ഏറ്റവും ജനപ്രിയമായ നിക്ഷേപ മാർഗം ഏത് എന്ന് ചോദിച്ചാൽ ഭൂരിപക്ഷം ആളുകളുടേയും ഉത്തരം സ്ഥിര നിക്ഷേപം എന്നായിരിക്കും. സുരക്ഷ, ഉറപ്പായ വരുമാനം എന്നീ രണ്ട് കാര്യങ്ങളാണ് സ്ഥിര നിക്ഷേപത്തെ മറ്റ് നിക്ഷേപ മാർഗങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ളത് കൊണ്ട് തന്നെ നിക്ഷേപകർക്ക് അവർക്ക് ഏറ്റവും അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കാം.
കാലാവധിക്കും, നിക്ഷേപ തുകയ്ക്കും അനുസരിച്ച് സ്ഥിര നിക്ഷേപത്തിന്റെ പലിശയിൽ മാറ്റങ്ങളുണ്ടാകും. അതോടൊപ്പം ബാങ്കുകൾക്ക് അനുസരിച്ചും പലിശ നിരക്കിൽ വ്യത്യാസങ്ങുളുണ്ടാകാം. ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും എമർജൻസി, റിട്ടയർമെൻ്റിന് ശേഷമുള്ള ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും ഏറ്റവും അനുയോജ്യം സ്ഥിര നിക്ഷേപം തന്നെയാണ്.
ഒരു നിശ്ചിത കാലാവധി പൂർത്തിയായ ശേഷം മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ. ഈ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പണം പിന്‍വലിച്ചാല്‍ പലിശയില്‍ നഷ്ടമുണ്ടാകുകയും പിഴയൊടുക്കുകയും ചെയ്യേണ്ടി വന്നേക്കാം.
ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം
ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ നിക്ഷേപകന് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. അടിയന്തിരമായ സാമ്പത്തിക ആവശ്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഈ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം നിക്ഷേപന് ഉപയോഗപ്പെടുത്താം. ഇന്ന് പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ പല വാല്യൂ ആഡഡ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ നിലവിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന പലിശ നിരക്കുകളിൽ ചിലത് ഇതാ:
1. പഞ്ചാബ് നാഷണൽ ബാങ്ക്
ഏറ്റവും ഉയർന്ന സ്ലാബ്: 7.25%
1 വർഷത്തെ കാലാവധി: 6.75%
3 വർഷത്തെ കാലാവധി: 7.00%
5 വർഷത്തെ കാലാവധി: 6.50%
2. എച്ച്ഡിഎഫ്സി ബാങ്ക്
ഏറ്റവും ഉയർന്ന സ്ലാബ്: 7.25%
1 വർഷത്തെ കാലാവധി: 6.60%
3 വർഷത്തെ കാലാവധി: 7.15%
5 വർഷത്തെ കാലാവധി: 7.20%
3. ഐസിഐസിഐ ബാങ്ക്
ഏറ്റവും ഉയർന്ന സ്ലാബ്: 7.20%
1 വർഷത്തെ കാലാവധി: 6.70%
3 വർഷത്തെ കാലാവധി: 7.00%
5 വർഷത്തെ കാലാവധി: 7.00%
4. കാനറ ബാങ്ക്
ഏറ്റവും ഉയർന്ന സ്ലാബ്: 7.25%
1 വർഷത്തെ കാലാവധി: 6.85%
3 വർഷത്തെ കാലാവധി: 6.80%
5 വർഷത്തെ കാലാവധി: 6.70%
5. ആക്സിസ് ബാങ്ക്
ഏറ്റവും ഉയർന്ന സ്ലാബ്: 7.20%
1 വർഷത്തെ കാലാവധി: 6.70%
3 വർഷത്തെ കാലാവധി: 7.10%
5 വർഷത്തെ കാലാവധി: 7.00%

6. ബാങ്ക് ഓഫ് ബറോഡ
ഏറ്റവും ഉയർന്ന സ്ലാബ്: 7.25%
1 വർഷത്തെ കാലാവധി: 6.85%
3 വർഷത്തെ കാലാവധി: 7.25%
5 വർഷത്തെ കാലാവധി: 6.50%
എളുപ്പത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കാം
ഇക്കാലത്ത് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുക എന്നത് ഒട്ടും സങ്കീര്‍ണമായ പ്രക്രിയ അല്ല. ഏതൊരാള്‍ക്കും എളുപ്പം പൂര്‍ത്തിയാക്കാവുന്ന കാര്യമാണിത്. ബാങ്കില്‍ നേരിട്ട് ചെല്ലുകയോ, മണിക്കൂറുകള്‍ നീണ്ട് ക്യൂവില്‍ നില്‍ക്കുകയോ ഒന്നും ഇപ്പോള്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ ആവശ്യമില്ല.
ഈ ഇന്റര്‍നെറ്റ് കാലത്ത് മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ കുറച്ചു മിനുട്ടുകള്‍ ചിലവഴിച്ചാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുവാന്‍ സാധിക്കും. മികച്ച പലിശ നിരക്കിന് പുറമേ ഇന്‍ഷുറന്‍സ് സേവനം, ആദായ നികുതി നേട്ടങ്ങള്‍ തുടങ്ങിയവയും സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് നിക്ഷേപകര്‍ക്ക് ലഭിക്കും. ഏറ്റവും അനുയോജ്യമായ നിക്ഷേപ കാലാവധി തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications