അപകട സാധ്യത കുറഞ്ഞതും മികച്ച റിട്ടേൺസും തേടുന്ന നിക്ഷേപകർ വ്യാപകമായി തിരഞ്ഞെടുക്കുന്ന നിക്ഷേപ രീതികളാണ് സ്ഥിരനിക്ഷേപം അഥവ എഫ്ഡി, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ്, അതുപോലെ തന്നെ സോവറീൾ ഗോൾഡ് ബോണ്ട് അഥവ എസ്ജിബി.
നിക്ഷേപക കാലയളവും മറ്റ് സാമ്പത്തിക ലക്ഷ്യങ്ങളും അടിസ്ഥാനപ്പെടുത്തി ഇതിൽ ഏതുവേണമെന്ന് നിക്ഷേപകർക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. അതേസമയം എട്ട് വർഷത്തെ നിക്ഷേപ കാലയളവ് പരിഗണിക്കുമ്പോൾ എഫ്ഡിയേക്കാളും പിപിഎഫിനേക്കാളും മികച്ച നിക്ഷേപ മാർഗമാണ് സോവറീൻ ഗോൾഡ് ബോണ്ടെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

എന്താണ് സോവറീൻ ഗോൾഡ് ബോണ്ട്?
സ്വർണത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് കേന്ദ്ര സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് അവതരിപ്പിക്കുന്ന നിക്ഷേപ പദ്ധതിയാണ് സോവറീൻ ഗോൾഡ് ബോണ്ട്. അതുകൊണ്ട് തന്നെ സർക്കാർ പിന്തുണയും ഉറപ്പായ റിട്ടേൺസ് ഇതിന്റെ പ്രധാന സവിശേഷതയാണ്. സ്വർണത്തിന് പകരം അതേമൂല്യമുള്ള ബോണ്ടുകളിൽ നിക്ഷേപിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഗ്രാമുകളിലാണ് ഇവിടെ ബോണ്ട് അഥവ കടപ്പത്രം ലഭ്യമാകുന്നത്. ഏറ്റവും കുറഞ്ഞ യൂണിറ്റ് ഒരു ഗ്രാമുമാണ്. 2.50 ശതമാനമാണ് സോവറീൻ ഗോൾഡ് ബോണ്ടിൽ നിക്ഷേപകർക്ക് ലഭിക്കുന്ന വാർഷിക പലിശ. എട്ട് വർഷമാണ് മെച്വൂരിറ്റി കാലയഴവെങ്കിലും നിബന്ധനകളോടെ അഞ്ച് വർഷത്തിനുശേഷം ബോണ്ടുകൾ പിൻവലിക്കാനുള്ള അവസരവുമുണ്ട്.
എന്തുകൊണ്ട് സോവറീൻ ഗോൾഡ് ബോണ്ട്?
അഞ്ച് വർഷം മുതൽ എട്ട് വർഷം വരെ നിക്ഷേപം അതേരീതിയിൽ തുടരാൻ അനുവദിക്കുന്നവർക്ക് എന്തുകൊണ്ടും ശരിയായ നിക്ഷേപ രീതിയാണ് സോവറീൻ ഗോൾഡ് ബോണ്ട്. നിക്ഷേപം കാലാവധി പൂർത്തിയാകുന്നതുവരെ കൈവശം വച്ചാൽ മൂലധന നേട്ടത്തിന് നികുതിയില്ല എന്നതാണ് എസ്ജിബിയുടെ പ്രധാന നേട്ടങ്ങളിലൊന്ന്. കാലാവധി പൂർത്തിയാകുന്നതുവരെ വർഷാവർഷം പലിശ അക്കൗണ്ടിലേക്ക് എത്തുന്നു. മൂലധന നേട്ട നികുതി ഇല്ലാത്തതിനാൽ നികുതി ആനുകൂല്യങ്ങളും ഉണ്ട്, ഇത് നിക്ഷേപകർക്ക് അവരുടെ പോർട്ട്‌ഫോളിയോകളിൽ സ്ഥിരതയും വളർച്ചയും ആഗ്രഹിക്കുന്നവർക്ക് മികച്ച തിരഞ്ഞെടുപ്പായി മാറുന്നു. അതുകൊണ്ട് തന്നെ ഗോൾഡ് ഇടിഎഫ്, ഗോൾഡ് മ്യൂച്വൽ ഫണ്ട് തുടങ്ങി മറ്റ് സ്വർണ നിക്ഷേപങ്ങളേക്കാൾ മികച്ച ഓപ്ഷനാണ് സോവറീൻ ഗോൾഡ് ബോണ്ട്.
ഇക്വിറ്റി മാർക്കറ്റുകളിൽ അനുഭവപ്പെടുന്ന ചാഞ്ചാട്ടത്തിനെതിരായ പ്രതിരോധമായി പ്രവർത്തിക്കുന്നതിനാൽ, ഒരു പോർട്ട്‌ഫോളിയോയുടെ 5 ശതമാനം മുതൽ 10 ശതമാനം വരെ സ്വർണത്തിനായി നീക്കിവയ്ക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു. സ്വർണത്തിന്റെ വില ഉയരുന്നത് അനുസരിച്ച് മൂലധനത്തിലും അത് പ്രതിഫലിക്കുകയും വലിയ റിട്ടേൺസ് ലഭിക്കുകയും ചെയ്യുന്നു.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
പബ്ലിക് പ്രൊവിഡന്റ് ഫണ്ടും ഉറപ്പായ റിട്ടേൺസ് വാഗ്ദാനം ചെയ്യുന്നുവെങ്കിലും മെച്വൂരിറ്റി കാലയളവ് 15 വർഷമാണെന്നത് ഒരു തിരിച്ചടിയാണ്. സോവറീൻ ഗോൾഡ് ബോണ്ടുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയോളം വരും. പിപിഎഫ് അക്കൗണ്ടിൽ പരമാവധി നിക്ഷേപിക്കാൻ സാധിക്കുന്നത് 1.5 ലക്ഷം രൂപയാണെന്നതും പോരായ്മയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സർക്കാർ ഈ പരിധിയിൽ ഒരു തരത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ല. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ പലിശ നിരക്ക് ഒരോ പാദത്തിലും മാറുന്നു.
സ്ഥിര നിക്ഷേപം
സ്ഥിരനിക്ഷേപങ്ങൾ സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു. എന്നാൽ, ബാങ്ക് പാപ്പരാകാനുള്ള അപകടസാധ്യത എപ്പോഴും ഉണ്ട്. ഇത് സംഭവിക്കുകയാണെങ്കിൽ, നിങ്ങളുടെ നിക്ഷേപത്തിന്റെ മുഴുവൻ ഭാഗമോ ഭാഗികമോ നിങ്ങൾക്ക് നഷ്ടമായേക്കാം. നികുതികൾ കണക്കിലെടുത്താലും നിക്ഷേപത്തിന്റെ വരുമാനം പണപ്പെരുപ്പ നിരക്കിനേക്കാൾ കൂടുതലായിരിക്കണം. എന്നിരുന്നാലും, ഒരു സ്ഥിര നിക്ഷേപത്തിൻ്റെ പലിശ നിരക്ക് സാധാരണയായി മിക്ക സാഹചര്യങ്ങളിലും പണപ്പെരുപ്പ നിരക്കിനേക്കാൾ കുറവായിരിക്കും. ഒരു സ്ഥിര നിക്ഷേപത്തിൽ നിന്ന് നിങ്ങൾ നേടുന്ന പലിശ നികുതി വിധേയമായ വരുമാനമാണ്.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications