2021 -22 സാമ്പത്തിക വര്‍ഷത്തിലെ സോവറീന്‍ ബോണ്ട് സ്കീം ആദ്യ സീരീസില്‍ ഇപ്പോള്‍ നിക്ഷേപിക്കാം. ഒരു ഗ്രാമിന് 4,777 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
2021 -22 സാമ്പത്തിക വര്‍ഷത്തിലെ സോവറീന്‍ ബോണ്ട് സ്കീം ആദ്യ സീരീസില്‍ ഇപ്പോള്‍ നിക്ഷേപിക്കാം. ഒരു ഗ്രാമിന് 4,777 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. മെയ് 21ന് ഇഷ്യൂ അവസാനിപ്പിക്കുകയും മെയ് 25ന് ബോണ്ടുകള്‍ നല്‍കുകയും ചെയ്യും.

ഓണ്‍ലൈനായി അപേക്ഷിക്കുകയും ഡിജിറ്റല്‍ രീതിയില്‍ പണമടക്കുകയും ചെയ്യുന്ന നിക്ഷേപകര്‍ക്ക് ഗ്രാമിന് 50 രൂപയുടെ ഇളവ് നല്കുവാന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തീരുമാനിച്ചിട്ടുണ്ട്. അത്തരം നിക്ഷേപകര്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 4,727 രൂപയായിരിക്കും നല്‍കേണ്ടി വരിക. 2021 മെയ് മുതല്‍ 2021 സെപ്തംബര്‍ മാസം വരെ 6 ട്രഞ്ചുകളായാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത്.
സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും പെയ്മെന്റ് ബാങ്കുകളും ഒഴികെയുള്ള എല്ലാ ബാങ്കുകളിലൂടെയും സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്പ്പേഷന് ഓഫ് ഇന്ത്യ ലി., തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍, എന്‍എസ്ഇ, ബിഎസ്ഇ എന്നിവ ഉള്‍പ്പെടെയുള്ള സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ എന്നിവയിലൂടെ ബോണ്ടുകള്‍ വില്‍പ്പന നടത്തും.
ഇന്ത്യന്‍ രൂപയിലാണ് ബോണ്ടിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. സബ്സ്ക്രിപ്ഷന് പീരിഡിന് മുമ്പുള്ള അവസാന മൂന്ന് പ്രവര്‍ത്തി ദിവസങ്ങളിലെ 999 ശുദ്ധതയുള്ള സ്വര്‍ണത്തിന്റെ ഇന്ത്യന്‍ ബുള്ള്യന്‍ ആന്റ് ജ്വല്ലേഴ്സ് അസോസിയേഷന് ലി പുറത്തുവിടുന്ന ക്ലോസിംഗ് വിലയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ബോണ്ടിന്റെ വില കണക്കാക്കിയിരിക്കുന്നത്.
8 വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി. 5 വര്‍ഷം പൂര്‍ത്തിയായാല്‍ എക്സിറ്റ് ഓ്പ്ഷന് ലഭിക്കും.
1 ഗ്രാം ആണ് ചുരുങ്ങിയ നിക്ഷേപ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഒരു വ്യക്തിയ്ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി സബ്സ്ക്രിപ്ഷന് 4 കിലോ ഗ്രാം ആണ്. എച്ച്യുഎഫിനും നാല് കിലോഗ്രാം ആണ് പരിധി. എന്നാല്‍ ട്രസ്റ്റുകള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും 20 കിലോ വരെ നിക്ഷേപം നടത്താം.
വായ്പ ലഭിക്കുന്നതിനായി ഈടായി ഈ ബോണ്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. സാധാരണ സ്വര്‍ണ വായ്പയ്ക്ക് സമാനമായാണ് ലോണ്‍ ടു വാല്യു അഥവാ എല്‍ടിവി നിശ്ചയിക്കേണ്ടതെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
