പണം സമ്പാദിക്കുക എന്നത് എല്ലാവരുടേയും ലക്ഷ്യമാണ്. എന്നാൽ മാത്രമേ ഭാവി ജീവിതം സുഗമമാക്കാൻ സാധിക്കുകയുള്ളു. എന്നാൽ പലരും കരുതുന്നത് മികച്ച സമ്പാദ്യം നേടാൻ ഉയർന്ന തുക നിക്ഷേപിക്കണം എന്നാണ്. സത്യത്തിൽ അതിന്‍റെ ആവശ്യമുണ്ടോ..? ചെറിയ തുക നിക്ഷേപിച്ചാൽ ഭാവിയിൽ ഉയർന്ന തുക സമ്പാദിക്കാൻ സാധിക്കുമോ..? കഴിയും എന്ന് തന്നെയാണ് ഉത്തരം. മ്യൂച്വല്‍ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനി(എസ്‌ഐപി)ലെ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് ലക്ഷങ്ങൾ സമ്പാദിക്കാൻ കഴിയും. നമുക്ക് വിശദമായി പരിശോധിക്കാം.
എന്താണ് എസ്ഐപി..?
സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി പേര് പോലെ തന്നെ അച്ചടക്കമുള്ള നിക്ഷേപമാണ്. ഒരു നിശ്ചിത തുക ഒരു നിശ്ചിത ഇടവേളകളിൽ മ്യൂച്വൽ ഫണ്ട് സ്കീമിൽ നിക്ഷേപിക്കുന്ന രീതിയാണ് എസ്ഐപിയുടേത്. നിക്ഷേപകന് അവർ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന തുക, എസ്‌ഐപി തീയതി, സ്കീമുകൾ എന്നിവ തീരുമാനിക്കാവുന്നതാണ്.
എങ്ങനെ എസ്‌ഐപി ആരംഭിക്കാം..?
നിക്ഷേപകന്റെ ആവശ്യങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി എസ്‌ഐപി ചെയ്യാന്‍ ആദ്യം ഫണ്ട് തിരഞ്ഞെടുക്കണം. ശേഷം ഫൗണ്ട് ഹൗസ് വെബ്‌സൈറ്റ് വഴിയോ ഓഫീസ് വഴിയോ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വഴിയോ ഓണ്‍ലൈനായോ എസ്‌ഐപി ആരംഭിക്കാം. പാന്‍ കാര്‍ഡ്, മേൽവിലാസം തെളിയിക്കുന്ന രേഖ, പാസ്പോര്‍ട്ട് സെെസ് ഫോട്ടോ, ചെക്ക് ബുക്ക് തുടങ്ങിയവയുമായി ആവശ്യമാണ്. എസ്‌ഐപി രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന സമയത്ത് എസ്ഐപി തുകയും തീയതിയും തീരുമാനിക്കാം.

മാര്‍ക്കറ്റിന്റെ ചലനങ്ങളെ ബാധിക്കാതെ നിക്ഷേപം തുടരാനും ദീര്‍ഘകാലത്തില്‍ റുപ്പീ കോസ്റ്റ് ഏവറേജിംഗിന്റെ ഗുണം ലഭിക്കുകയും. കൂട്ടുപലിശയുടെ നേട്ടം സ്വന്തമാക്കാനും കഴിയും. ദിവസ, ആഴ്ച, മാസ എസ്ഐപികൾ വഴി നിക്ഷേപിക്കാം.
500 രൂപയിൽ ആരംഭിക്കാം
പ്രതിമാസം വെറും 500 രൂപയില്‍ എസ്‌ഐപി നിക്ഷേപം ആരംഭിക്കാം. ഈ നിക്ഷേപം ദീർഘകാലത്തേക്ക് തുടരാൻ സാധിച്ചാൽ മികച്ച സമ്പാദ്യം നേടാൻ സാധിക്കും. എസ്‌ഐപിയില്‍ നിന്ന് ലഭിക്കുന്ന നേട്ടം പധാനമായും നിക്ഷേപ കാലയളവും വാര്‍ഷിക ലാഭത്തെയും ആശ്രയിച്ചിരിക്കുന്നു. സാധാരണയായി മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് ശരാശരി 12 ശതമാനം വാര്‍ഷിക ലാഭമാണ് പ്രതീക്ഷിക്കുന്നത്.
ഉദാഹരണത്തിന് പ്രതിമാസം 500 രൂപയുടെ നിക്ഷേപം നിങ്ങൾ 10 വർഷത്തേക്ക് തുടർന്നാൽ ഏകദേശം 1,00,000 മുതല്‍ 1,50,000 വരെ സമ്പാദ്യം നേടാൻ സാധിക്കും. ഇനി നിക്ഷേപ കാലാവധി 20 വര്‍ഷത്തേക്ക് നീട്ടിയാൽ ഏകദേശം മൂന്ന് മുതല്‍ നാല് ലക്ഷം രൂപ നിങ്ങള്‍ക്ക് നേടാനാകും. 30 വര്‍ഷത്തേക്കാണ് നിങ്ങള്‍ നിക്ഷേപം നടത്തുന്നതെങ്കില്‍ കോമ്പൗണ്ടിങ്ങിന്റെ കരുത്തില്‍ 15 ലക്ഷം വരെ നേടാനാകും.
മ്യൂച്വൽ ഫണ്ട് അല്ല
എസ്‌ഐപി ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപമാണെന്നാണ് പലരുടെയും ധാരണ. എന്നാൽ എസ്‌ഐപി ഒരു നിക്ഷേപ രീതിയാണ്, ഒരു ഫണ്ട് / സ്കീം അല്ലെങ്കിൽ ഒരു സ്റ്റോക്ക് അല്ലെങ്കിൽ ഇൻവെസ്റ്റ്മെൻറ് അവന്യൂ അല്ല എന്നതാണ് വസ്തുത. അടിസ്ഥാനപരമായി നിങ്ങൾക്കിഷ്ടമുള്ള ഒരു ഫണ്ടിലോ സ്കീമിലോ നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കാനുള്ള മാർഗമാണ് മാത്രമാണ് എസ്ഐപി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications