വിപണി ഉയര്‍ന്നിരിക്കുമ്പോള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കും മുമ്പ് ഈ 5 കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

നിങ്ങള്‍ ഒരു ദീര്‍ഘകാല നിക്ഷേപകനാണെങ്കില്‍ വിപണി ഉയര്‍ന്നിരിക്കുമ്പോഴും മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങുന്നത് ഒരു തെറ്റായ തീരുമാനമായി മാറുവാന്‍ ഇടയില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം ഈ സമയത്ത് നിക്ഷേപം നടത്തുവാന്‍

നിങ്ങള്‍ ഒരു ദീര്‍ഘകാല നിക്ഷേപകനാണെങ്കില്‍ വിപണി ഉയര്‍ന്നിരിക്കുമ്പോഴും മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങുന്നത് ഒരു തെറ്റായ തീരുമാനമായി മാറുവാന്‍ ഇടയില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം ഈ സമയത്ത് നിക്ഷേപം നടത്തുവാന്‍. വിപണിയുടെ പരിവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാകാത്ത നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാനു (എസ്ഐപി)കളില്‍ ഉറച്ചു നില്‍ക്കുന്നതാണ് നല്ലത്.

Also Read : 1.80 രൂപ ദിവസവും മാറ്റി വയ്ക്കാം 36,000 രൂപ വരെ പെന്‍ഷനായി നേടാം; അറിയാം സര്‍ക്കാറിന്റെ ഈ പെന്‍ഷന്‍ പദ്ധതിയെ

എസ്ഐപി നിക്ഷേപം

എസ്ഐപി നിക്ഷേപം

എസ്ഐപി നിക്ഷേപത്തിലൂടെ ചെറിയ തുകയാണെങ്കിലും അത് സ്ഥിരമായി നിക്ഷേപം നടത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപത്തിന്റെ ശരാശരി ചിലവ് കുറച്ചു കൊണ്ടുവരുവാന്‍ സാധിക്കുമെന്നതാണ് സ്ഥിരമായ നിക്ഷേപത്തിലൂടെ നിക്ഷേപകന് ലഭിക്കുന്ന നേട്ടം. നിങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക നിക്ഷേപം നടത്തുമ്പോള്‍ വില കുറഞ്ഞിരിക്കുന്ന സമയത്ത് നിങ്ങള്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങിക്കുകയും, വില ഉയര്‍ന്നിരിക്കുന്ന സമയത്ത് കുറഞ്ഞ എണ്ണം യൂണിറ്റുകള്‍ വാങ്ങിക്കുകയുമാണ് ചെയ്യുന്നത്.

Also Read : പണപ്പെരുപ്പത്തെ മറി കടന്ന് മികച്ച ആദായം നേടുവാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായിതാ 3 നിക്ഷേപ രീതികള്‍

റുപ്പീ കോസ്റ്റ് ആവറേജിംഗ്

റുപ്പീ കോസ്റ്റ് ആവറേജിംഗ്

ഈ രീതിയില്‍ ഓരോ യൂണിറ്റിന്റെയും വില ശരാശരിയിലെത്തിക്കുവാന്‍ നിക്ഷേപകന് സാധിക്കും. റുപ്പീ കോസ്റ്റ് ആവറേജിംഗ് എന്നാണ് ഈ രീതിയ്ക്ക് പറയുന്നത്. നിങ്ങളുടെ മൂച്വല്‍ ഫണ്ട് എസ്ഐപി നിക്ഷേപം എന്നത് നിങ്ങളുടെ സമ്പാദ്യത്തെ അടിസ്ഥാനമാക്കിയാണിരിക്കുന്നത്. അല്ലാതെ മാറിക്കൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് വാല്യൂവേഷനെ അടിസ്ഥാനമാക്കിയല്ല.

Also Read : 2 രൂപാ നാണയം കൊണ്ട് ലക്ഷാധിപതിയാകാം; എങ്ങനെയെന്നറിയേണ്ടേ?

ദീര്‍ഘകാല പ്രകടനം

ദീര്‍ഘകാല പ്രകടനം

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുവാന്‍ തയ്യാറെടുക്കും മുമ്പ് അതിന്റെ ദീര്‍ഘകാല പ്രകടനം പരിശോധിച്ച് വിലയിരുത്തുകയാണ് ശരിയായ രീതി. പലരും തൊട്ടടുത്ത കാലത്തെ പ്രകടനം മാത്രം നോക്കിക്കൊണ്ട് അതിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുകയാണ് ചെയ്യുന്നത്. അത് തെറ്റായ രീതിയാണ്. 3 മുതല്‍ 5 വര്‍ഷങ്ങള്‍ വരെയുള്ള ഫണ്ടിന്റെ പ്രകടനം ഫണ്ടില്‍ നിന്ന് ലഭിക്കുന്ന ആദായത്തിന് എത്രത്തോളം സ്ഥിരതയുണ്ട് എന്നത് നിങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ സഹായിക്കും.

Also Read : എന്‍പിഎസ് ഉത്പന്നങ്ങള്‍ ഇനി ഇന്‍ഷുറന്‍സ് കമ്പനികളിലൂടെയും

പോര്‍ട്ട് ഫോളിയോ വൈവിധ്യവത്ക്കരണം

പോര്‍ട്ട് ഫോളിയോ വൈവിധ്യവത്ക്കരണം

പലപ്പോഴും വിപണി ഉയരുമ്പോള്‍ നിങ്ങളുടെ പോര്‍ട്ട് ഫോളിയോവിലെ ഒരു ഭാഗം മാത്രം വിപണിയിക്ക് സമാനമായി ലാഭം കാണിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. നിങ്ങളുടെ പോര്‍ട്ട് ഫോളിയോ വൈവിധ്യവത്ക്കരണം നടത്തേണ്ടത് എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ്. പല വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരിക്കണം നിങ്ങള്‍ പോര്‍ട്ട് ഫോളിയോ തയ്യാറേക്കണ്ടത്. മിഡ് ക്യാപ്പുകള്‍, സ്മോള്‍ ക്യാപ്പുകള്‍, പ്രത്യേക വിഭാഗങ്ങളായ ടെക്നോളജി, ഫാര്‍മസ്യൂട്ടിക്ഖല്‍ എന്നിങ്ങനെ വൈവിധ്യവത്ക്കരിച്ചവയായിരിക്കണം നിങ്ങളുടെ പോര്‍ട്ട്ഫോളിയോ.

Also Read : കേന്ദ്ര സര്‍ക്കാറിന്റെ കുടുംബ പെന്‍ഷന്‍ പദ്ധതി; ഈ പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹര്‍ ആരൊക്കെ?

സിസ്റ്റമെറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍

സിസ്റ്റമെറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍

വിപണിയിലെ ചാഞ്ചാട്ടത്തില്‍ നിന്നും സുരക്ഷിതമായിരിക്കുവാനുള്ള മറ്റൊരു മാര്‍ഗമാണ് സിസ്റ്റമെറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍. ഉദാഹരണത്തിന് വസ്തു വില്‍പ്പനയിലൂടെ നേടിയ ഒരു തുക നിക്ഷേപകന്റെ പക്കലുണ്ട് എന്ന് കരുതുക. അയാള്‍ ആ തുക മുഴുവന്‍ റിസക് കുറഞ്ഞ സ്ഥിര വരുമാനം ലഭിക്കുന്ന ഒരു ഫണ്ടില്‍ നിക്ഷേപിക്കുന്നു. ശേഷം യഥാക്രമം ഒരു നിശ്ചിത തുക ഒരു ഇക്വിറ്റി ഫണ്ടിലേക്ക് കൈമാറ്റം ചെയ്യുന്നു. സ്ഥിരമായി തുക ഒരു ഇക്വിറ്റി ഫണ്ടിലേക്ക് കൈമാറ്റം ചെയ്യുന്നതിനാല്‍ വിപണി നിലയെക്കുറിച്ച് നിക്ഷേപകന് ആശങ്കപ്പെടേണ്ട കാര്യമില്ല. ഓഹരി വിപണികളില്‍ യാതൊന്നും സ്ഥിരമല്ല. അതിനാല്‍ നിക്ഷേപം നടത്തുന്നതിനായി വിപണി തിരുത്തലിനായി കാത്തിരിക്കുന്നത് നിക്ഷേപകന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

Also Read : 10 വര്‍ഷത്തില്‍ നേടാം 2.5 കോടി ; എസ്‌ഐപിയില്‍ ഈ തുക നിക്ഷേപിക്കൂ

സാമ്പത്തീക ലക്ഷ്യങ്ങള്‍, നിക്ഷേപ വ്യാപ്തി, റിസ്‌ക് എടുക്കുവാനുള്ള താത്പര്യം

സാമ്പത്തീക ലക്ഷ്യങ്ങള്‍, നിക്ഷേപ വ്യാപ്തി, റിസ്‌ക് എടുക്കുവാനുള്ള താത്പര്യം

സാമ്പത്തീക ലക്ഷ്യങ്ങള്‍, നിക്ഷേപ വ്യാപ്തി, റിസ്‌ക് എടുക്കുവാനുള്ള താത്പര്യം എന്നിവയായിരിക്കണം ഏതൊരു നിക്ഷേപകന്റെയും മുന്‍ഗണനാ പട്ടികയില്‍ ഉണ്ടായിരിക്കേണ്ടത്. നിങ്ങളുടെ റിസ്‌ക് എടുക്കുവാനുള്ള താത്പര്യവും വിപണി നിലയും അനുസരിച്ച് നിക്ഷേപം നടത്തുന്നത് നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങള്‍ക്ക് ഒരിക്കലും തടസ്സമാകുകയും ചെയ്യരുത്.

ഉദാഹരണത്തിന് റിട്ടയര്‍മെന്റ് കാല സമ്പാദ്യത്തിനായി 25-30 വര്‍ഷ കാലയളവിലേക്ക് നിങ്ങള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ആരംഭിക്കുന്നു എന്ന് കരുതുക. വിപണി നിലയില്‍ പെട്ടെന്ന് ഉണ്ടാകുന്ന ഉയര്‍ച്ച നിങ്ങളെ നിക്ഷേപത്തില്‍ നിന്നും പുറകോട്ടടിക്കുവാന്‍ കാരണമാകരുത്. നിങ്ങള്‍ ഏതൊക്കെ ഫണ്ടുകളിലാണ് നിക്ഷേപം നടത്തുന്നത് എന്ന് വച്ചാല്‍ അവ തുടരുകയാണ് വേണ്ടത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X