ഒരു ഉറച്ച വിരമിക്കൽ ഫണ്ട് അല്ലെങ്കിൽ ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുക എന്നത് പല നിക്ഷേപകരും പരിശ്രമിക്കുന്ന ഒരു ലക്ഷ്യമാണ്. ആ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ഒരു പ്രധാന തന്ത്രമായി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്‍റ് പ്ലാനുകൾ അഥവാ എസ്ഐപി മാറിയിരിക്കുന്നു. പലപ്പോഴും ഉയർന്നുവരുന്ന ഒരു ചോദ്യം ഇതാണ് : എല്ലാ മാസവും 10,000 രൂപ നിക്ഷേപിച്ച് 5 കോടി രൂപയുടെ സമ്പാദ്യം ഉണ്ടാക്കാൻ എത്ര സമയമെടുക്കും? നമുക്ക് അത് വിശദമായി പരിശോധിച്ച് നോക്കാം.
അടിസ്ഥാനകാര്യങ്ങൾ
നിങ്ങളുടെ നിക്ഷേപ യാത്ര ആരംഭിക്കുന്നതിന് മുമ്പ്ചില പ്രധാന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്:
1. നിങ്ങൾ ഓരോ മാസവും എത്ര നിക്ഷേപിക്കും..?
2. നിങ്ങളുടെ അന്തിമ ലക്ഷ്യം അല്ലെങ്കിൽ ലക്ഷ്യ തുക എന്താണ്..?
3. നിങ്ങളുടെ പ്രതിമാസ എസ്ഐപികൾക്കൊപ്പം എന്തെങ്കിലും ലംപ് സം തുക ചേർക്കുമോ എന്ന്..?
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം കൈവരിക്കാൻ എത്ര സമയമെടുക്കുമെന്ന് തീരുമാനിക്കുന്നതിൽ ഈ മൂന്ന് ഘടകങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
പ്രതീക്ഷിക്കുന്ന വരുമാന നിരക്ക്
നിങ്ങളുടെ നിക്ഷേപങ്ങൾ 12 ശതമാനം വാർഷിക വരുമാനത്തിൽ വളരുന്നുണ്ടെന്ന് കരുതുക. ഇതിനർത്ഥം കാലക്രമേണ നിങ്ങളുടെ പണം ഓരോ വർഷവും 12 ശതമാനം വരുമാനം നേടുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ്. നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന വളർച്ചയുടെ ശതമാനമാണ് റിട്ടേൺ നിരക്ക്, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ എത്ര വേഗത്തിൽ കൈവരിക്കാനാകുമെന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

5 കോടി രൂപയിലെത്താൻ എത്ര സമയമെടുക്കും?
വാല്യു റിസർച്ചിന്‍റെ എസ്ഐപി കാൽക്കുലേറ്റർ അനുസരിച്ച് നിങ്ങൾ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുകയും പ്രതിവർഷം 12 ശതമാനം വരുമാനം പ്രതീക്ഷിക്കുകയും ചെയ്താൽ, 5 കോടി രൂപയുടെ ഒരു മൂലധനം സമാഹരിക്കാൻ ഏകദേശം 34 വർഷവും 2 മാസവും എടുക്കും. പക്ഷെ ഇതൊരു ദീർഘകാല നിക്ഷേപമായി നിങ്ങൾക്ക് തോന്നുമെങ്കിലും അത് അങ്ങനെയല്ല. കാരണം സമ്പത്ത് കെട്ടിപ്പടുക്കുമ്പോൾ കോമ്പൗണ്ടിംഗിന്‍റെ അഥവാ കൂട്ട്പലിശയുടെ ശക്തിയും സ്ഥിരതയും ക്ഷമയും നിലനിർത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
നിങ്ങൾ നിക്ഷേപിക്കുന്ന തുക എത്ര..?
5 കോടി രൂപ ലക്ഷ്യത്തിലെത്താൻ 34 വർഷവും 2 മാസവും സ്ഥിരമായി നിക്ഷേപിക്കേണ്ടതുണ്ട്. ഈ കാലയളവിൽ, നിങ്ങളുടെ മൊത്തം നിക്ഷേപം ഏകദേശം 2 കോടി രൂപയായിരിക്കും. ബാക്കി 3 കോടി പലിശ ഇനത്തിലൂടെ മാത്രം ലഭിക്കുന്ന തുകയാണ്.
സമയപരിധി ദൈർഘ്യമേറിയതായി തോന്നുമെങ്കിലും നിക്ഷേപത്തിൽ അച്ചടക്കവും സ്ഥിരതയും എത്രത്തോളം പ്രധാനമാണെന്ന് ഇത് എടുത്തുകാണിക്കുന്നു. 10,000 രൂപ പോലുള്ള ഒരു ചെറിയ പ്രതിമാസ തുകയുണ്ടെങ്കിൽ പോലും എസ്ഐപികളിൽ ഉറച്ചുനിൽക്കുന്നത് വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ നിങ്ങളെ സഹായിക്കും. 5 കോടി രൂപ പോലുള്ള വലിയ എന്തെങ്കിലും നിങ്ങൾ ലക്ഷ്യമിടുന്നുണ്ടെങ്കിൽ, ക്ഷമയും സ്ഥിരമായ നിക്ഷേപവുമാണ് നിങ്ങളുടെ ഏറ്റവും ശക്തമായ സഖ്യകക്ഷികൾ.
അറിയിപ്പ് : മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
