളായി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ നിരക്ക്.
ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80C യുടെ ആനുകൂല്യത്തിന് യോഗ്യമാണ്.
5 ലക്ഷം രൂപ നിക്ഷേപിച്ചാൽ എത്ര പലിശ നേടാം..?
സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിൽ നിങ്ങൾ 5 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ പ്രതിവർഷം 41,000 രൂപ പലിശ ഇനത്തിൽ നേടാം. അതായത് മൂന്ന് മാസം കൂടുമ്പോൾ 10,250 രൂപ. നിക്ഷേപത്തിന്‍റെ കാലാവധി പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി തുക 7,05,000 രൂപയും ആയിരിക്കും.

നിക്ഷേപം 10 ലക്ഷം
10 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം നടത്തിയാൽ ത്രൈമാസ പലിശ 20,500 രൂപയാണ്. അതായത് ഒരു വർഷം 82,000 രൂപ നേടാം. കൂടാതെ മെച്യൂരിറ്റി തുക 14,10,000 രൂപയും ആയിരിക്കും.
നിക്ഷേപം 15 ലക്ഷം
ഒരാൾ എസ്‌സിഎസ്എസിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ, അവർക്ക് ത്രൈമാസ പലിശയായി 30,750 രൂപ അല്ലെങ്കിൽ പ്രതിവർഷം 1,23,000 രൂപ ലഭിക്കും, കൂടാതെ മെച്യൂരിറ്റി തുക 21,15,000 രൂപയും ആയിരിക്കും.
നിക്ഷേപം 20 ലക്ഷം
20 ലക്ഷം രൂപയുടെ നിക്ഷേപത്തിന്, ത്രൈമാസ പലിശ 41,000 രൂപയോ അല്ലെങ്കിൽ പ്രതിവർഷം 1,64,000 രൂപയോ ലഭിക്കും. നിക്ഷേപത്തിന്‍റെ കാലാവധി പൂർത്തിയാകുമ്പോൾ 28,20,000 രൂപയും ലഭിക്കും.
നിക്ഷേപം 30 ലക്ഷം
30 ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപയാണ് ലഭിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
