പുതിയ കാലത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്ത ആളുകൾ കുറവാണ് അല്ലേ. കൃത്യമായി ഉപയോഗിച്ചാൽ സാമ്പത്തികമായ വലിയ പിന്തുണ ക്രെഡിറ്റ് കാർഡുകൾക്ക് നൽകാൻ സാധിക്കും. അതുമാത്രമല്ല ക്രെഡിറ്റ് കാർഡുകളുടെ ഗുണം. നിരവധി ഓഫറുകളും കിഴിവുകളും ക്രെഡിക്ക് കാർഡുകൾ വാഗ്ധാനം ചെയ്യുന്നുണ്ട്. മികച്ച ക്രെഡിറ്റ് കാർഡ് ഓഫറുകൾ ലഭിക്കുന്നതിന് ശരിയായ കാർഡുകളെയും പ്രൊമോഷണൽ സൈക്കിളുകളെയും കുറിച്ചുള്ള അവബോധം ആവശ്യമാണ്. എങ്കിൽ മാത്രമേ നിങ്ങൾക്ക് ആ കിഴിവുകളും അധിക ആനുകൂല്യങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ കഴിയൂ.
വിവിധ തരത്തിലുള്ള പർച്ചേസുകൾക്ക് വ്യത്യസ്ത കാർഡുകൾ ഉപയോഗിക്കുക വഴി റിവാർഡുകൾ വർദ്ധിപ്പിക്കാൻ സാധിക്കും. ഉദാഹരണമായി യാത്രയ്‌ക്ക് ഒരു കാർഡ്, പലചരക്ക് സാധനങ്ങൾക്ക് മറ്റൊന്ന്. ചില കാർഡുകൾക്ക് മെച്ചപ്പെടുത്തിയ റിവാർഡുകളുള്ള റൊട്ടേറ്റിംഗ് വിഭാഗങ്ങളുണ്ട്. ഓഫർ കാലയളവിൽ പരമാവധി കിഴിവുകളും ക്യാഷ്ബാക്കുകളും പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് വലിയ പർച്ചേസുകളും പ്ലാൻ ചെയ്യാം.

ജൂൺ മാസത്തിൽ ഉപഭോക്താക്കൾക്കായി വിവിധ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന ഓഫറുകൾ എന്തൊക്കെയാണെന്ന് നോക്കാം.
എച്ച്എസ്ബിസി വിസ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
1. ഉപഭോക്തൃ ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ എന്നിവയിലെ ഇന്ത്യയിലെ ജനപ്രിയ റീട്ടെയിൽ ശൃംഖലയായ ക്രോമയിൽ നിന്നും ഇഎംഐ വഴി സാധനങ്ങൾ വാങ്ങുമ്പോൾ 5000 രൂപ കിഴിവ് ലഭിക്കും.
2. മെയ്ക്ക് മൈ ട്രിപ്പ് വഴിയുള്ള ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് 35% വരെ കിഴിവ്
3. ഗോഐബിബോ വഴിയുള്ള ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ 15% വരെ കിഴിവ് നേടാം. അവസാന തീയതി : 30-06-2024
4. ഡൈകിൻ എയർകണ്ടീഷണറുകൾക്ക് 2,500 രൂപ വരെ കിഴിവ്. അവസാന തീയതി : 30-06-2024
5. ബുക്ക്‌മൈഷോ വഴി ടിക്കറ്റെടുക്കുമ്പോൾ ഒരു ടിക്കറ്റിന് മറ്റൊരു ടിക്കറ്റ് ഫ്രീ ആയി നേടാം. അവസാന തീയതി : 30-06-2024
6. ഫ്ലിപ്പ്കാർട്ട് വഴിയുള്ള ഇടപാടുകൾക്ക് 10% തൽക്ഷണ കിഴിവ്. അവസാന തീയതി: 30-06-2024
ഇൻഡസ്ഇൻഡ് ബാങ്ക് ബാങ്ക് ക്രെഡിറ്റ് കാർഡ്
1. അജിയോ പർച്ചേസുകൾക്ക് 4,000 രൂപ വരെ കിഴിവ്. അവസാന തീയതി: 30-06-2024
2. ഈസിഡിനർ: 2024 ജൂൺ 30 വരെ 15% കിഴിവ്
3. മിന്ത്ര വഴിയുള്ള ഇടപാടുകളിൽ 10% കിഴിവ്. അവസാന തീയതി: 30-06-2024
4. ഹെൽത്ത്കാർട്ട്: 70% വരെ കിഴിവ്. അവസാന തീയതി: 30-06-2024

യെസ് ബാങ്ക് - ബാങ്ക് ബസാർ ഫിൻബൂസ്റ്റർ ക്രെഡിറ്റ് കാർഡ്
1. റിലയൻസ് ഡിജിറ്റൽ: 2024 ജൂൺ 30 വരെ 7,000 രൂപ വരെ കിഴിവ്.
2. ഈസി മൈ ട്രിപ്പ് വഴിയുള്ള ഇടപാടുകളിൽ 35 ശതമാനം വരെ കിഴിവ്.അവസാന തീയതി: 30-06-2024
3. ഗോഐബിബോ വഴിയുള്ള യാത്രകളിൽ 20% വരെ കിഴിവ് നേടാം. അവസാന തീയതി : 30-06-2024
കൂടുതൽ ഓഫറുകൾ
ഈ ഓഫറുകൾ കൂടാതെ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഈ ക്രെഡിറ്റ് കാർഡ് ഓഫറുകൾ പരിശോധിച്ചാൽ നിങ്ങൾക്ക് കൂടുതൽ കിഴിവുകളും ലഭിച്ചേക്കാം. ഈ ഓഫറുകൾ പരിശോധിക്കുകയും നിങ്ങളുടെ ആവശ്യങ്ങളൾ അനുസരിച്ച് അവ ഉപയോഗിക്കുകയും വേണം.
അതേസമയം ചിലവഴിക്കലുകളിൽ നിയന്ത്രണം വേണമെന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു. നിങ്ങളുടെ തിരിച്ചടവ് ശേഷിക്കുള്ളിൽ മാത്രം ചെലവഴിക്കുക. അല്ലെങ്കിൽ അത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications