നികുതി കൃത്യമായി അടയ്ക്കുക എന്നത് വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട കടമകളിൽ ഒന്നാണ്. നിങ്ങളുടെ വരുമാനം എത്രയാണോ അതിന് അനുസരിച്ചാണ് നികുതി അടയ്ക്കേണ്ട തുകയും തീരുമാനിക്കുന്നത്. എല്ലാത്തരം വരുമാനത്തിനും നികുതി നൽകണം എന്നാണ് പലരും കരുതുന്നത്. എന്നാൽ അങ്ങനെയല്ല. നികുതി ചുമത്താത്ത ചില വരുമാന സ്രോതസ്സുകളുണ്ട്. അവയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിൽ സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സാധിക്കും.
ഏതൊക്കെ വരുമാനങ്ങളെയാണ് നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്ന് അറിഞ്ഞുവെയ്ക്കുന്നത് നികുതിദായകർക്ക് അവരുടെ നികുതി ഭാരം കുറയ്ക്കാൻ സഹായിക്കും. നികുതി നൽകേണ്ടതില്ലാത്ത ചില വരുമാനങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
1. പാരമ്പര്യമായി ലഭിച്ച സമ്പത്ത്
നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് ഏതെങ്കിലും വസ്തുവോ ആഭരണങ്ങളോ പണമോ അനന്തരാവകാശമായി ലഭിച്ചാൽ അവയ്ക്ക് നികുതി നൽകേണ്ടതില്ല. നിങ്ങളുടെ പേരിൽ ഒരു വിൽപത്രം ഉണ്ടെങ്കിൽ, അതുവഴി ലഭിക്കുന്ന തുകയ്ക്ക് നിങ്ങൾ നികുതി നൽകേണ്ടതില്ല. എന്നിരുന്നാലും, നിങ്ങളുടെ ഉടമസ്ഥതയിലുള്ള ഏത് വസ്തുവിൽ നിന്നും നിങ്ങൾ നേടുന്ന വരുമാനത്തിന് നികുതി നൽകേണ്ടിവരും.
2. വിവാഹ സമ്മാനം
ബന്ധുക്കൾ വഴി ലഭിക്കുന്ന വരുമാനത്തിനോ, സമ്മാനങ്ങൾക്കോ നികുതി നൽകേണ്ടതില്ല, അത് പൊതുവെ നികുതി വിധേയമായ വരുമാനമായി കണക്കാക്കാറില്ല. ബന്ധുക്കളിൽ നിന്നല്ലാതെ കൈപ്പറ്റുന്ന സമ്മാനങ്ങൾക്കും നികുതി ഇളവ് ലഭിക്കും. പക്ഷെ ഇത്തരം സമ്മാനങ്ങളുടെ മൂല്യം 50,000 രൂപയിൽ താഴെയായിരിക്കണം.. വിവാഹ വേളയിൽ ഇത്തരത്തിൽ സമ്മാനം ലഭിച്ചാൽ, അതും നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും.

3. ലാഭവിഹിതം
നിങ്ങൾ ഏതെങ്കിലും സ്ഥാപനത്തിന്‍ശെ സഹഉടമയാണെങ്കിൽ അതിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിനും നികുതി നൽകേണ്ടതില്ല. കാരണം പങ്കാളിത്ത സ്ഥാപനം ഈ തുകയ്ക്ക് ഇതിനകം നികുതി അടച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ ഇളവ് സ്ഥാപനത്തിൻ്റെ ലാഭത്തിൽ മാത്രമാണ്. സ്ഥാപനത്തിൽ നിന്ന് ശമ്പളം വാങ്ങിയാൽ നികുതി അടയ്‌ക്കേണ്ടി വരും.
4. ലൈഫ് ഇൻഷുറൻസ് ക്ലെയിം അല്ലെങ്കിൽ മെച്യൂരിറ്റി തുക
കാലാവധി പൂർത്തിയായിക്കഴിഞ്ഞ ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്ന് ലഭിക്കുന്ന ആദായത്തിനും, (മരണ ആനുകൂല്യം ഉൾപ്പെടെ), നികുതി നൽകേണ്ടതില്ല. എന്നിരുന്നാലും, പോളിസിയുടെ വാർഷിക പ്രീമിയം സം അഷ്വേർഡിൻ്റെ 10 ശതമാനത്തിൽ കൂടരുത് എന്നതാണ് വ്യവസ്ഥ. ഈ തുക കവിഞ്ഞാൽ അധിക തുകയ്ക്ക് നികുതി ചുമത്തും. ചില സന്ദർഭങ്ങളിൽ ഈ കിഴിവ് 15 ശതമാനം വരെയാകാം.
5. ഓഹരിയിൽ നിന്നോ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിന്നോ ലഭിക്കുന്ന വരുമാനം
നിങ്ങൾ ഓഹരികളിലോ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അവ വിൽക്കുമ്പോൾ ലഭിക്കുന്ന ഒരു ലക്ഷം രൂപവരെയുള്ള തുകയ്ക്ക് നികുതി നൽകേണ്ടതില്ല. ഈ റിട്ടേൺ ലോംഗ് ടേം ക്യാപിറ്റൽ ഗെയിൻ പ്രകാരം കണക്കാക്കുന്നു. എന്നിരുന്നാലും, ഈ തുകയ്ക്ക് മുകളിലുള്ള റിട്ടേണുകൾക്ക് ലോംഗ് ടേം ക്യാപിറ്റൽ ഗെയിൻ നികുതി ബാധകമാണ്.

6. ഗ്രാറ്റുവിറ്റി
സ്ഥാപനങ്ങൾ ജീവനക്കാരുടെ ദീർഘകാല സേവനത്തിനു നൽകുന്ന ആനുകൂല്യമാണ് ഗ്രാറ്റുവിറ്റി. സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ ഗ്രാറ്റുവിറ്റി തുക പൂർണമായും നികുതി രഹിതമാണ്. 1972 ലെ ഗ്രാറ്റുവിറ്റി നിയമത്തിന് കീഴിൽ വരുന്ന സർക്കാർ ഇതര ജീവനക്കാർക്ക്, ഗ്രാറ്റുവിറ്റി തുക 10 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ നികുതി ഇളവ് ലഭിക്കും.
കൂടാതെ സുകന്യ സമൃദ്ധി സ്കീം, ഗോൾഡ് ഡെപ്പോസിറ്റ് ബോണ്ടുകൾ, നികുതി രഹിത ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ തുടങ്ങിയ ചില സ്കീമുകളിൽ നിന്ന് ലഭിക്കുന്ന ആദായവും പൂർണ്ണമായും നികുതി രഹിതമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications