ഓരോ തവണ സാലറി വരുമ്പോഴും വന്ന പണം കൃത്യമായി ഉപയോഗിക്കണമെന്ന് തോന്നാറുണ്ട്. പക്ഷേ സാലറി വരുന്നു, ദേ പോകുന്നു എന്നതാണ് എല്ലാവരുടെയും അവസ്ഥ. എന്തുകൊണ്ടാണ് ഇത്തരത്തിൽ സാധാരണക്കാരുടെ കയ്യിൽ പണം നിൽക്കാത്തത് എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇപ്പോൾ മുതൽ ആലോചിച്ചു തുടങ്ങണം. ഇല്ലെങ്കിൽ നിങ്ങൾ സമ്പാദിച്ചത് എല്ലാം ഒരു വഴിയിലൂടെ ചോർന്നു പോയി കൊണ്ടേയിരിക്കും. അത് നിങ്ങൾ അറിയുക പോലുമില്ല.
മണി മാനേജ്മെന്റ് ഒരു ചില്ലറ വിഷയമല്ല. കിട്ടുന്ന പണം കൃത്യമായി വിനിയോഗിച്ച്, അതിന്റെ ചോർച്ച തടഞ്ഞ്, കുറച്ചെങ്കിലും ഇരട്ടിപ്പിക്കാനോ അല്ലെങ്കിൽ സൂക്ഷിക്കാനോ ശ്രദ്ധിച്ചാൽ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. അതിന് താഴെ കാണുന്ന ചില ടിപ്സുകൾ ഒന്ന് പരീക്ഷിച്ചു നോക്കുക.
1. ബജറ്റ് പ്ലാൻ നിർബന്ധം
വരുമാനവും ചെലവുകളും കൃത്യമായി ഒരു ബജറ്റിൽ കണക്കാക്കുക. എത്ര വരുമാനം ലഭിക്കുന്നു, അതിൽനിന്ന് ഇഎംഐ, അവശ്യ ചെലവുകൾ, മറ്റു ബാധ്യതകൾ എന്നിവയ്ക്കായി എത്ര മാറ്റിവയ്ക്കണം എന്നതിനെക്കുറിച്ച് യാഥാർത്ഥ്യബോധമുള്ള ഒരു കണക്കുകൂട്ടൽ നിർബന്ധമാണ്. ആഡംബര ചെലവുകൾ വെട്ടിച്ചുരുക്കി ആ പണം സേവിങ്സിലേക്ക് മാറ്റുക.
2. ചെറുതിൽ നിന്ന് വലുതിലേക്ക്
പണം ലാഭിക്കാൻ വലിയ തുക മാറ്റി വയ്ക്കേണ്ടതില്ല, ചെറുതായി തുടങ്ങുന്നത് കൃത്യമായ സേവിങ്സ് ശീലം രൂപപ്പെടുത്താൻ സഹായിക്കും. മാസാവസാനം തന്നെ ആ തുക ഉപയോഗിക്കേണ്ട സാഹചര്യം വരാതിരിക്കാനും ഇത് സഹായിക്കും.
3. പ്രത്യേകം സേവിങ്സ് അക്കൗണ്ട് ഓപൺ ചെയ്യുക
സാലറി അക്കൗണ്ടിനൊപ്പം വ്യത്യസ്തമായ ഒരു സേവിങ്സ് അക്കൗണ്ട് തുടങ്ങുക. ശമ്പളം കിട്ടുന്ന ഉടൻ ഒരു ഫിക്സ്ഡ് തുക സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റുക. മാത്രമല്ല, ആ അക്കൗണ്ട് യുപിഐയുമായി ബന്ധിപ്പിക്കാതിരിക്കുക, അതുവഴി ചെലവാക്കാനുള്ള സാധ്യത കുറയ്ക്കാം.
4. കാഷ് ഉപയോഗം വർദ്ധിപ്പിക്കുക
യുപിഐ ഇടപാടുകൾ വന്നതോടെ ചെലവുകൾ എവിടേക്കാണ് പോകുന്നതെന്ന് തിരിച്ചറിയാൻ പ്രയാസമാവുന്നു. ഇതിന് പരിഹാരമായി കറൻസി ഉപയോഗം കൂടുതലാക്കുക. കൈവശം ഒരു നിശ്ചിത തുക മാത്രം കരുതുക, അത് എത്ര ദിവസത്തിനുള്ളിൽ ചെലവാകുന്നുവെന്ന് വിലയിരുത്തുക.

5. 'No-Spend' ചലഞ്ച് സ്വീകരിക്കുക
അനാവശ്യ ചെലവുകൾ കുറയ്ക്കാൻ ഒരു ആത്മപരിശോധനയുള്ള ചലഞ്ച് സ്വീകരിക്കുക. ഉദാഹരണത്തിന്, ഒരു ആഴ്ചക്കാലം പുറത്ത് നിന്ന് ഭക്ഷണം കഴിക്കാതെ കഴിയുക, അല്ലെങ്കിൽ അനാവശ്യ ഷോപ്പിങ് ഒഴിവാക്കുക. വിജയിച്ചാൽ അത് ദീർഘ കാലത്തേക്ക് കൊണ്ടുപോവാം.
6. ഷോപ്പിങ് ശീലങ്ങൾ മെച്ചപ്പെടുത്തുക
ഓൺലൈൻ സ്റ്റോറുകൾ നൽകുന്ന ഡിസ്കൗണ്ടുകളും ഓഫറുകളും സൂക്ഷ്മമായി വിലയിരുത്തി വേണം ഷോപ്പിങ് ചെയ്യാൻ. ആഡംബര ആവശ്യങ്ങൾക്കല്ല, അത്യാവശ്യ സാധനങ്ങൾക്കായിരിക്കണം ഇളവുകൾ ഉപയോഗിക്കേണ്ടത്. ഷോപ്പിങ് ചെയ്യുമ്പോൾ ഈ സാധനം എനിക്ക് അത്യാവശ്യമാണോ? എന്ന ചോദ്യം രണ്ടു-മൂന്നു തവണ ചോദിച്ച് ഉറപ്പാക്കുക.
7. ക്രെഡിറ്റ് കാർഡ് ഉപയോഗം നിയന്ത്രിക്കുക
ക്രെഡിറ്റ് കാർഡ് ഉപയോഗം അതിന്റെ സൗകര്യത്തിനായി മാത്രം പരിധി വെച്ച് ചെയ്യണം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പലിശ കൂടാതെ, റിവാർഡ് പോയിന്റുകൾ ഉപയോഗിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുക. എത്രത്തോളം ചെലവഴിക്കാം എന്നത് കണക്കാക്കി മാത്രം ഇടപാടുകൾ നടത്തുക.
8. ഓട്ടോ സബ്സ്ക്രിപ്ഷനുകൾ പരിശോധിക്കുക
നിങ്ങളുടെ ഓൺലൈൻ സബ്സ്ക്രിപ്ഷനുകൾ ഉപയോഗത്തിലാണോ എന്ന് പരിശോധിക്കുക. മൂവി സ്ട്രീമിങ്, മ്യൂസിക് ആപുകൾ, ഓൺലൈൻ കോഴ്സുകൾ, ഗെയിമിങ് ആപുകൾ എന്നിവയെല്ലാം ഓരോ മാസവും ചെറിയ തുകയായി പലിശപോലെ പോകുന്നവയാണ്. അതിനാൽ ഉപയോഗമില്ലെങ്കിൽ ഒഴിവാക്കുക.
പണം ലാഭിക്കാനുള്ള ഇത്തരം ലളിതമായ വഴികൾ ജീവിതത്തിൽ പ്രയോഗിക്കുമ്പോൾ വലിയ മാറ്റങ്ങൾ ഉണ്ടാകും. ഓരോ ചെറിയ ശീലങ്ങളും വളർന്നുവരുമ്പോൾ വലിയ സാമ്പത്തിക ശാസ്ത്രം രൂപപ്പെടും. ആദ്യം ചെറിയ തുകയ്ക്ക് തുടങ്ങാം, പിന്നീട് അത് ബിഗ് സേവിങ്സ് ആയി വളരാം. നിലവിലെ സാമ്പത്തിക അവസ്ഥയെ പരിഗണിച്ച് ഓരോരുത്തരും തങ്ങളുടെ തന്ത്രങ്ങൾ തയാറാക്കുക, പണം ലാഭിക്കാൻ കൃത്യമായൊരു രീതിയിലേക്ക് കടക്കുക.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
