വിപണി ബന്ധിത നിക്ഷേപ പദ്ധതികള്‍ നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.
വിപണി ബന്ധിത നിക്ഷേപ പദ്ധതികള്‍ നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ വലിയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഒപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പത്തെ മറികടന്ന് സമ്പത്ത് സൃഷ്ടിക്കുവാനും ഇത് നിക്ഷേപകനെ സഹായിക്കുന്നു. നിക്ഷേപകന്റെ പ്രായം, റിസ്ക് എടുക്കുവാനുള്ള താത്പര്യം, ആദായത്തെക്കുറിച്ചുള്ള പ്രതീക്ഷ, സാമ്പത്തിക ലക്ഷ്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് ഒരാള്‍ക്ക് അയാളുടെ പോര്‍ട്ട്ഫോളിയോവില്‍ മതിയായ ഒരളവ് വിപണി ബന്ധിത നിക്ഷേപങ്ങള്‍ക്കായി മാറ്റി വയ്ക്കാവുന്നതാണ്.

ഉദാഹരണത്തിന് നിങ്ങള്‍ ചെറിയ പ്രായത്തിലുള്ള ഏറെ റിസ്ക് ഏറ്റെടുക്കാന്‍ തയ്യാറുള്ള, വലിയ ബാധ്യതകള്‍ ഒന്നുമില്ലാത്ത, ഭാവിയില്‍ ഉയര്‍ന്ന തുക സമ്പാദ്യമായി വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ വിപണി ബന്ധിത നിക്ഷേപങ്ങളെ നിങ്ങള്‍ക്ക് അവഗണിക്കുവാന്‍ സാധിക്കുകയില്ല.
വിപണി ബന്ധിത നിക്ഷേപങ്ങള്‍ എന്ന് പറയുന്നത് ഡെബ്റ്റോ, ഇക്വിറ്റിയോ, ഇവ രണ്ടും ചേര്‍ന്നതോ ആവാം. വിപണി ബന്ധിത നിക്ഷേപങ്ങളിലൂടെ ഉയര്‍ന്ന നേട്ടം സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്നവര്‍ അവര്‍ ഏറ്റെടുക്കേണ്ടി വരുന്ന റിസ്കിന്റെ അളവിനെയും ഉള്‍ക്കൊള്ളേണ്ടതുണ്ട്. സ്ഥിര ആദായം ഉറപ്പു നല്കുന്ന വിപണിയുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത മറ്റ് നിക്ഷേപങ്ങളേക്കാള്‍ ഏറെ മുകളിലാണ് വിപണി ബന്ധിത നിക്ഷേപങ്ങളിലെ റിസ്ക്. നിക്ഷേപത്തിന് തയ്യാറെടുക്കും മുമ്പ് ഇക്കാര്യം മനസ്സില്‍ ഉറപ്പിക്കേണ്ടതുണ്ട്.
മ്യൂച്വല്‍ ഫണ്ടുകള്‍, യൂനിറ്റ് ലിങ്ക്ഡ് പ്ലാനുകള്‍ (യുലിപ്സ്), ഇക്വിറ്റികള്‍, നാഷണല്‍ പെന്ഷന് സ്കീം (എന്‍പിഎസ്) എന്നിവയാണ് ഏറെ പ്രചാരത്തിലുള്ള വിപണി ബന്ധിത നിക്ഷേപങ്ങള്‍. ഉയര്‍ന്ന ആദായം നിക്ഷേപകന് വാഗ്ദാനം ചെയ്യുമ്പോള്‍ തന്നെ ഉയര്‍ന്ന റിസ്ക് സാധ്യതകളും ഈ നിക്ഷേപങ്ങളിലെല്ലാം ഉണ്ട്. നിങ്ങള്‍ റിസ്ക് ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്ത വ്യക്തിയാണെങ്കില്‍ പൂര്‍ണമായും നികുതി ബന്ധിത നിക്ഷേപങ്ങളില്‍ മാത്രം നിക്ഷേപം നടത്തുന്നത് ഒഴിവാക്കുന്നതായിരിക്കും അഭികാമ്യം.
വിപണി ബന്ധിത നിക്ഷേപങ്ങളിലെ നഷ്ടസാധ്യതകള്‍ കുറയ്ക്കുന്നതിനായി പരമാവധി വൈവിധ്യവത്ക്കരണത്തിലൂടെ സിസ്റ്റമെറ്റിക് ഇന്വസ്്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) രീതിയില്‍ നിക്ഷേപം നടത്താം. ഒറ്റ പദ്ധതിയിലേക്ക് മാത്രം മുഴുവന്‍ തുകയും നിക്ഷേപിക്കുന്നതിന് പകരം പല പദ്ധതികളിലായി നിക്ഷേപത്തിന്റെ വിന്യാസം നടത്താവുന്നതാണ്. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുന്നതും നഷ്ട സാധ്യതകള്‍ കുറയ്ക്കുന്നതിന് സഹായിക്കും.
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും ലിക്വിഡിറ്റി ആവശ്യകതയും മുന്‍നിര്‍ത്തിയാണ് നിക്ഷേപം നടത്തേണ്ടത്. ചെറിയ പ്രായത്തില്‍ നിക്ഷേപം ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications