ഇന്ത്യയില്‍ വീണ്ടും സ്വര്‍ണവില കുതിച്ചുയരുകയാണ്. 'പൊന്ന് ചതിക്കില്ലെന്ന' വിശ്വാസം ജനങ്ങള്‍ക്കിടയിലുണ്ട്. ഒക്ടോബര്‍ - ഡിസംബര്‍ കാലയളവില്‍ 191.7 ടണ്‍ സ്വര്‍ണമാണ് രാജ്യം ഇറക്കുമതി ചെയ്തത്. കോവിഡിന് മുന്‍പുള്ള നിലയിലേക്ക് സ്വര്‍ണ ഡിമാന്‍ഡ് എത്തിക്കഴിഞ്ഞു.
ശനിയാഴ്ച്ച സ്വര്‍ണം പവന് 41,800 രൂപയാണ് കേരളത്തില്‍ നിരക്ക്. ഗ്രാമിന് നിരക്കാകട്ടെ, 5,225 രൂപയും.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഏവരും പൊന്നിലേക്ക് കണ്ണെത്തിക്കുമ്പോള്‍ സ്വര്‍ണ നിക്ഷേപം നടത്താന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളേതാണ്? പുതിയ കാലത്ത് ചിലര്‍ക്കെങ്കിലും ഈ സംശയമുണ്ട്. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മൂന്ന് മികച്ച പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്. ഇവ ഏതെല്ലാമെന്ന് ചുവടെ കാണാം.
1. സ്വര്‍ണ ബോണ്ട്
2015 മുതലാണ് സ്വര്‍ണ ബോണ്ട് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. 'സോവറീന്‍ ഗോള്‍ഡ് ബോണ്ട്' എന്നാണ് പദ്ധതിയുടെ പൂര്‍ണരൂപം. കേന്ദ്ര സര്‍ക്കാരിന്റെ തന്നെ 'ഗോള്‍ഡ് മോണിട്ടൈസേഷന്‍ പദ്ധതിക്ക്' കീഴിലാണ് സ്വര്‍ണ ബോണ്ട് നടപ്പിലാകുന്നത്.
ഗോള്‍ഡ് ബോണ്ടിന് കീഴില്‍ ഭൗതിക സ്വര്‍ണം നിക്ഷേപകര്‍ക്ക് കൈവശം ലഭിക്കില്ല. പകരം ഗ്രാം അടിസ്ഥാനപ്പെടുത്തി നിക്ഷേപിക്കുന്ന തുകയ്ക്ക് തത്തുല്യമായി റിസര്‍വ് ബാങ്കിന്റെ സാക്ഷ്യപത്രമാണ് നിക്ഷേപകന് കിട്ടുക.
കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വര്‍ണ ബോണ്ട് തിരിച്ചുനല്‍കി ആദായം പറ്റാന്‍ സ്വര്‍ണ ബോണ്ടിലൂടെ നിക്ഷേപകന് സാധിക്കും. നിക്ഷേപകന്റെ ഡിമാറ്റ് അക്കൗണ്ടിലാണ് സ്വര്‍ണ ബോണ്ടുകള്‍ സൂക്ഷികപ്പെടുക. സ്വര്‍ണ ബോണ്ട് ഈടുവെച്ച് വായ്പയെടുക്കാനും നിക്ഷേപകര്‍ക്ക് അവസരമുണ്ട്.
2. ഇന്ത്യന്‍ ഗോള്‍ഡ് കോയിന്
കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന മറ്റൊരു സ്വര്‍ണ നിക്ഷേപ പദ്ധതിയാണ് ഇന്ത്യന്‍ ഗോള്‍ഡ് കോയിന്. ഒരുഭാഗത്ത് അശോകചക്രവും മറുഭാഗത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രവുമടങ്ങുന്ന ഇന്ത്യന്‍ ഗോള്‍ഡ് കോയിനുകള്‍ 5, 10, 20 ഗ്രാമുകളിലാണ് ലഭ്യമാവുന്നത്.

24 കാരറ്റ് പരിശുദ്ധി ഇന്ത്യന്‍ ഗോള്‍ഡ് കോയിനുകള്ക്കുണ്ട്. ബിഐഎസ് മാനദണ്ഡം പ്രകാരമുള്ള പ്രത്യേക ഹാള്‍മാര്‍ക്ക് ഈ കോയിനുകളില്‍ കാണാം. മെറ്റല്‍സ് ആന്‍ഡ് മിനറല്‍ ട്രേഡിംഗ് കോര്‍പ്പറേഷനാണ് ഇന്ത്യന്‍ ഗോള്‍ഡ് കോയിനുകളുടെ വില നിയന്ത്രിക്കുന്നത്. വിപണിയില്‍ ലഭ്യമാവുന്ന മറ്റു സ്വര്‍ണ നാണയങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ഗോള്‍ഡ് കോയിനുകള്‍ക്ക് 2-3 ശതമാനം വരെ ചിലവ് കുറവാണ്.
3. ഗോള്‍ഡ് മോണിട്ടൈസേഷന്‍ പദ്ധതി
1999 -ലാണ് കേന്ദ്ര സര്‍ക്കാര്‍ ഗോള്‍ഡ് മോണിട്ടൈസേഷന്‍ സ്കീം അവതരിപ്പിച്ചത്. മുന്‍പ് നിലവിലുണ്ടായിരുന്ന ഗോള്‍ഡ് ഡിപ്പോസിറ്റ് സ്കീമിന്റെ പരിഷ്കരിച്ച പതിപ്പാണിത്. വെറുതെ കിടക്കുന്ന സ്വര്‍ണത്തില്‍ നിന്നും നിക്ഷേപകര്‍ക്ക് ആദായം തേടാനുള്ള മികച്ച മാര്‍ഗമാണ് ഗോള്‍ഡ് മോണിട്ടൈസേഷന്‍ സ്കീം.
സ്വര്‍ണ സമ്പാദ്യ പദ്ധതിയുടെ മാതൃകയിലാണ് ഗോള്‍ഡ് മോണിട്ടൈസേഷന്‍ പദ്ധതിയുടെയും നടപടി. ഗോള്‍ഡ് മോണിട്ടൈസേഷന്‍ സ്കീമിന് കീഴില്‍ ഏതു രൂപത്തിലുള്ള സ്വര്‍ണവും (ആഭരണങ്ങള്‍, കട്ടികള്‍, നാണയങ്ങള്‍) നിക്ഷേപിക്കാന്‍ നിക്ഷേപകന് സാധിക്കും.
More From GoodReturns

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications