ചെറുകിട സമ്പാദ്യ നിക്ഷേപ പദ്ധതികളുടെ ഉപയോക്താക്കള്‍ക്ക് ആശ്വസിക്കാം. 2021 - 22 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലും കേന്ദ്ര സര്‍ക്കാര്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് മാറ്റമില്ലാതെ നില്നിര്ത്തിയേക്കും.
ചെറുകിട സമ്പാദ്യ നിക്ഷേപ പദ്ധതികളുടെ ഉപയോക്താക്കള്‍ക്ക് ആശ്വസിക്കാം. 2021 - 22 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലും കേന്ദ്ര സര്‍ക്കാര്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയേക്കും. അതിനാല്‍ എന്എസ്സി, പിപിഎഫ് തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കഴിഞ്ഞ പാദത്തിലേതിന് സമാനമായി തന്നെ ഈ പാദത്തിലും തുടരും.
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകളില്‍ മാറ്റമില്ല
കോവിഡ് രോഗ വ്യാപനം മൂലമുണ്ടായ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി പദ്ധതി ഉപയോക്താക്കളായ നിരവധി സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാകും. തുടര്‍ച്ചയായ അഞ്ചാം പാദത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്താതെ നിലനിര്‍ത്തുന്നത്.
കഴിഞ്ഞ പാദത്തിലെ അതേ പലിശ നിരക്ക് തുടരും
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 2021 ജൂലൈ 1 മുതല്‍ ആരംഭിക്കുന്ന 2021-22 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലും ആദ്യ പാദത്തിലെ നിരക്കുകള്‍ക്ക് സമാനമായി തന്നെ തുടരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. അതോടെ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള ഈ പാദത്തിലും പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടില്‍ (പിപിഎഫ്) 7.1 ശതമാനവും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ (എന്എസ്സി) 6.8 ശതമാനവും പലിശ നിരക്ക് നിക്ഷേപകര്‍ക്ക് ലഭിക്കും.
ഉയര്‍ന്ന പലിശ നിരക്ക്
ബാങ്ക് സ്ഥിര നിക്ഷേപങ്ങളെപ്പോലെ സ്ഥിര ആദായം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികളെക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് ചെറുകിട സമ്പാദ്യ പദ്ധതികള്‍ നിലവില്‍ നല്കി വരുന്നത്. ഉദാഹരണത്തിന് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമില്‍ 5 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 6.7 ശതമാനം പലിശ നിരക്ക് ലഭിക്കും. ഇതേ കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപത്തിന് രാജ്യത്തിലെ മുന്‍നിര ബാങ്കുകളെല്ലാം 5.4 ശതമാനം മുതല്‍ 5.5 ശതമാനം വരെയാണ് സാധാരണയായി വാഗ്ദാനം ചെയ്യുന്നത്.
പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം
കഴിഞ്ഞ പാദത്തിന്റെ തുടക്കത്തില്‍ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ കുറവ് വരുത്താനുള്ള ശ്രമം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. 1.1 ശതമാനം വരെ പലിശ നിരക്ക് കുത്തനെ കുറച്ചു കൊണ്ട് നടത്തിയ പ്രഖ്യാപനം ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ധനമന്ത്രി നിര്‍മല സീതാ രാമന് പിറ്റേന്ന് രാവിലെ തന്നെ പിന്‍വലിക്കേണ്ടിയും വന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ പലിശ നിരക്കുകള്‍ തന്നെ ഈ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ നിലനിര്‍ത്തുകയും ചെയ്തു.
ഓരോ പാദത്തിലും പുതുക്കും
സാമ്പത്തീക വര്‍ഷത്തിലെ ഓരോ പാദത്തിന്റെയും തുടക്കത്തിലാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സര്‍ക്കാര്‍ വിശകലനം ചെയതുകൊണ്ട് പുതുക്കി നിശ്ചയിക്കുന്നത്. പെണ്‍കുട്ടികള്‍ക്കായുള്ള നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയിലെ പലിശ നിരക്ക് ഈ പാദത്തില്‍ 7.6 ശതമാനമായിരിക്കും. 5 വര്‍ഷത്തെ സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്സ് സ്കീമിലെ നിക്ഷേപങ്ങള്‍ക്ക് 7.4 ശതമാനം പലിശ നിരക്ക് ഈ പാദത്തിലും ലഭിക്കും.
സേവിംഗ്സ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക്
സേവിംഗ്സ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 4 ശതമാനമായി തുടരും. 5 വര്‍ഷത്തെ റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് 5.8 ശതമാനമാണ് പലിശ. 5 വര്‍ഷത്തെ ടേം ഡെപ്പസിറ്റുകള്ക്ക് ലഭിക്കുന്ന പലിശ നിരക്ക് 5.5 ശതമാനത്തിനും 6.7 ശതമാനത്തിനും ഇടയിലായിരിക്കും. ഓരോ പാദത്തിലുമാണ് പലിശ നല്‍കുക.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications