പുതുവർഷം പിറന്നു, പുതിയ മാറ്റങ്ങളോടെ. എന്നാൽ ഈ സ്കീമുകളുടെ പലിശ നിരക്കിൽ മാത്രം മാറ്റമില്ല. നിങ്ങളറിഞ്ഞോ 2024-25 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ (ജനുവരി-മാർച്ച്) വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിട്ടില്ല. ഡിസംബർ 31ന് ഇന്നലെയായിരുന്നു ധനമന്ത്രാലയത്തിൻ്റെ ഔദ്യോഗിക അറിയിപ്പ്.
2025 ജനുവരി 1, ഇന്ന് മുതൽ പി.പി.എഫ്, എൻ.എസ്.സി എന്നിവയുൾപ്പെടെ വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ യാതൊരു മാറ്റവുമില്ല. ഏറ്റവും ജനപ്രിയമായ നിക്ഷേപമാണ് ചെറുകിട സമ്പാദ്യ പദ്ധതികൾ. മികച്ച ലാഭം ഉറപ്പാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
ചെറുകിട സമ്പാദ്യ പദ്ധതികൾ: അവയുടെ പലിശ നിരക്ക്
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പി.പി.എഫ് ), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS), സുകന്യ സമൃദ്ധി യോജന (SSY), നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC), പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റുകൾ (POTD), മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS) എന്നിവയാണ് പ്രമുഖ ചെറുകിട സമ്പാദ്യ പദ്ധതികൾ.

പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്), പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ എന്നിവയുടെ പലിശ നിരക്ക് യഥാക്രമം 7.1 ശതമാനത്തിലും 4 ശതമാനത്തിലും നിലനിർത്തിയിട്ടുണ്ട്. നികുതി ആനുകൂല്യങ്ങളും ദീർഘകാല സമ്പാദ്യ സാധ്യതകളും കാരണം പി.പി.എഫ് സ്കീമുകളോട് ആളുകൾക്ക് പരക്കേ താത്പര്യമാണ്.
കിസാൻ വികാസ് പത്ര (കെ.വി.പി) പലിശ നിരക്ക് 7.5 ശതമാനമായിരിക്കും. നിക്ഷേപത്തിന്റെ കാലാവധി 115 മാസമാണ്. ഒരു നിശ്ചിത കാലത്തിനുള്ളിൽ നിക്ഷേപം വളർത്താൻ രൂപകൽപ്പന ചെയ്ത സർക്കാർ പിന്തുണയുള്ള ഒരു സേവിംഗ്സ് സ്കീമാണ് കെ.വി.പി. ഈ സ്കീം മികച്ച നേട്ടം ഉറപ്പാക്കുന്നു. നിക്ഷേപകർക്ക് സ്ഥിരമായി പ്രതിമാസ വരുമാനം നൽകുന്ന സ്കീമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS). ഇത് 7.4 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമും അതിൻ്റെ പലിശ നിരക്ക് 8.2 ശതമാനമായി നിലനിർത്തും. മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സുരക്ഷ നൽകുന്ന പ്രത്യേക സ്കീമാണിത്. മറ്റ് സേവിംഗ്സ് സ്കീമുകളെ അപേക്ഷിച്ച് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. 60 വയസ്സിനു ശേഷം മാത്രമാണ് ഈ സ്കീമിന് അപേക്ഷിക്കാൻ സാധിക്കുള്ളൂ. നിങ്ങൾക്ക് ഒരു സ്ഥിരവരുമാനം നൽകുന്ന നിക്ഷേപ പദ്ധതിയായ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൻ്റെ (NSC) പലിശ നിരക്ക് 2025 ജനുവരി മുതൽ മാർച്ച് വരെ 7.7 ശതമാനമായി തുടരും.
പെൺകുട്ടികൾക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (SSY). ഈ സ്കീം നിക്ഷേപങ്ങൾക്ക് 8.2 ശതമാനം പലിശ നൽകുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹച്ചെലവിനും വേണ്ടിയുള്ള സമ്പാദ്യ മാർഗമാണിത്. ഈ പദ്ധതി സർക്കാരിൻ്റെ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' സംരംഭത്തിൻ്റെ അവിഭാജ്യഘടകമാണ്.
പ്രതിമാസം ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ അനുവദിക്കുന്ന സ്കീമാണ് ആർ.ഡി. ഇതിൽ 6.7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യും. പ്രതിമാസമോ ത്രൈമാസമായോ അല്ലെങ്കിൽ വാർഷികമോ നിങ്ങൾക്ക് പലിശ ഉറപ്പാക്കാൻ സാധിക്കും.
പ്രധാനമായും പോസ്റ്റ് ഓഫീസുകളും ബാങ്കുകളും നടത്തുന്ന ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഓരോ പാദത്തിലും മാറ്റമുണ്ടാവും. എന്നാൽ ഈ പാദത്തിൽ പലിശ നിരക്കിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications