സ്മാര്‍ട് അടുക്കള ആഗ്രഹിക്കുന്നവര്‍ക്കായിതാ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസിഎല്‍) പുതിയ സ്മാര്‍ട് ഗ്യാസ് സിലിണ്ടര്‍. അടുക്കളയിലെ മറ്റ് സ്മാര്‍ട് ഉപകരണങ്ങള്‍ക്കൊപ്പം സ്മാര്‍ട് ഗ്യാസ് സിലിണ്ടര്‍ അടക്കളയും പാചകവും കൂടു
സ്മാര്‍ട് അടുക്കള ആഗ്രഹിക്കുന്നവര്‍ക്കായിതാ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐഒസിഎല്‍) പുതിയ സ്മാര്‍ട് ഗ്യാസ് സിലിണ്ടര്‍. അടുക്കളയിലെ മറ്റ് സ്മാര്‍ട് ഉപകരണങ്ങള്‍ക്കൊപ്പം സ്മാര്‍ട് ഗ്യാസ് സിലിണ്ടര്‍ അടക്കളയും പാചകവും കൂടുതല്‍ സ്മാര്‍ട്ടാക്കും.

കോമ്പോസിറ്റ് സിലിണ്ടര്‍ എന്ന് പേരുള്ള ഈ പുതിയ സ്മാര്‍ട് ഗ്യാസ് സിലിണ്ടറിന്റെ പ്രധാന പ്രത്യേകത സിലിണ്ടറില്‍ ബാക്കി നില്ക്കുന്ന ഇന്ധനത്തിന്റെ അളവ് നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും എന്നതാണ്. എത്ര ഗ്യാസ് നിങ്ങല്‍ ഉപയോഗിച്ചു കഴിഞ്ഞവെന്നും, ഇനി എത്ര അളവ് ശേഷിക്കുന്നുണ്ട് എന്നും ഇതിലൂടെ മനസ്സിലാക്കാം.
സാധാരണ സിലിണ്ടറിനേക്കാള്‍ ശക്തിയേറിയതും കൂടുതല്‍ സുരക്ഷിതത്വം ഉറപ്പു നല്കുന്നതുമാണ് ഈ പുതിയ സ്മാര്‍ട് ഗ്യാസ് സിലിണ്ടര്‍. മൂന്ന് പാളികളായാണ് സിലിണ്ടര്‍ നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും അടിയില്‍ ബ്ലോ മോള്‍ഡ് ഹൈ ഡെന്‍സിറ്റി പോളിയെത്തിലീന്‍, അതിന് മുകളില്‍ പോളിമറും ഫൈബര്‍ ഗ്ലാസുമുണ്ട്.
നിലവിലുള്ള സ്റ്റീല്‍ സിലിണ്ടറുകളേക്കാളും പല തരത്തിലുള്ള പ്രത്യേകതകള്‍ പുതിയ കാല സ്മാര്‍ട് ഗ്യാസ് സിലിണ്ടറിനുണ്ട്. അവ എന്തൊക്കെയാണെന്ന് ഇനി നമുക്ക് നോക്കാം.
സ്മാര്‍ട്് ഗ്യസ് സിലിണ്ടറുകള്‍ ലൈറ്റ് വെയ്റ്റ് അഥവാ ഭാര രഹിത സിലിണ്ടറുകളാണ്. സ്റ്റീല്‍ സിലിണ്ടറുകളുടെ പകുതി ഭാരം മാത്രമേ സ്മാര്‍ട് ഗ്യാസ് സിലിണ്ടറുകള്‍ക്ക് ഉണ്ടാവുകയുള്ളൂ. ഇതിന്റെ അര്‍ധ സുതാര്യമായ ബോഡിയിലുടെ സിലിണ്ടറിന് അകത്തുള്ള ഗ്യാസ് ലെവല്‍ നമുക്ക് വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കും. സിലിണ്ടര്‍ റീ ഫില്‍ ചെയ്യേണ്ട സമയം ഉപയോക്താവിന് ഇതുവഴി കണക്കാക്കാം.
പുത്തന്‍ സ്മാര്‍ട് ഗ്യാസ് സിലിണ്ടറുകള്‍ ആധുനിക അടുക്കളകളുടെ രൂപ കല്‍പ്പനയ്ക്ക് അനുയോജ്യമായ വിധമാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ഐഒസിഎല്‍ അറിയിച്ചു. ഭംഗിയും ഗുണമേന്മയും ഒരുമിച്ച് ചേര്‍ത്തുള്ള രൂപകല്‍പ്പനയാണ് പുതിയ സ്മാര്‍ട് സിലിണ്ടറുകളുടേത്. സിലിണ്ടറിന് മുകളില്‍ പാടുകളോ കറകളോ ഉണ്ടാവുകയുമില്ല.
നിലവില്‍ ഡെല്‍ഹി, ഗ്വാര്ഗണ്, ഹൈദരാബാദ്, ഫരീദാബാദ്, ലുധിയാന എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത വിതരണക്കാരില്‍ നിന്ന് മാത്രമേ ഇത്തരം സ്മാര്‍ട് സിലിണ്ടറുകള്‍ ലഭ്യമാവുകയുള്ളൂ. 5 കിലോ ഗ്രാം, 10 കിലോ ഗ്രാം സ്മാര്‍ട് ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കും.
സബ്സിഡി ഇല്ലാത്ത ഗാര്‍ഹിക ഉപഭോഗത്തിനായുള്ള സ്മാര്‍ട്ട് ഗ്യാസ് സിലിണ്ടറുകളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് 10 കിലോ ഗ്രാമിന് 3350 രൂപയും 5 കിലോ ഗ്രാമിന് 2150 രൂപയുമാണ്.
സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ വ്യത്യാസം വരുന്ന തുക നല്കിയാല് ഉപയോക്താക്കള്‍ക്ക് നിലവിലുള്ള സ്റ്റീല്‍ ഗ്യാസ് സിലിണ്ടറിന് പകരം പുതിയ സ്മാര്‍ട് സിലിണ്ടര്‍ ലഭ്യമാകും.
ഫോട്ടോ: കടപ്പാട്
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് വൻ മാറ്റം, സ്റ്റേഷൻ മാറി!



Click it and Unblock the Notifications